1Ai da rebelde e contaminada, da cidade opressora!
1മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!
2Não escuta a voz, não aceita a correção, não confia no Senhor, nem se aproxima do seu Deus.
2അവള്‍ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയില്‍ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.
3Os seus oficiais são leões rugidores no meio dela; os seus juízes são lobos da tarde, que nada deixam para o dia seguinte.
3അതിന്നകത്തു അതിന്റെ പ്രഭുക്കന്മാര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍; അതിന്റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍; അവര്‍ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല.
4Os seus profetas são levianos, homens aleivosos; os seus sacerdotes profanam o santuário, e fazem violência � lei.
4അതിന്റെ പ്രവാചകന്മാര്‍ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാല്‍ക്കാരം ചെയ്തിരിക്കുന്നു.
5O Senhor é justo no meio dela; ele não comete iniqüidade; cada manhã traz o seu juízo � luz; nunca falta; o injusto, porém, não conhece a vergonha.
5യഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു അവന്‍ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവന്‍ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
6Exterminei as nações, as suas torres estão assoladas; fiz desertas as suas praças a ponto de não ficar quem passe por elas; as suas cidades foram destruídas, até não ficar ninguém, até não haver quem as habite.
6ഞാന്‍ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങള്‍ ശൂന്യമായിരിക്കുന്നു; ഞാന്‍ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങള്‍ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
7Eu dizia: Certamente me temerás e aceitarás a correção; e assim a sua morada não seria destruída, conforme tudo o que eu havia determinado a respeito dela. Mas eles se levantaram de madrugada, e corromperam todas as suas obras.
7നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊള്‍ക എന്നു ഞാന്‍ കല്പിച്ചു; എന്നാല്‍ ഞാന്‍ അവളെ സന്ദര്‍ശിച്ചതുപോലെ ഒക്കെയും അവളുടെ പാര്‍പ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവര്‍ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഒക്കെയും ചെയ്തുപോന്നു.
8Portanto esperai-me a mim, diz o Senhor, no dia em que eu me levantar para o despojo; porque o meu intento é ajuntar nações e congregar reinos, para sobre eles derramar a minha indignação, e todo o ardor da minha ira; pois esta terra toda será consumida pelo fogo do meu zelo.
8അതുകൊണ്ടു ഞാന്‍ സാക്ഷിയായി എഴുന്നേലക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിന്‍ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേര്‍ക്കുംവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു; സര്‍വ്വഭൂമിയും എന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും.
9Pois então darei lábios puros aos povos, para que todos invoquem o nome do Senhor, e o sirvam com o mesmo espírito.
9അപ്പോള്‍ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും നിര്‍മ്മലമായുള്ള അധരങ്ങളെ വരുത്തും.
10Dalém dos rios da Etiópia os meus adoradores, a saber, a filha dos meus dispersos, trarão a minha oferta.
10കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികള്‍, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.
11Naquele dia não te envergonharás de nenhuma das tuas obras, com que te rebelaste contra mim; porque então tirarei do meio de ti, os que exultam arrogantemente, e tu nunca mais te ensoberbeceras no meu santo monte.
11അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപര്‍വ്വതത്തില്‍ ഇനി ഗര്‍വ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളും നിമിത്തം നീ അന്നാളില്‍ ലജ്ജിക്കേണ്ടിവരികയില്ല.
12Mas deixarei no meio de ti um povo humilde e pobre; e eles confiarão no nome do Senhor.
12ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും.
13O remanescente de Israel não cometerá iniqüidade, nem proferirá mentira, e na sua boca não se achará língua enganosa; pois serão apascentados, e se deitarão, e não haverá quem os espante.
13യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കയില്ല; ഭോഷകുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായില്‍ ഉണ്ടാകയില്ല; അവര്‍ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
14Canta alegremente, ó filha de Sião; rejubila, ó Israel; regozija-te, e exulta de todo o coração, ó filha de Jerusalém.
14സീയോന്‍ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആര്‍പ്പിടുക; യെരൂശലേം പുത്രിയേ, പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
15O Senhor afastou os juízos que havia contra ti, lançou fora o teu inimigo; o Rei de Israel, o Senhor, está no meio de ti; não temerás daqui em diante mal algum.
15യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല.
16Naquele dia se dirá a Jerusalém: Não temas, ó Sião; não se enfraqueçam as tuas mãos.
16അന്നാളില്‍ അവര്‍ യെരൂശലേമിനോടുഭയപ്പെടരുതെന്നും സീയോനോടുഅധൈര്യപ്പെടരുതെന്നും പറയും.
17O Senhor teu Deus está no meio de ti, poderoso para te salvar; ele se deleitará em ti com alegria; renovar-te-á no seu amor, regozijar-se-á em ti com júbilo.
17നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
18Os que em tristeza suspiram pela assembléia solene, os quais te pertenciam, eu os congregarei; esses para os quais era um opróbrio o peso que estava sobre ela.
18ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാന്‍ ചേര്‍ത്തുകൊള്ളും.
19Eis que naquele tempo procederei contra todos os que te afligem; e salvarei a que coxeia, e recolherei a que foi expulsa; e deles farei um louvor e um nome em toda a terra em que têm sido envergonhados.
19നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുംകയും ചെയ്യും.
20Naquele tempo vos trarei, naquele tempo vos recolherei; porque farei de vós um nome e um louvor entre todos os povos da terra, quando eu tornar o vosso cativeiro diante dos vossos olhos, diz o Senhor.
20ആ കാലത്തു ഞാന്‍ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാന്‍ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ ഞാന്‍ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയില്‍ കീര്‍ത്തിയും പ്രശംസയും ആക്കിത്തീര്‍ക്കുംമെന്നു യഹോവ അരുളിച്ചെയ്യുന്നു.