Shona

Malayalam

Romans

3

1Ko muJudha uri nani nei? Kana kudzingiswa kune mubairo wei?
1എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം?
2Zvizhinji nemitoo yose; nekuti pakutanga kuti vakabatiswa mashoko aMwari.
2സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ.
3Zvino kana vamwe vasina rutendo? Kusatenda kwavo kuchashayisa kutendeka kwaMwari maturo here?
3ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.
4Ngazvisadaro! asi Mwari ngaave wechokwadi, asi munhu wose murevi wenhema; sezvazvakanyorwa zvichinzi: Kuti mururamiswe pamashoko enyu, uye mukunde pakutongwa kwenyu.
4“നിന്റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍ , സകല മനുഷ്യരും ഭോഷകു പറയുന്നവര്‍ എന്നേ വരൂ.
5Asi kana kusarurama kwedu kuchiratidza kururama kwaMwari, tichatii? Kuti Mwari haana kururama here, zvaanodurura hasha?(Ndinotaura semunhu.)
5എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു — ഒരുനാളുമല്ല;
6Ngazvisadaro! kana zvikasadaro Mwari ungagozotonga nyika sei?
6അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
7Zvino kana chokwadi chaMwari chawanzwa kubudikidza nenhema dzangu parumbidzo yake, ko iniwo ndichiri kutongerwei semutadzi?
7ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാല്‍ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
8Uye kana zvikadai, tichapomerwa zvakaipa uye sezvinopupura vamwe vachiti tinoti: Ngatiite zvakaipa kuti zvakanaka zviuye? Kurashwa kwavo kuve kwekururama.
8നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
9Ko zvino-ke? Tiri nani here? Kwete nepaduku pose; nekuti tambopa vose mhosva, vaJudha nevaGiriki, kuti vose vari pasi pechivi;
9ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;
10sezvazvakanyorwa, zvichinzi: Hakuna wakarurama, kwete kunyange neumwe;
10“നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല.
11hakuna unonzwisisa; hakuna unotsvaka Mwari;
11ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
12vose vakatsauka, vakava pamwe vasina maturo, Hakuna unoita zvakanaka, kwete kunyange neumwe;
12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല.
13Huro yavo iguva rakashama; nendimi dzavo vakanyengera; uturu hwemhungu hwuri pasi pemiromo yavo;
13അവരുടെ തൊണ്ട തുറന്ന ശവകൂഴിനാവുകൊണ്ടു അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ടു.
14Muromo wavo uzere nekutuka nekuvava;
14അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
15tsoka dzavo dzinokurumidza kuteura ropa;
15അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു.
16Kuparadza nekutambudzika zviri munzira dzavo;
16നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ടു.
17uye nzira yerugare havana kuiziva;
17സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.
18kutya Mwari hakupo pamberi pemeso avo.
18അവരുടെ ദൃഷ്ടയില്‍ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
19Zvino toziva kuti zvinhu zvose zvinorehwa nemurairo zvinoreva kune vose vari pasi pomurairo; kuti miromo yose idzivirwe, nenyika yose ive nemhosva pamberi paMwari.
19ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
20Naizvozvo kubudikidza nemabasa emurairo, hakuna nyama inganzi yakarurama pamberi pake; nekuti zvivi zvinoziviswa nemurairo.
20അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
21Asi zvino kururama kwaMwari kwakaratidzwa pasina murairo, kuchipupurwa nezvako nemurairo nevaporofita;
21ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
22kunyange kururama kwaMwari nerutendo rwaJesu Kristu kune vose nepamusoro pevose vanotenda; nekuti hapana musiyano;
22അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
23nekuti vose vakatadza vakataira pakubwinya kwaMwari.
23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു,
24Vachinzi havana mhosva pachena nenyasha dzake kubudikidza nerudzikunuro rwuri muna Kristu Jesu.
24അവന്റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
25Iye wakagadzwa naMwari, kuva mumiririri kubudikidza nerutendo muropa rake, kuratidza kururama kwake, nekusarangarira zvivi zvakaitwa kare mukuva nemoyo murefu kwaMwari;
25വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ ,
26kuti chive chiratidzo chekururama kwake panguva ino, kuti ave wakarurama uye mururamisi werutendo rwaJesu.
26താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ തന്നേ അങ്ങനെ ചെയ്തതു.
27Zvino kuzvikudza kuripi? Kwasiiwa kunze. Nemurairo upi? Wemabasa here? Kwete, asi nemurairo werutendo.
27ആകയാല്‍ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ.
28Naizvozvo tinogura kuti munhu unoruramiswa nerutendo pasina mabasa emurairo.
28അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
29NdiMwari wevaJudha voga here? Haasi wevahedheniwo here? Hongu, wevahedheniwo;
29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
30Mwari zvaari mumwe, ucharuramisa kudzingiswa kubudikidza nerutendo, nekusadzingiswa kubudikidza nerutendo.
30ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു.
31Zvino tinoshayisa maturo murairo nerutendo here? Ngazvisadaro! Asi tinosimbisa murairo.
31ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.