Malayalam

1 Chronicles

7

1യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.2തോലയുടെ പുത്രന്മാര്‍ഉസ്സി, രെഫായാവു, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.3ഉസ്സിയുടെ പുത്രന്മാര്‍യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്‍മീഖായേല്‍, ഔബദ്യാവു, യോവേല്‍, യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍; ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു.4അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.5അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍.6ബെന്യാമീന്യര്‍ബേല, ബേഖെര്‍, യെദിയയേല്‍ ഇങ്ങനെ മൂന്നുപേര്‍.7ബേലയുടെ പുത്രന്മാര്‍എസ്ബോന്‍ , ഉസ്സി, ഉസ്സീയേല്‍, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്‍; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്‍.8ബെഖെരിന്റെ പുത്രന്മാര്‍സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാര്‍.9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തിരുനൂറു പേര്‍.10യെദീയയേലിന്റെ പുത്രന്മാര്‍ബില്‍ഹാന്‍ ; ബില്‍ഹാന്റെ പുത്രന്മാര്‍യെവൂശ്, ബെന്യാമീന്‍ , ഏഹൂദ്, കെനയനാ, സേഥാന്‍ , തര്‍ശീശ്, അഹീശാഫര്‍.11ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്‍; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തിരുനൂറുപേര്‍.12ഈരിന്റെ പുത്രന്മാര്‍ശുപ്പീം, ഹുപ്പീം;13അഹേരിന്റെ പുത്രന്മാര്‍ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍യഹ്സീയേല്‍, ഗൂനി, യേസെര്‍, ശല്ലൂം; ബില്‍ഹയുടെ പുത്രന്മാര്‍.14മനശ്ശെയുടെ പുത്രന്മാര്‍അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍; അവള്‍ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.15എന്നാല്‍ മാഖീര്‍ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേര്‍ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര്‍ ഉണ്ടായിരുന്നു.16മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേര്‍; അവന്റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.17ഊലാമിന്റെ പുത്രന്മാര്‍ബെദാന്‍ . ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാര്‍ ആയിരുന്നു.18അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍, മഹ്ളാ എന്നിവരെ പ്രസവിച്ചു.19ശെമീദയുടെ പുത്രന്മാര്‍അഹ്യാന്‍ , ശേഖെം, ലിക്കെഹി, അനീയാം.20എഫ്രയീമിന്റെ പുത്രന്മാര്‍ശൂഥേലഹ്; അവന്റെ മകന്‍ ബേരെദ്; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ എലാദാ; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ സബാദ്;21അവന്റെ മകന്‍ ശൂഥേലഹ്, ഏസെര്‍, എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ടു അവര്‍ അവരെ കൊന്നുകളഞ്ഞു.22അവരുടെ പിതാവായ എഫ്രയീം ഏറീയ നാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.23പിന്നെ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്‍ത്ഥം ഭവിച്ചതുകൊണ്ടു അവന്‍ അവന്നു ബെരീയാവു എന്നു പേര്‍ വിളിച്ചു.24അവന്റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍ -ശെയരയും പണിതു.25അവന്റെ മകന്‍ രേഫഹും, രേശെഫും; അവന്റെ മകന്‍ തേലഹ്; അവന്റെ മകന്‍ തഹന്‍ ; അവന്റെ മകന്‍ ലദാന്‍ ; അവന്റെ മകന്‍ അമ്മീഹൂദ്;26അവന്റെ മകന്‍ എലീശാമാ; അവന്റെ മകന്‍ നൂന്‍ ;27അവന്റെ മകന്‍ യെഹോശൂവാ.28അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,29മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയില്‍ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ പാര്‍ത്തു.30ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.31ബെരീയാവിന്റെ പുത്രന്മാര്‍ഹേബെര്‍, ബിര്‍സയീത്തിന്റെ അപ്പനായ മല്‍ക്കീയേല്‍.32ഹേബെര്‍ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.33യഫ്ളേത്തിന്റെ പുത്രന്മാര്‍പാസാക്, ബിംഹാല്‍, അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്റെ പുത്രന്മാര്‍.34ശേമേരിന്റെ പുത്രന്മാര്‍അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.35അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്‍സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍.36സോഫഹിന്റെ പുത്രന്മാര്‍സൂഹ, ഹര്‍ന്നേഫെര്‍, ശൂവാല്‍, ബേരി, യിമ്രാ,37ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍ , ബെയേരാ.38യേഥെരിന്റെ പുത്രന്മാര്‍യെഫുന്നെ, പിസ്പാ, അരാ.39ഉല്ലയുടെ പുത്രന്മാര്‍ആരഹ്, ഹന്നീയേല്‍, രിസ്യാ.40ഇവര്‍ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.