Malayalam

Indonesian

Psalms

140

1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1Untuk pemimpin kor. Mazmur Daud. (140-2) Lepaskanlah aku dari orang jahat, ya TUHAN, jagalah aku terhadap orang yang melakukan kekerasan.
2യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ.
2(140-3) Mereka merencanakan kejahatan dalam hati, dan setiap hari menimbulkan pertengkaran.
3അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
3(140-4) Lidah mereka seperti ular berbisa, kata-kata mereka seperti racun ular sendok.
4അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
4(140-5) Ya TUHAN, lindungilah aku dari kuasa orang jahat, jagalah aku terhadap orang yang melakukan kekerasan yang bermaksud untuk menjatuhkan aku.
5യഹോവേ, ദുഷ്ടന്റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.
5(140-6) Orang congkak diam-diam memasang jerat bagiku, dan membentangkan jaring untuk menangkap aku. Di sepanjang jalan mereka memasang perangkap untuk menjebak aku.
6ഗര്‍വ്വികള്‍ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വെച്ചിരിക്കുന്നു. സേലാ.
6(140-7) Ya TUHAN, aku berkata: Engkaulah Allahku, perhatikanlah doa permohonanku.
7നീ എന്റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേള്‍ക്കേണമേ.
7(140-8) TUHAN, Allahku, penyelamatku yang kuat, Engkau telah melindungi aku dalam pertempuran.
8എന്റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്റെ തലയില്‍ ശിരസ്ത്രം ഇടുന്നു.
8(140-9) Jangan kabulkan keinginan orang jahat, ya TUHAN, jangan biarkan rencana mereka berhasil.
9യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
9(140-10) Jangan biarkan musuhku menang; biarlah kata-kata jahat yang mereka ucapkan menimpa diri mereka yang memfitnah aku.
10എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
10(140-11) Biarlah mereka dihujani bara api, dan dibuang ke dalam lubang maut, sehingga tak bisa keluar lagi.
11തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
11(140-12) Biarlah orang yang melakukan kekerasan ditimpa malapetaka, jangan biarkan pemfitnah mendiami bumi.
12വാവിഷ്ഠാണക്കാരന്‍ ഭൂമിയില്‍ നിലനില്‍ക്കയില്ല; സാഹസക്കാരനെ അനര്‍ത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12(140-13) Aku tahu Engkau memberi keadilan kepada orang tertindas, dan membela perkara orang miskin.
13യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.
13(140-14) Orang jujur akan memuji Engkau; mereka akan tinggal bersama-Mu.
14അതേ, നീതിമാന്മാര്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്റെ സന്നിധിയില്‍ വസിക്കും.