1Berilah keadilan kepadaku, ya Allah, belalah hakku terhadap bangsa yang durhaka. Bebaskanlah aku dari penjahat dan penipu.
1ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കല്‍നിന്നു എന്നെ വിടുവിക്കേണമേ.
2Engkaulah Allah, pelindungku; mengapa Engkau meninggalkan aku? Mengapa aku harus terus menderita karena ditindas oleh musuh-musuhku?
2നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
3Nyatakanlah kesetiaan-Mu untuk menyinari dan membimbing aku, agar aku kembali ke Sion, bukit-Mu yang suci dan ke Rumah kediaman-Mu.
3നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപര്‍വ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
4Maka aku akan menuju ke mezbah Allah, menghadap Allah sumber kebahagiaanku. Aku akan menyanyi dan main kecapi, untuk memuji-Mu, ya Allah, Allahku.
4ഞാന്‍ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകെണ്ടു ഞാന്‍ നിന്നെ സ്തുതിക്കും.
5Mengapa hatiku sedih dan gelisah? Aku berharap kepada Allah, maka aku akan bersyukur lagi kepada-Nya, kepada Allahku dan penyelamatku.
5എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.