King James Version

Malayalam

Psalms

61

1Hear my cry, O God; attend unto my prayer.
1ദൈവമേ, എന്റെ നിലവിളി കേള്‍ക്കേണമേ. എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ.
2From the end of the earth will I cry unto thee, when my heart is overwhelmed: lead me to the rock that is higher than I.
2എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
3For thou hast been a shelter for me, and a strong tower from the enemy.
3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4I will abide in thy tabernacle for ever: I will trust in the covert of thy wings. Selah.
4ഞാന്‍ നിന്റെ കൂടാരത്തില്‍ എന്നേക്കും വസിക്കും; നിന്റെ ചിറകിന്‍ മറവില്‍ ഞാന്‍ ശരണം പ്രാപിക്കും. സേലാ.
5For thou, O God, hast heard my vows: thou hast given me the heritage of those that fear thy name.
5ദൈവമേ, നീ എന്റെ നേര്‍ച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
6Thou wilt prolong the king's life: and his years as many generations.
6നീ രാജാവിന്റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.
7He shall abide before God for ever: O prepare mercy and truth, which may preserve him.
7അവന്‍ എന്നേക്കും ദൈവസന്നിധിയില്‍ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8So will I sing praise unto thy name for ever, that I may daily perform my vows.
8അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)