1Quão formosos são os teus pés nas sandálias, ó filha de príncipe! Os contornos das tuas coxas são como jóias, obra das mãos de artista.
1മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങള്‍ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാന്‍ ആഗ്രഹിക്കുന്നതു എന്തിന്നു?
2O teu umbigo como uma taça redonda, a que não falta bebida; o teu ventre como montão de trigo, cercado de lírios.
2പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല്‍ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
3Os teus seios são como dois filhos gêmeos da gazela.
3നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതില്‍, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
4O teu pescoço como a torre de marfim; os teus olhos como as piscinas de Hesbom, junto � porta de Bate-Rabim; o teu nariz é como torre do Líbano, que olha para Damasco.
4നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.
5A tua cabeça sobre ti é como o monte Carmelo, e os cabelos da tua cabeça como a púrpura; o rei está preso pelas tuas tranças.
5നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനില്‍ ബാത്ത് റബ്ബീം വാതില്‍ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.
6Quão formosa, e quão aprazível és, ó amor em delícias!
6നിന്റെ ശിരസ്സു കര്‍മ്മേല്‍പോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാല്‍ ബദ്ധനായിരിക്കുന്നു.
7Essa tua estatura é semelhante � palmeira, e os teus seios aos cachos de uvas.
7പ്രിയേ, പ്രേമഭോഗങ്ങളില്‍ നീ എത്ര സുന്ദരി, എത്ര മനോഹര!
8Disse eu: Subirei � palmeira, pegarei em seus ramos; então sejam os teus seios como os cachos da vide, e o cheiro do teu fôlego como o das maçãs,
8നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!
9e os teus beijos como o bom vinho para o meu amado, que se bebe suavemente, e se escoa pelos lábios e dentes.
9ഞാന്‍ പനമേല്‍ കയറും; അതിന്റെ മടല്‍ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
10Eu sou do meu amado, e o seu amor é por mim.
10അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
11Vem, ó amado meu, saiamos ao campo, passemos as noites nas aldeias.
11ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; അവന്റെ ആഗ്രഹം എന്നോടാകുന്നു.
12Levantemo-nos de manhã para ir �s vinhas, vejamos se florescem as vides, se estão abertas as suas flores, e se as romanzeiras já estão em flor; ali te darei o meu amor.
12പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം.
13As mandrágoras exalam perfume, e �s nossas portas há toda sorte de excelentes frutos, novos e velhos; eu os guardei para ti, ó meu amado.
13അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്റെ പ്രേമം തരും.
14ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാന്‍ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.