Malayalam

Isaiah

22

1ദര്‍ശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകംനിങ്ങള്‍ എല്ലാവരും വീടുകളുടെ മുകളില്‍ കയറേണ്ടതിന്നു നിങ്ങള്‍ക്കു എന്തു ഭവിച്ചു?2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്‍ണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാര്‍ വാളാല്‍ കൊല്ലപ്പെട്ടവരല്ല, പടയില്‍ പട്ടുപോയവരും അല്ല.3നിന്റെ അധിപതിമാര്‍ എല്ലാവരും ഒരുപോലെ ഔടിപ്പോയിരിക്കുന്നു; അവര്‍ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നില്‍ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഔടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.4അതുകൊണ്ടു ഞാന്‍ പറഞ്ഞതുഎന്നെ നോക്കരുതു; ഞാന്‍ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുതു.5സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു ദര്‍ശനത്താഴ്വരയില്‍ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാള്‍ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള്‍ തന്നേ.6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീര്‍പരിചയുടെ ഉറനീക്കുകയും ചെയ്തു.7അങ്ങനെ നിന്റെ മനോഹരമായ താഴ്വരകള്‍ രഥങ്ങള്‍കൊണ്ടു നിറയും; കുതിരപ്പട വാതില്‍ക്കല്‍ അണിനിരത്തും.8അവന്‍ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള്‍ വനഗൃഹത്തിലെ ആയുധവര്‍ഗ്ഗത്തെ നോക്കി,9ദാവീദിന്‍ നഗരത്തിന്റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി,10യെരൂശലേമിലെ വീടുകള്‍ എണ്ണി, മതില്‍ ഉറപ്പിപ്പാന്‍ വീടുകളെ പൊളിച്ചുകളഞ്ഞു.11പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.12അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും13രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോള്‍ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.14സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതുനിങ്ങള്‍ മരിക്കുംവരെ ഈ അകൃത്യം നിങ്ങള്‍ക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.15സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം കല്പിക്കുന്നുനീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;16നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്‍ന്നോരു സ്ഥലത്തു അവന്‍ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില്‍ തനിക്കു ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.18അവന്‍ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.19ഞാന്‍ നിന്നെ നിന്റെ ഉദ്യോഗത്തില്‍നിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവന്‍ നിന്നെ പറിച്ചുകളയും.20അന്നാളില്‍ ഞാന്‍ ഹില്‍ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.21അവനെ ഞാന്‍ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാന്‍ അവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ യെരൂശലേം നിവാസികള്‍ക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.22ഞാന്‍ ദാവീദ് ഗൃഹത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ വേക്കും; അവന്‍ തുറന്നാല്‍ ആരും അടെക്കുകയില്ല; അവന്‍ അടെച്ചാല്‍ ആരും തുറക്കുകയുമില്ല.23ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാന്‍ അവനെ തറെക്കും; അവന്‍ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.24അവര്‍ അവന്റെമേല്‍ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതല്‍ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.25അന്നാളില്‍ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്‍ന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.