Malayalam

Psalms

134

1ആരോഹണഗീതം2അല്ലയോ, രാത്രികാലങ്ങളില്‍ യഹോവയുടെ ആലയത്തില്‍ നിലക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .3വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയര്‍ത്തി യഹോവയെ വാഴ്ത്തുവിന്‍ .4ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.