Malayalam

Psalms

76

1ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.2അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.3അവിടെവെച്ചു അവന്‍ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.4ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.5ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.6യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.7നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?8സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍9ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.10മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.11നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.12അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.