Welsh

Malayalam

Hebrews

3

1 Gan hynny, gyfeillion sanctaidd, chwychwi sy'n cyfranogi o alwad nefol, ystyriwch Apostol ac Archoffeiriad ein cyffes ni, sef Iesu,
1അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗ്ഗീയവിളിക്കു ഔഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിന്‍ .
2 a fu'n ffyddlon i'r hwn a'i penododd, fel y bu Moses hefyd yn ffyddlon yn holl du375? Dduw.
2മോശെ ദൈവഭവനത്തില്‍ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തന്‍ ആകുന്നു.
3 Oherwydd y mae Iesu wedi ei gyfrif yn deilwng o ogoniant mwy na Moses, yn gymaint � bod adeiladydd tu375? yn derbyn mwy o anrhydedd na'r tu375?.
3ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള്‍ അധികം മഹത്വത്തിന്നു യോഗ്യന്‍ എന്നു എണ്ണിയിരിക്കുന്നു.
4 Y mae pob tu375? yn cael ei adeiladu gan rywun, ond Duw yw adeiladydd pob peth.
4ഏതു ഭവനവും ചമെപ്പാന്‍ ഒരാള്‍ വേണം; സര്‍വ്വവും ചമച്ചവന്‍ ദൈവം തന്നേ.
5 Bu Moses yn ffyddlon yn holl du375? Dduw fel gwas, i ddwyn tystiolaeth i'r pethau yr oedd Duw yn mynd i'w llefaru;
5അവന്റെ ഭവനത്തില്‍ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
6 ond y mae Crist yn ffyddlon fel Mab sydd � rheolaeth ar du375? Dduw. A ni yw ei du375? ef, os daliwn ein gafael yn y gobaith yr ydym yn hyderu ac yn ymffrostio ynddo.
6ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്‍യ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം തന്നേ അവന്റെ ഭവനം ആകുന്നു.
7 Gan hynny, fel y mae'r Ysbryd Gl�n yn dweud: "Heddiw, os gwrandewch ar ei lais,
7അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ
8 peidiwch � chaledu'ch calonnau fel yn y gwrthryfel, yn nydd y profi yn yr anialwch,
8“ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മരുഭൂമിയില്‍വെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
9 lle y gosododd eich hynafiaid fi ar brawf, a'm profi, ac y gwelsant fy ngweithredoedd am ddeugain mlynedd.
9അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10 Dyna pam y digiais wrth y genhedlaeth honno, a dweud, 'Y maent yn wastad yn cyfeiliorni yn eu calonnau, ac nid ydynt yn gwybod fy ffyrdd.'
10അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവര്‍ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവര്‍ എന്നും എന്റെ വഴികളെ അറിയാത്തവര്‍ എന്നും ഞാന്‍ പറഞ്ഞു;
11 Felly tyngais yn fy nig, 'Ni ch�nt fyth ddod i mewn i'm gorffwysfa.'"
11അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.”
12 Gwyliwch, gyfeillion, na fydd yn neb ohonoch byth galon ddrwg anghrediniol, i beri iddo gefnu ar y Duw byw.
12സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍ .
13 Yn hytrach, calonogwch eich gilydd bob dydd, tra gelwir hi'n "heddiw", rhag i neb ohonoch gael ei galedu gan dwyll pechod.
13നിങ്ങള്‍ ആരും പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍ .
14 Oherwydd yr ydym ni bellach yn gydgyfranogion � Christ, os glynwn yn dynn hyd y diwedd wrth ein hyder cyntaf.
14ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.
15 Dyma'r hyn y mae'r Ysgrythur yn ei ddweud: "Heddiw, os gwrandewch ar ei lais, peidiwch � chaledu'ch calonnau fel yn y gwrthryfel."
15“ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതില്‍ ആരാകുന്നു
16 Pwy, felly, a glywodd, ac a wrthryfelodd wedyn? Onid pawb oedd wedi dod allan o'r Aifft dan arweiniad Moses?
16കേട്ടിട്ടു മത്സരിച്ചവര്‍? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ.
17 Ac wrth bwy y digiodd ef am ddeugain mlynedd? Onid wrth y rhai a bechodd, y rhai y syrthiodd eu cyrff yn farw yn yr anialwch?
17നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
18 Wrth bwy y tyngodd na chaent fyth ddod i mewn i'w orffwysfa, os nad wrth y rhai a fu'n anufudd?
18അവരുടെ ശവങ്ങള്‍ മരുഭൂമിയില്‍ വീണുപോയി. എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
19 Ac yr ydym yn gweld mai o achos anghrediniaeth y methasant ddod i mewn.
19ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കും പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്നു നാം കാണുന്നു.