1ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.
1¶ Me penei i te whakaaro o te tangata ki a matou na, he kaimahi na te Karaiti, he tuari hoki no nga mea ngaro a te Atua.
2ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.
2Na hei konei ko te mea o te tuari e matenuitia ana, kia kitea he tangata pono ia.
3നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്‍യ്യം; ഞാന്‍ എന്നെത്തന്നേ വിധിക്കുന്നതുമില്ല.
3Ki ahau ia he mea nohinohi rawa kia whai kupu koutou moku, te tangata ranei; kahore nei hoki aku kupu moku ano.
4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവു ആകുന്നു.
4Kahore hoki ahau i matau ki tetahi aha oku; heoi e kore tena e ai hei whakatika moku: otira ko te Ariki hei whai kupu moku.
5ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.
5Na reira kaua e whakawakia wawetia tetahi mea, kia tae mai ra ano te Ariki, mana e whakamarama nga mea huna o te pouri, e whakakite hoki nga whakaaro o nga ngakau; hei reira ia tangata whakamoemititia ai e te Atua.
6സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതുഎഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന്‍ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
6Na ko enei mea, e oku teina, naku i huri mai te ahua ki a maua ko Aporo, he whakaaro ki a koutou: kia ai maua hei whakaako i a koutou, kia kaua te whakaaro e hipa atu i te mea i tuhituhia; kia kaua tetahi o koutou e whakapehapeha mo tetahi ki run ga atu i tetahi.
7നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;
7¶ Ko wai kei te mea kia rere ke koe? ko tehea mea hoki au ehara i te mea hoatu ki a koe? Na he mea i hoatu ki a koe, he aha koe ka whakamanamana ai, me te mea nei ehara i te mea hoatu?
8ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങള്‍ വാണു എങ്കില്‍ കൊള്ളായിരുന്നു.
8Kua makona ke na hoki koutou, kua hua ke o koutou taonga, kua kingi koutou ahakoa motu mai matou: ae ra, e pai ana ki ahau kia kingi tonu koutou, kia kingi tahi ai tatou.
9ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
9Ki toku whakaaro hoki kua waiho matou, nga apotoro, e te Atua mo muri rawa, ano he hunga mo te mate: kua meinga hoki matou hei matakitakinga ma te ao, ma nga anahera, a ma nga tangata.
10ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.
10Ko matou he kuware mo ta te Karaiti, ko koutou ia he hunga whai whakaaro i roto i a te Karaiti; ko matou he ngoikore, ko koutou ia he hunga kaha; to koutou he kororia, to matou ia he honorekore.
11ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
11Tae tonu mai ki tenei haora nei e matekai ana matou, e matewai ana, e haere tahanga ana, e kurua ana, kahore hoki o matou kainga tumau:
12സ്വന്തകയ്യാല്‍ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീര്‍വ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
12E mauiui ana matou, ko o matou ringa ake hei mahi: e taunutia ana, manaaki tonu matou; e whakatoia ana, whakaririka kau matou:
13ഞങ്ങള്‍ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.
13Ka korerotia kinotia, ka whakangawari atu matou: kua meinga matou kia rite ki te paru rukenga o te ao, ki te para o nga mea katoa, taea noatia tenei ra.
14നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
14¶ Kahore ahau i te tuhituhi atu i enei mea kia whakama ai koutou, engari hei whakatupato i a koutou, i aku tamariki aroha.
15നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചതു.
15No te mea ahakoa whiwhi koutou i nga kaiwhakaako tekau mano i roto i a te Karaiti, kahore i tokomaha o koutou matua; he whanau hoki koutou naku i roto i a Karaiti Ihu i runga i te rongopai.
16ആകയാല്‍ എന്റെ അനുകാരികള്‍ ആകുവിന്‍ എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
16Koia ahau ka tohe nei ki a koutou, kia rite ta koutou ki taku.
17ഇതുനിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഔര്‍പ്പിക്കും.
17¶ Na reira i tonoa atu ai e ahau ki a koutou a Timoti, taku tama aroha, tama pono i roto i te Ariki, mana koutou e whakamahara ki oku ara i roto i a te Karaiti, ki taku e whakaako nei i nga wahi katoa i roto i nga hahi katoa.
18എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നുവെച്ചുചിലര്‍ ചീര്‍ത്തിരിക്കുന്നു.
18Na ko etahi e whakapehapeha ana, e mea ana e kore ahau e haere atu ki a koutou.
19കര്‍ത്താവിന്നു ഇഷ്ടം എങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വന്നു, ചീര്‍ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
19Otira e kore e roa ka haere atu ahau ki a koutou, ki te pai te Ariki; a hei reira, ehara i te kupu, engari ko te kaha o te hunga e whakapehapeha ana, taku e titiro ai.
20ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
20No te mea ehara te rangatiratanga o te Atua i te kupu, engari he kaha.
21നിങ്ങള്‍ക്കു ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടതു?
21Ko tehea ta koutou e pai ai? kia haere atu ahau ki a koutou me te whiu, i runga ranei i te aroha me te wairua mahaki?