1Untuk pemimpin kor. Nyanyian pengajaran kaum Korah. (42-2) Seperti rusa merindukan air sungai, demikian jiwaku merindukan Engkau, ya Allah.
1മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.
2(42-3) Aku merindukan Allah yang hidup, kapan aku boleh pergi beribadat di Rumah-Nya?
2എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയില്‍ ചെല്ലുവാനിടയാകും.
3(42-4) Siang malam aku menangis, hanya air mata makananku. Sepanjang hari musuhku bertanya, "Di mana Allahmu?"
3നിന്റെ ദൈവം എവിടെ എന്നു അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായ്തീര്‍ന്നിരിക്കുന്നു.
4(42-5) Hatiku sedih kalau teringat waktu dahulu, ketika aku menuju ke Rumah TUHAN bersama orang banyak yang mengadakan perayaan. Aku berjalan di depan perarakan dengan sorak-sorai dan lagu pujian.
4ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നതു ഔര്‍ത്തു എന്റെ ഉള്ളം എന്നില്‍ പകരുന്നു.
5(42-6) Mengapa hatiku sedih dan gelisah? Aku berharap kepada Allah. Maka aku akan bersyukur lagi kepada-Nya, kepada Allahku dan penyelamatku.
5എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
6(42-7) Di tanah pembuangan ini hatiku remuk redam, sebab itu aku ingat kepada TUHAN. Jiwaku hanyut dalam arus kesedihan, aku dilanda banjir kekacauan; seperti deru air terjun Sungai Yordan dari Gunung Hermon dan Gunung Mizar.
6എന്റെ ദൈവമേ, എന്റെ ആത്മാവു എന്നില്‍ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലും മിസാര്‍മലയിലുംവെച്ചു ഞാന്‍ നിന്നെ ഔര്‍ക്കുംന്നു;
7(42:6)
7നിന്റെ നീര്‍ച്ചാട്ടങ്ങളുടെ ഇരെച്ചലാല്‍ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഔളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
8(42-9) Semoga TUHAN menunjukkan kasih-Nya di waktu siang, agar di waktu malam aku dapat bernyanyi, dan berdoa kepada Allah sumber hidupku.
8യഹോവ പകല്‍നേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാന്‍ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന തന്നേ.
9(42-10) Aku berkata kepada Allah, pembelaku, "Mengapa Engkau melupakan daku? Mengapa aku harus terus menderita, karena ditindas oleh musuh-musuhku?"
9നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാന്‍ എന്റെ പാറയായ ദൈവത്തോടു പറയും.
10(42-11) Hatiku hancur luluh karena ejekan musuh. Mereka terus bertanya, "Di mana Allahmu?"
10നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
11(42-12) Mengapa hatiku sedih dan gelisah? Aku berharap kepada Allah. Maka aku akan bersyukur lagi kepada-Nya, kepada Allahku dan penyelamatku.
11എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശവെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.