Portuguese: Almeida Atualizada

Malayalam

Romans

13

1Toda alma esteja sujeita �s autoridades superiores; porque não há autoridade que não venha de Deus; e as que existem foram ordenadas por Deus.
1ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.
2Por isso quem resiste � autoridade resiste � ordenação de Deus; e os que resistem trarão sobre si mesmos a condenação.
2ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.
3Porque os magistrados não são motivo de temor para os que fazem o bem, mas para os que fazem o mal. Queres tu, pois, não temer a autoridade? Faze o bem, e terás louvor dela;
3വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.
4porquanto ela é ministro de Deus para teu bem. Mas, se fizeres o mal, teme, pois não traz debalde a espada; porque é ministro de Deus, e vingador em ira contra aquele que pratica o mal.
4നിന്റെ നന്മെക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നതു; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നേ.
5Pelo que é necessário que lhe estejais sujeitos, não somente por causa da ira, mas também por causa da consciência.
5അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
6Por esta razão também pagais tributo; porque são ministros de Deus, para atenderem a isso mesmo.
6അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.
7Dai a cada um o que lhe é devido: a quem tributo, tributo; a quem imposto, imposto; a quem temor, temor; a quem honra, honra.
7എല്ലാവര്‍ക്കും കടമായുള്ളതു കൊടുപ്പിന്‍ ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.
8A ninguém devais coisa alguma, senão o amor recíproco; pois quem ama ao próximo tem cumprido a lei.
8അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.
9Com efeito: Não adulterarás; não matarás; não furtarás; não cobiçarás; e se há algum outro mandamento, tudo nesta palavra se resume: Amarás ao teu próximo como a ti mesmo.
9വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു.
10O amor não faz mal ao próximo. De modo que o amor é o cumprimento da lei.
10സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
11E isso fazei, conhecendo o tempo, que já é hora de despertardes do sono; porque a nossa salvação está agora mais perto de nós do que quando nos tornamos crentes.
11ഇതു ചെയ്യേണ്ടതു ഉറക്കത്തില്‍നിന്നു ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്കു അധികം അടുത്തിരിക്കുന്നു.
12A noite é passada, e o dia é chegado; dispamo-nos, pois, das obras das trevas, e vistamo-nos das armas da luz.
12രാത്രി കഴിവാറായി പകല്‍ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്‍ക.
13Andemos honestamente, como de dia: não em glutonarias e bebedeiras, não em impudicícias e dissoluções, não em contendas e inveja.
13പകല്‍സമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
14Mas revesti-vos do Senhor Jesus Cristo; e não tenhais cuidado da carne em suas concupiscências.
14കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊള്‍വിന്‍ . മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.