1ലെമൂവേല്‍രാജാവിന്റെ വചനങ്ങള്‍; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
1Inilah perkataan-perkataan yang diucapkan oleh ibunda Lemuel, raja Masa kepada anaknya,
2മകനേ, എന്തു? ഞാന്‍ പ്രസവിച്ച മകനേ എന്തു? എന്റെ നേര്‍ച്ചകളുടെ മകനേ, എന്തു?
2"Anakku, buah hatiku, yang kulahirkan sebagai jawaban atas doaku. Apakah yang akan kukatakan kepadamu?
3സ്ത്രീകള്‍ക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കും നിന്റെ വഴികളെയും കൊടുക്കരുതു.
3Janganlah memboroskan tenagamu atau menghamburkan kekuatanmu kepada wanita. Sudah banyak raja yang hancur karena wanita.
4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.
4Ingatlah, Lemuel! Minum anggur dan ketagihan minuman keras, tidak pantas bagi penguasa.
5അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
5Sebab, apabila raja minum minuman keras, ia lupa akan hukum dan tidak menghiraukan hak orang lemah.
6നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.
6Minuman keras adalah untuk mereka yang merana dan bersedih hati.
7അവന്‍ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഔര്‍ക്കാതിരിക്കയും ചെയ്യട്ടെ.
7Mereka minum untuk melupakan kemiskinan dan kesusahan mereka.
8ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില്‍ തന്നേ.
8Belalah mereka yang tak dapat membela dirinya sendiri. Lindungilah hak semua orang yang tak berdaya.
9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
9Berjuanglah untuk mereka, dan jadilah hakim yang adil. Lindungilah hak orang miskin dan orang tertindas."
10സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
10Istri yang cakap sukar ditemukan; ia lebih berharga daripada intan berlian.
11ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
11Suaminya tak akan kekurangan apa-apa, karena menaruh kepercayaan kepadanya.
12അവള്‍ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
12Ia tak pernah berbuat jahat kepada suaminya; sepanjang umurnya ia berbuat baik kepadanya.
13അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
13Ia rajin mengumpulkan rami dan bulu domba lalu sibuk bekerja menenunnya.
14അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
14Dari jauh ia mendatangkan makanan, seperti yang dilakukan oleh kapal-kapal pedagang.
15അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഔഹരിയും കൊടുക്കുന്നു.
15Pagi-pagi buta ia bangun untuk menyiapkan makanan bagi keluarganya, dan untuk membagi-bagikan tugas kepada pelayan-pelayannya.
16അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
16Ia mencari sebidang tanah, lalu membelinya; ia mengusahakan sebuah kebun anggur dari pendapatannya.
17അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
17Ia menyiapkan dirinya untuk bekerja sekuat tenaga.
18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.
18Ia tahu bahwa segala sesuatu yang dibuatnya, menguntungkan; ia bekerja sampai jauh malam.
19അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.
19Benang dipintalnya dan kain ditenunnya.
20അവള്‍ തന്റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
20Ia tidak kikir kepada yang berkekurangan; ia baik hati kepada yang memerlukan pertolongan.
21തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
21Ia tidak khawatir apabila musim dingin tiba, karena baju panas tersedia bagi keluarganya.
22അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
22Ia sendiri yang membuat permadaninya; pakaiannya dari kain lenan ungu yang mewah.
23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.
23Suaminya adalah orang ternama--salah seorang dari antara para pemimpin kota.
24അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
24Ia membuat pakaian dan ikat pinggang lalu menjualnya kepada pedagang.
25ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.
25Ia berwibawa dan dihormati; dan tidak khawatir tentang hari nanti.
26അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.
26Dengan lemah lembut ia berbicara; kata-katanya bijaksana.
27വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
27Ia selalu rajin bekerja dan memperhatikan urusan rumah tangganya.
28അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു
28Ia dihargai oleh anak-anaknya, dan dipuji oleh suaminya.
29അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
29"Ada banyak wanita yang baik," kata suaminya, "tetapi engkau yang paling baik dari mereka semua."
30ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
30Paras yang manis tak dapat dipercaya, dan kecantikan akan hilang; tetapi wanita yang taat kepada TUHAN layak mendapat pujian.
31അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.
31Balaslah segala kebaikannya; ia wanita yang patut dihormati di mana-mana!