Portuguese: Almeida Atualizada

Malayalam

Zechariah

7

1Aconteceu no ano quarto do rei Dario, que a palavra do Senhor veio a Zacarias, no dia quarto do nono mês, que é quisleu:
1ദാര്‍യ്യാവേശ് രാജാവിന്റെ നാലാം ആണ്ടില്‍, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖര്‍യ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
2Ora, o povo de Betel tinha enviado Sarezer, e Regem-Meleque, e os seus homens, para suplicarem o favor do Senhor,
2ബേഥേല്‍കാര്‍ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,
3e para dizerem aos sacerdotes, que estavam na casa do Senhor dos exércitos, e aos profetas: Chorarei eu no quinto mês, com jejum, como o tenho feito por tantos anos?
3സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഞങ്ങള്‍ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില്‍ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
4Então a palavra do Senhor dos exércitos veio a mim, dizendo:
4അപ്പോള്‍ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാല്‍
5Fala a todo o povo desta terra, e aos sacerdotes, dizendo: Quando jejuastes, e pranteastes, no quinto e no sétimo mês, durante estes setenta anos, acaso foi mesmo para mim que jejuastes?
5നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതുനിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില്‍ നിങ്ങള്‍ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
6Ou quando comeis e quando bebeis, não é para vós mesmos que comeis e bebeis?
6നിങ്ങള്‍ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങള്‍ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
7Não eram estas as palavras que o Senhor proferiu por intermédio dos profetas antigos, quando Jerusalém estava habitada e próspera, juntamente com as suas cidades ao redor dela, e quando o Sul e a campina eram habitados?
7യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങള്‍ക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികള്‍ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങള്‍ കേട്ടനുസരിക്കേണ്ടതല്ലയോ?
8E a palavra do Senhor veio a Zacarias, dizendo:
8യഹോവയുടെ അരുളപ്പാടു സെഖര്‍യ്യാവിന്നുണ്ടായതെന്തെന്നാല്‍
9Assim falou o Senhor dos exércitos: Executai juízo verdadeiro, mostrai bondade e compaixão cada um para com o seu irmao;
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനേരോടെ ന്യായം പാലിക്കയും ഔരോരുത്തന്‍ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിന്‍ .
10e não oprimais a viúva, nem o órfão, nem o estrangeiro, nem o pobre; e nenhum de vós intente no seu coração o mal contra o seu irmao.
10വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളില്‍ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തില്‍ ദോഷം നിരൂപിക്കയും അരുതു.
11Eles, porém, não quiseram escutar, e me deram o ombro rebelde, e taparam os ouvidos, para que não ouvissem.
11എന്നാല്‍ ചെവി കൊടുപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവര്‍ ദുശ്ശാഠ്യം കാണിക്കയും കേള്‍ക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
12Sim, fizeram duro como diamante o seu coração, para não ouvirem a lei, nem as palavras que o Senhor dos exércitos enviara pelo seu Espírito mediante os profetas antigos; por isso veio a grande ira do Senhor dos exércitos.
12അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കല്‍നിന്നു ഒരു മഹാകോപം വന്നു.
13Assim como eu clamei, e eles não ouviram, assim também eles clamaram, e eu não ouvi, diz o Senhor dos exércitos;
13ആകയാല്‍ ഞാന്‍ വിളിച്ചിട്ടും അവര്‍ കേള്‍ക്കാതിരുന്നതുപോലെ തന്നേ അവര്‍ നിലവിളിക്കും; ഞാന്‍ കേള്‍ക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14mas os espalhei com um turbilhão por entre todas as nações, que eles não conheceram. Assim, pois, a terra foi assolada atrás deles, de sorte que ninguém passava por ela, nem voltava; porquanto fizeram da terra desejada uma desolação.
14ഞാന്‍ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവര്‍ അറിയാത്ത സകലജാതികളുടെയും ഇടയില്‍ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പില്‍ ശൂന്യമായ്തീര്‍ന്നു; അങ്ങനെ അവര്‍ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.