Portuguese: Almeida Atualizada

Malayalam

Romans

10

1Irmãos, o bom desejo do meu coração e a minha súplica a Deus por Israel é para sua salvação.
1സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവര്‍ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.
2Porque lhes dou testemunho de que têm zelo por Deus, mas não com entendimento.
2അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
3Porquanto, não conhecendo a justiça de Deus, e procurando estabelecer a sua própria, não se sujeitaram � justiça de Deus.
3അവര്‍ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
4Pois Cristo é o fim da lei para justificar a todo aquele que crê.
4വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
5Porque Moisés escreve que o homem que pratica a justiça que vem da lei viverá por ela.
5ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
6Mas a justiça que vem da fé diz assim: Não digas em teu coração: Quem subirá ao céu? (isto é, a trazer do alto a Cristo;)
6വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു“ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറും എന്നോ,
7ou: Quem descerá ao abismo? (isto é, a fazer subir a Cristo dentre os mortos).
7ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര്‍ പാതാളത്തില്‍ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തില്‍ പറയരുതു.”
8Mas que diz? A palavra está perto de ti, na tua boca e no teu coração; isto é, a palavra da fé, que pregamos.
8എന്നാല്‍ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
9Porque, se com a tua boca confessares a Jesus como Senhor, e em teu coração creres que Deus o ressuscitou dentre os mortos, será salvo;
9യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും.
10pois é com o coração que se crê para a justiça, e com a boca se faz confissão para a salvação.
10ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
11Porque a Escritura diz: Ninguém que nele crê será confundido.
11“അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ.
12Porquanto não há distinção entre judeu e grego; porque o mesmo Senhor o é de todos, rico para com todos os que o invocam.
12യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു.
13Porque: Todo aquele que invocar o nome do Senhor será salvo.
13“കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
14Como pois invocarão aquele em quem não creram? e como crerão naquele de quem não ouviram falar? e como ouvirão, se não há quem pregue?
14എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
15E como pregarão, se não forem enviados? assim como está escrito: Quão formosos os pés dos que anunciam coisas boas!
15എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
16Mas nem todos deram ouvidos ao evangelho; pois Isaías diz: Senhor, quem deu crédito � nossa mensagem?
16ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
17Logo a fé é pelo ouvir, e o ouvir pela palavra de Cristo.
17എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം“അവരുടെ നാദം സര്‍വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
18Mas pergunto: Porventura não ouviram? Sim, por certo: Por toda a terra saiu a voz deles, e as suas palavras até os confins do mundo.
18എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
19Mas pergunto ainda: Porventura Israel não o soube? Primeiro diz Moisés: Eu vos porei em ciúmes com aqueles que não são povo, com um povo insensato vos provocarei � ira.
19യെശയ്യാവോ“എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കും ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
20E Isaías ousou dizer: Fui achado pelos que não me buscavam, manifestei-me aos que por mim não perguntavam.
20യിസ്രായേലിനെക്കുറിച്ചോ“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈനീട്ടി” എന്നു അവന്‍ പറയുന്നു.
21Quanto a Israel, porém, diz: Todo o dia estendi as minhas mãos a um povo rebelde e contradizente.