Malayalam

Psalms

136

1യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.2ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.3കര്‍ത്താധികര്‍ത്താവിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.4ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.6ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.8പകല്‍ വാഴുവാന്‍ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.9രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.11അവരുടെ ഇടയില്‍നിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.14അതിന്റെ നടുവില്‍കൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.15ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.16തന്റെ ജനത്തെ മരുഭൂമിയില്‍കൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.17മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.19അമോര്‍യ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.20ബാശാന്‍ രാജാവായ ഔഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.22തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു .23നമ്മുടെ താഴ്ചയില്‍ നമ്മെ ഔര്‍ത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.24നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.26സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.