Malayalam

Maori

1 Corinthians

7

1നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാല്‍സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
1¶ Na mo nga mea i tuhituhi mai na koutou: he mea pai ano mo te tangata kia kaua e pa ki te wahine.
2എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാര്‍യ്യയും ഔരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
2Otiia, he whakaaro kei moepuku, kia rite ma te tane he wahine mana ake, a ma te wahine he tane mana ake.
3ഭര്‍ത്താവു ഭാര്‍യ്യക്കും ഭാര്‍യ്യ ഭര്‍ത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
3Kia puta te whakaaro pai o te tane ki te wahine, hei te mea e tika ana: me to te wahine hoki ki te tane.
4ഭര്‍യ്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്‍യ്യെക്കത്രേ അധികാരം.
4Ehara te wahine i te rangatira o tona tinana ake, engari te tane: me te tane ano, ehara ia i te rangatira o tona ake tinana, engari te wahine.
5പ്രാര്‍ത്ഥനെക്കു അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്‍ന്നിരിപ്പിന്‍ .
5Kaua e kaiponu tetahi i tetahi; haunga ia ki te ata whakaritea mo tetahi wa, kia atea ai korua ki te nohopuku, ki te inoi, ka hoki ai ano ki a korua, kei ai to korua hiahia taikaha hei whakawai ma Hatana i a korua.
6ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
6Otira ko tenei korero aku he mea whakaae noa, ehara i te tikanga whakatakoto.
7സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
7Ko taku ia i pai ai, kia penei nga tangata katoa i ahau nei. Otira e homai ana e te Atua te ahua mona ki ia tangata, ki ia tangata, ki tetahi ko tenei, ki tetahi ko tera.
8വിവാഹം കഴിയാത്തവരോടും വിധവമാരോടുംഅവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കും കൊള്ളാം എന്നു ഞാന്‍ പറയുന്നു.
8Ko taku kupu ia tenei ki nga takakau, ki nga wahine pouaru, He mea pai mo ratou kia kati tonu me ahau nei.
9ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു.
9Otira ki te kore e taea e raua te whakamanawanui, me marena: he pai ake hoki te marena i te kaka o te ngakau.
10വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവു തന്നേ കല്പിക്കുന്നതു
10¶ Ko taku whakahau ia tenei ki te hunga whai hoa, ehara i ahau, engari ko te Ariki, Aua te wahine e mawehe ke i tana tane:
11ഭാര്‍യ്യ ഭര്‍ത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവോടു നിരന്നുകൊള്ളേണം; ഭര്‍ത്താവു ഭാര്‍യ്യയെ ഉപേക്ഷിക്കയുമരുതു.
11Engari, ki te mawehe ia, me noho hoakore, me hohou ranei te rongo ki tana tane: kaua hoki te tane e whakarere i tana wahine.
12എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നേ പറയുന്നതുഒരു സഹോദരന്നു അവിശ്വാസിയായ ഭാര്‍യ്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുതു.
12Ki era atu ia ko taku kupu tenei, ehara i te Ariki: Ki te mea he wahine kore whakapono ta tetahi o nga teina, a ka whakaae taua wahine kia noho tahi raua, kaua ia e whakarerea e ia.
13അവിശ്വസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന്‍ അവളോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കുന്നു എങ്കില്‍, ഭര്‍ത്താവിനെ ഉപേക്ഷിക്കരുതു.
13A ko te wahine, he tane kore whakapono tana, a ka whakaae kia noho tahi raua, kaua ia e whakarere i tana tane.
14അവിശ്വാസിയായ ഭര്‍ത്താവു ഭാര്‍യ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്‍യ്യ സഹോദരന്‍ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ എന്നു വരും; ഇപ്പോഴോ അവര്‍ വിശുദ്ധര്‍ ആകുന്നു.
14No te mea e whakatapua ana te tane whakaponokore e te wahine, e whakatapua ana hoki te wahine whakaponokore e te tane: me he kahore, kua poke a korua tamariki, tena ko tenei he tapu ratou.
15അവിശ്വാസി വേറുപിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
15Ki te mawehe ke ia te whakaponokore, mana e mawehe ke. E kore tetahi teina, tuahine ranei, e mau te here e nga mea pena: otira kua karangatia tatou e te Atua ki te rangimarie.
16സ്ത്രീയേ, നീ ഭര്‍ത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്‍യ്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
16Ma te aha koe e mohio ai, e tai, ka ora ranei i a koe tau tane? a koe ranei, e te tane, ma te aha ka mohio ai, ka ora i a koe tau wahine?
17എന്നാല്‍ ഔരോരുത്തന്നു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഔരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
17¶ Heoi anake, kia rite ki ta te Atua tuwahanga ki tena, ki tena, ki tana karangatanga hoki ki tena, ki tena, kia pera tana haere. Na ko taku whakatakoto tena i roto i nga hahi katoa.
18ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു.
18He mea kokoti tetahi i tona karangatanga? kaua e whakakahoretia tona kotinga. He mea kokotikore tetahi i tona karangatanga? kaua a e kotia.
19പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്‍യ്യം.
19He mea kore noa iho te kotinga, he mea kore noa iho ano te kotingakore, engari ia te pupuri i a te Atua ture.
20ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ.
20Kia mau ia tangata ki tona karangatanga, i karangatia ai ia.
21നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രന്‍ ആകുവാന്‍ കഴിയുമെങ്കിലും അതില്‍ തന്നേ ഇരുന്നുകൊള്‍ക.
21He pononga koe i tou karangatanga? kaua e manukanuka: otira ki te watea he haerenga noatanga atu mou, e pena.
22ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന്‍ കര്‍ത്താവിന്റെ സ്വതന്ത്രന്‍ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവന്‍ ക്രിസ്തുവിന്റെ ദാസനാകുന്നു.
22Ko te tangata hoki he pononga i tona karangatanga i roto i te Ariki, he tangata tuku noa ia na te Ariki: waihoki ko te tangata ehara nei i te pononga i tona karangatanga, he pononga ia na te Karaiti.
23നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കും ദാസന്മാരാകരുതു.
23Kua oti koutou te hoko ki te utu; aua e meinga hei pononga koutou ma te tangata.
24സഹോദരന്മാരേ, ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ ദൈവസന്നിധിയില്‍ വസിക്കട്ടെ.
24E oku teina, ko te mahi a tenei, a tenei, i tona karangatanga kia mau ia ki tena me te whakaaro ano ki te Atua.
25കന്യകമാരെക്കുറിച്ചു എനിക്കു കര്‍ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.
25¶ Na mo nga wahine, kahore a te Ariki tikanga ki ahau; tenei ia toku whakaaro, ara to te tangata i a ia nei to te Ariki atawhai, i pono ai.
26ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
26Na reira ki toku whakaaro he pai tenei mo te whakararu o tenei wa, ara he pai kia kati tonu te tangata i a ia nei.
27നീ ഭാര്‍യ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്‍യ്യ ഇല്ലാത്തവനോ? ഭാര്‍യ്യയെ അന്വേഷിക്കരുതു.
27Kua herea koe ki te wahine? kaua e whai kia wetekia. Ka oti koe te wewete i te wahine? kaua e whaia he wahine.
28നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല്‍ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്‍ക്കും ജഡത്തില്‍ കഷ്ടത ഉണ്ടാകും; അതു നിങ്ങള്‍ക്കു വരരുതു എന്നു എന്റെ ആഗ്രഹം.
28Otiia ki te marena koe, kahore ou hara; a ki te marena te wahine, kahore ona hara. Otiia tera e pa mai he whakararu i te kikokiko ki taua hunga pena: heoi me ata hanga ahau ki a koutou.
29എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നുകാലം ചുരുങ്ങിയിരിക്കുന്നു;
29Ko taku kupu ia tenei, e oku teina, e tutata ana te wa: heoi inaianei tera e rite te hunga whai wahine ki te hunga kahore nei a ratou;
30ഇനി ഭാര്‍യ്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും
30Me te hunga e tangi ana, ano kahore ratou i te tangi; me te hunga e hari ana, ano kahore ratou i te hari; me te hunga e hoko ana, ano kahore a ratou taonga;
31ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
31Me te hunga i a ratou tenei ao, ano kahore a ratou he ki te ao; e memeha haere ana hoki te ahua o tenei ao.
32നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു;
32Otiia ko taku mea tenei kia kaua koutou e manukanuka. Ko ta te takakau e manukanuka ai ko nga mea a te Ariki, me pehea tana whakamanawareka ki te Ariki:
33വിവാഹം ചെയ്തവന്‍ ഭാര്‍യ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
33Ko te tangata whai hoa ia, e manukanuka ana ki nga mea o te ao, me pehea tana whakamanawareka ki tana wahine.
34അതുപോലെ ഭാര്‍യ്യയായവള്‍ക്കും കന്യകെക്കും തമ്മില്‍ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
34Na tera ano te mea i rereke ai te wahine whai hoa i te wahine. Ko te wahine takakau, tana e manukanuka ai ko nga mea a te Ariki, kia tapu tahi ai te tinana me te wairua: ko te wahine whai hoa ia ka manukanuka ki nga mea o te ao, me pehea tana wh akamanawareka ki tana tane.
35ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
35Ko tenei korero aku he mea kia hua ai he pai mo koutou ano; ehara i te mea kia mahangatia ai koutou, engari mo te mea e haratau ana, kia u ai koutou ki te Ariki, kahore he mea hei rorona ke.
36എന്നാല്‍ ഒരുത്തന്‍ തന്റെ കന്യകെക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.
36¶ Na, ki te whakaaro tetahi tangata e he ana tana tikanga ki tana wahine, mehemea kua pahure tona taiohinga, a heoi ano tikanga, mana e mea tana e pai ai, kahore ona hara: me marena raua.
37എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു.
37Ko te tangata ia e u ana i tona ngakau, a kahore he mea hei akiaki i a ia, kei a ia ake ano te tikanga mo tana e pai ai, a kua oti tenei te whakatakoto e tona ngakau, kia waiho tana wahine, kei te pai tana mahi.
38അങ്ങനെ ഒരുത്തന്‍ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
38Na he pai te mahi a te tangata e tuku ana kia marenatia tana wahine; pai ake ia te mahi a te tangata kahore e tuku kia marenatia.
39ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാന്‍ സ്വാതന്ത്ര്യം ഉണ്ടു; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
39¶ E herea ana te wahine e te ture i te mea e ora ana tana tane; ki te mate ia te tane, kua watea ia ki te marena ki tana e pai ai; otira i roto i te Ariki.
40എന്നാല്‍ അവള്‍ അങ്ങനെതന്നേ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
40Ki toku whakaaro ia, nui ke atu tona hari ki te kati tonu ia: a ki taku mahara kei ahau ano hoki te Wairua o te Atua.