1മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.2അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.4അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.5പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.6നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;7നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.8അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.9യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.10അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല്‍ മുഷികയും അരുതു.12അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.15അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.16അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.17അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.18അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.19ജ്ഞാനത്താല്‍ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന്‍ ആകാശത്തെ ഉറപ്പിച്ചു.20അവന്റെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു.22അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.23അങ്ങനെ നീ നിര്‍ഭയമായി വഴിയില്‍ നടക്കും; നിന്റെ കാല്‍ ഇടറുകയുമില്ല.24നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്റെ ഉറക്കം സുഖകരമായിരിക്കും.25പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.26യഹോവ നിന്റെ ആശ്രയമായിരിക്കും; അവന്‍ നിന്റെ കാല്‍ കുടുങ്ങാതവണ്ണം കാക്കും.27നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.28നിന്റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോടുപോയിവരിക, നാളെത്തരാം എന്നു പറയരുതു.29കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.31സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുതു.32വക്രതയുള്ളവന്‍ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ടു.33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില്‍ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.34പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവക്കോ അവന്‍ കൃപ നലകുന്നു.35ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.