1 Gochelwn, felly, rhag i neb ohonoch fod wedi eich cau allan megis, a'r addewid yn aros y cawn ddod i mewn i'w orffwysfa ef.
1അവന്റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാന്‍ നാം ഭയപ്പെടുക.
2 Oherwydd fe gyhoeddwyd y newyddion da, yn wir, i ni fel iddynt hwythau, ond ni bu'r gair a glywsant o unrhyw fudd iddynt hwy, am nad oeddent wedi eu huno mewn ffydd �'r sawl oedd wedi gwrando ar y gair.
2അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്കും ഉപകാരമായി വന്നില്ല.
3 Oblegid nyni, y rhai sydd wedi credu, sydd yn mynd i mewn i'r orffwysfa, yn unol �'r hyn a ddywedodd: "Felly tyngais yn fy nig, 'Ni ch�nt fyth ddod i mewn i'm gorffwysfa.'" Ac eto yr oedd ei waith wedi ei orffen er seiliad y byd.
3വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയശേഷവും“അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ കോപത്തില്‍ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4 Oherwydd y mae gair yn rhywle am y seithfed dydd fel hyn: "A gorffwysodd Duw ar y seithfed dydd oddi wrth ei holl waith."
4ഏഴാം നാളില്‍ ദൈവം തന്റെ സകല പ്രവൃത്തികളില്‍നിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു.
5 Felly hefyd yma: "Ni ch�nt fyth ddod i mewn i'm gorffwysfa."
5“എന്റെ സ്വസ്ഥതയില്‍ അവര്‍ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.
6 Felly, gan ei bod yn sicr y bydd rhai yn cael dod i mewn iddi, a chan fod y rhai y cyhoeddwyd y newyddion da iddynt gynt heb ddod i mewn oherwydd anufudd-dod,
6അതുകൊണ്ടു ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
7 y mae ef drachefn yn pennu dydd neilltuol, sef "Heddiw", gan lefaru trwy Ddafydd ar �l cymaint o amser, fel y dyfynnwyd o'r blaen: "Heddiw, os gwrandewch ar ei lais, peidiwch � chaledu'ch calonnau."
7ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം“ഇന്നു അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
8 Oherwydd petai Josua wedi rhoi gorffwys iddynt, ni byddai Duw wedi s�n ar �l hynny am ddiwrnod arall.
8യോശുവ അവര്‍ക്കും സ്വസ്ഥത വരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില്‍ കല്പിക്കയില്ലായിരുന്നു;
9 Felly, y mae gorffwysfa'r Saboth yn aros yn sicr i bobl Dduw.
9ആകയാല്‍ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
10 Oherwydd mae pwy bynnag a ddaeth i mewn i'w orffwysfa ef yn gorffwys oddi wrth ei waith, fel y gorffwysodd Duw oddi wrth ei waith yntau.
10ദൈവം തന്റെ പ്രവൃത്തികളില്‍നിന്നു എന്നപോലെ അവന്റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്റെ പ്രവൃത്തികളില്‍നിന്നു നിവൃത്തനായിത്തീര്‍ന്നു.
11 Gadewch inni ymdrechu, felly, i fynd i mewn i'r orffwysfa honno, rhag i neb syrthio o achos yr un math o anufudd-dod.
11അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയില്‍ പ്രവേശിപ്പാന്‍ ഉത്സാഹിക്ക.
12 Y mae gair Duw yn fyw a grymus; y mae'n llymach na'r un cleddyf daufiniog, ac yn treiddio hyd at wahaniad yr enaid a'r ysbryd, y cymalau a'r m�r; ac y mae'n barnu bwriadau a meddyliau'r galon.
12ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
13 Nid oes dim a grewyd yn guddiedig o'i olwg, ond y mae pob peth yn agored ac wedi ei ddinoethi o flaen llygaid yr Un yr ydym ni i roi cyfrif iddo.
13അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്‍യ്യമുള്ളതു.
14 Gan fod gennym, felly, archoffeiriad mawr sydd wedi mynd drwy'r nefoedd, sef Iesu, Mab Duw, gadewch inni lynu wrth ein cyffes.
14ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊള്‍ക.
15 Canys nid archoffeiriad heb allu cyd-ddioddef �'n gwendidau sydd gennym, ond un sydd wedi ei demtio ym mhob peth, yn yr un modd � ni, ac eto heb bechod.
15നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
16 Felly, gadewch inni nes�u mewn hyder at orsedd gras, er mwyn derbyn trugaredd a chael gras yn gymorth yn ei bryd.
16അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്‍യ്യത്തോടെ കൃാപസനത്തിന്നു അടുത്തു ചെല്ലുക.