Malayalam

Indonesian

Proverbs

30

1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതുദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
1Inilah perkataan-perkataan yang diucapkan oleh Agur anak Yake dari Masa: "Aku lelah, ya Allah, aku lelah! Habislah tenagaku!
2ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
2Aku bodoh seperti hewan; tak punya pengertian.
3ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
3Tidak pernah kupelajari hikmah, sedikit pun tidak kuketahui tentang Allah.
4സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര്‍ എന്തു? നിനക്കറിയാമോ?
4Manusia manakah pernah naik turun surga? Pernahkah ia menggenggam angin dalam tangannya, dan membungkus air dalam bajunya, atau menetapkan batas-batas dunia? Siapakah dia, dan siapa anaknya? Pasti engkau mengetahuinya!
5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.
5Allah menepati setiap janji-Nya. Ia bagaikan perisai bagi semua yang datang berlindung pada-Nya.
6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.
6Kalau engkau menambah apa yang dikatakan-Nya, maka Ia akan menegurmu dan membuktikan bahwa engkau pendusta."
7രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
7"Ya Allah, aku mohon sebelum aku mati, berikanlah kepadaku dua hal ini.
8വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
8Jangan sampai aku mengucapkan kata-kata curang dan dusta, dan jangan biarkan aku miskin atau kaya. Berikanlah kepadaku hanya apa yang kuperlukan.
9ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
9Sebab, apabila aku kaya, mungkin aku akan berkata bahwa aku tidak memerlukan Engkau. Dan jika aku miskin, mungkin aku akan mencuri sehingga mencemarkan nama-Mu."
10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
10Jangan memfitnah seorang hamba pada tuannya, nanti engkau disumpahi dan dianggap bersalah.
11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
11Ada orang yang menyumpahi ayahnya dan tidak menghargai ibunya.
12തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
12Ada orang yang menganggap dirinya suci padahal ia kotor sekali.
13അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --
13Ada orang merasa dirinya baik sekali--bukan main baiknya!
14എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
14Ada orang yang mencari nafkah dengan cara yang kejam; mereka bengis dan memeras orang miskin dan orang lemah.
15കന്നട്ടെക്കുതരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു
15Lintah darat mempunyai dua anak; kedua-duanya bernama "Untuk aku"! Ada empat hal yang tidak pernah puas:
16പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
16dunia orang mati, wanita yang tak pernah melahirkan, tanah kering yang haus akan hujan, dan api yang menjilat ke mana-mana.
17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.
17Orang yang mencemoohkan ayahnya atau ibunya yang sudah tua, pantas dicampakkan ke luar supaya matanya dipatuk burung gagak dan mayatnya dimakan oleh burung rajawali.
18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു
18Ada empat hal yang terlalu sukar bagiku untuk dimengerti:
19ആകാശത്തു കഴുകന്റെ വഴിയും പാറമേല്‍ സര്‍പ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
19burung rajawali yang terbang di udara, ular yang menjalar di atas batu karang, kapal yang berlayar di tengah lautan, dan sepasang muda mudi yang sedang jatuh cinta.
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
20Inilah siasat seorang wanita yang tidak setia kepada suaminya: Sesudah berzinah, ia makan lalu menyeka mulutnya, kemudian berkata, "Aku tidak berbuat apa-apa!"
21മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ
21Ada empat hal yang sukar diterima di seluruh dunia:
22ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും
22seorang hamba yang menjadi raja, seorang bodoh yang mendapat segala yang diinginkannya,
23വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍ അവളുടെ നിമിത്തവും തന്നേ.
23seorang wanita yang berhasil menikah padahal ia tidak disukai orang, seorang hamba perempuan yang merampas kedudukan nyonyanya.
24ഭൂമിയില്‍ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു
24Di bumi ini ada empat macam binatang yang kecil tetapi pandai sekali, yaitu:
25ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
25Semut, binatang yang tidak kuat, tetapi menyediakan makanannya pada musim panas.
26കുഴിമുയല്‍ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.
26Pelanduk, binatang yang lemah, tetapi membuat rumahnya di bukit batu.
27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
27Belalang, binatang yang tidak mempunyai raja, tetapi berbaris dengan teratur.
28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുംന്നു.
28Cicak, binatang yang dapat ditangkap dengan tangan, tetapi terdapat di istana raja.
29ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു
29Ada empat hal yang mengesankan apabila diperhatikan caranya berjalan, yaitu:
30മൃഗങ്ങളില്‍വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
30Singa, binatang terkuat di antara segala binatang dan tidak gentar terhadap apa saja;
31നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
31kambing jantan, ayam jantan yang berjalan tegak, dan raja di depan rakyatnya.
32നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.
32Jika karena kebodohanmu engkau dengan angkuh merencanakan perkara-perkara jahat, awas!
33പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല്‍ ചോര വരും; കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും.
33Sebab, kalau engkau mengocok susu, kau menghasilkan mentega. Kalau engkau memukul hidung orang, keluarlah darah. Kalau engkau menimbulkan kemarahan, kau terlibat dalam pertengkaran.