Malayalam

Indonesian

Psalms

139

1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1Untuk pemimpin kor. Mazmur Daud. Ya TUHAN, Engkau menyelami aku dan mengenal aku.
2യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
2Engkau tahu segala perbuatanku; dari jauh Engkau mengerti pikiranku.
3ഞാന്‍ ഇരിക്കുന്നതും എഴുന്നേലക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
3Engkau melihat aku, baik aku bekerja atau beristirahat, Engkau tahu segala yang kuperbuat.
4എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
4Bahkan sebelum aku berbicara, Engkau tahu apa yang hendak kukatakan.
5യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേല്‍ ഇല്ല.
5Engkau mengelilingi aku dari segala penjuru, dan Kaulindungi aku dengan kuasa-Mu.
6നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേല്‍ വെച്ചിരിക്കുന്നു.
6Terlalu dalam bagiku pengetahuan-Mu itu, tidak terjangkau oleh pikiranku.
7ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
7Ke mana aku dapat pergi agar luput dari kuasa-Mu? Ke mana aku dapat lari menjauh dari hadapan-Mu?
8നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്കു ഔടും?
8Jika aku naik ke langit, Engkau ada di sana, jika aku tidur di alam maut, di situ pun Engkau ada.
9ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ടു; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ടു.
9Jika aku terbang lewat ufuk timur atau berdiam di ujung barat yang paling jauh,
10ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍
10di sana pun Engkau menolong aku; di sana juga tangan-Mu membimbing aku.
11അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
11Jika aku minta supaya gelap menyelubungi aku, dan terang di sekelilingku menjadi malam,
12ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍
12maka kegelapan itu pun tidak gelap bagi-Mu; malam itu terang seperti siang, dan gelap itu seperti terang.
13ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
13Engkau menciptakan setiap bagian badanku, dan membentuk aku dalam rahim ibuku.
14നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു.
14Aku memuji Engkau sebab aku sangat luar biasa! Segala perbuatan-Mu ajaib dan mengagumkan, aku benar-benar menyadarinya.
15ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15Waktu tulang-tulangku dijadikan, dengan cermat dirangkaikan dalam rahim ibuku, sedang aku tumbuh di sana secara rahasia, aku tidak tersembunyi bagi-Mu.
16ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
16Engkau melihat aku waktu aku masih dalam kandungan; semuanya tercatat di dalam buku-Mu; hari-harinya sudah ditentukan sebelum satu pun mulai.
17ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു;
17Betapa sulitnya pikiran-Mu bagiku, ya Allah, dan betapa banyak jumlahnya!
18ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
18Jika kuhitung, lebih banyak dari pasir; bila aku bangun, masih juga kupikirkan Engkau.
19അവയെ എണ്ണിയാല്‍ മണലിനെക്കാള്‍ അധികം; ഞാന്‍ ഉണരുമ്പോള്‍ ഇനിയും ഞാന്‍ നിന്റെ അടുക്കല്‍ ഇരിക്കുന്നു.
19Kiranya orang jahat Kautumpas, ya Allah, jauhkanlah para penumpah darah daripadaku!
20ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിന്‍ .
20Mereka mengatakan yang jahat tentang Engkau, dan bersumpah palsu demi kota-kota-Mu.
21അവര്‍ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കള്‍ നിന്റെ നാമം വൃഥാ എടുക്കുന്നു.
21Ya TUHAN, kubenci orang yang membenci Engkau, hatiku kesal terhadap orang yang melawan Engkau!
22യഹോവേ, നിന്നെ പകെക്കുന്നവരെ ഞാന്‍ പകക്കേണ്ടതല്ലയോ? നിന്നോടു എതിര്‍ത്തുനിലക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?
22Mereka sangat kubenci, dan kuanggap sebagai musuh.
23ഞാന്‍ പൂര്‍ണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23Selidikilah aku ya Allah, selamilah hatiku, ujilah aku dan ketahuilah pikiranku.
24ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
24Lihatlah entah ada kejahatan dalam diriku, dan bimbinglah aku di jalan yang kekal.
25വ്യസനത്തിന്നുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കി, ശാശ്വതമാര്‍ഗ്ഗത്തില്‍ എന്നെ നടത്തേണമേ.