1അനന്തരം ഫെലിസ്ത്യര്‍ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവര്‍ കളങ്ങളില്‍ കവര്‍ച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.
1¶ Na ka korerotia te korero ki a Rawiri, Nana, kei te whawhai nga Pirihitini ki Keira, a e pahua ana i nga patunga witi.
2ദാവീദ് യഹോവയോടു; ഞാന്‍ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടുചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.
2Na reira i ui ai a Rawiri ki a Ihowa, i mea ai, Me haere ranei ahau ki te patu i enei Pirihitini? Na ka mea a Ihowa ki a Rawiri, Haere, patua nga Pirihitini, whakaorangia hoki a Keira.
3എന്നാല്‍ ദാവീദിന്റെ ആളുകള്‍ അവനോടുനാം ഇവിടെ യെഹൂദയില്‍ തന്നേ ഭയപ്പെട്ടു പാര്‍ക്കുംന്നുവല്ലോ; പിന്നെ കെയീലയില്‍ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.
3Na ka mea nga tangata a Rawiri ki a ia, Nana, e wehi nei tatou i konei i Hura, a tera noa ake ki te haere ki Keira, ki nga taua a nga Pirihitini.
4ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടുഎഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
4Katahi a Rawiri ka ui ano ki a Ihowa; a ka whakahokia mai te korero e Ihowa ki a ia, Whakatika, haere ki raro, ki Keira; kua hoatu hoki nga Pirihitini e ahau ki tou ringa.
5അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.
5Na haere ana a Rawiri ratou ko ana tangata ki Keira, a whawhai ana ki nga Pirihitini, a aia mai ana e ia a ratou kararehe, patua iho hoki ratou, he nui te parekura. Na whakaorangia ana nga tangata o Keira e Rawiri.
6അഹീമേലെക്കിന്റെ മകനായ അബ്യാഥാര്‍ കെയീലയില്‍ ദാവീദിന്റെ അടുക്കല്‍ ഔടിവന്നപ്പോള്‍ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
6Na i te rerenga o Apiatara tama a Ahimerereke ki a Rawiri ki Keira, i maua mai e ia tetahi epora i tona ringa.
7ദാവീദ് കെയീലയില്‍ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; വാതിലും ഔടാമ്പലും ഉള്ള പട്ടണത്തില്‍ കടന്നിരിക്കകൊണ്ടു അവന്‍ കുടുങ്ങിയിരിക്കുന്നു എന്നു ശൌല്‍ പറഞ്ഞു.
7¶ A ka korerotia ki a Haora, kua tae a Rawiri ki Keira, a ka mea a Haora, Kua tukua mai ia e te Atua ki toku ringa; ka tutakina nei hoki ia ki roto, i a ia ka tomo nei ki te pa whai tatau, whai tutaki.
8പിന്നെ ശൌല്‍ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാന്‍ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.
8Na ka karangatia te iwi katoa e Haora ki te whawhai, kia haere ki raro, ki Keira, ki te whakapae i a Rawiri ratou ko ana tangata.
9ശൌല്‍ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍ പുരോഹിതനായ അബ്യാഥാരിനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.
9Na kua mohio a Rawiri e whakatakoto puku ana a Haora i te kino mona; a ka mea ia ki a Apiatara tohunga, Kawea mai te epora.
10പിന്നെ ദാവീദ്യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌല്‍ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന്‍ പോകുന്നു എന്നു അടിയന്‍ കേട്ടിരിക്കുന്നു.
10Katahi a Rawiri ka mea, E Ihowa, e te Atua o Iharaira, kua tino rongo tau pononga e mea ana a Haora kia haere mai ki Keira ki te whakangaro i te pa, he mea moku.
11കെയീലപൌരന്മാര്‍ എന്നെ അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്നു യഹോവ അരുളിച്ചെയ്തു.
11Tera ranei e tukua ahau e nga tangata o Keira ki tona ringa? e haere mai ranei a Haora, e pera ranei me ta tau pononga i rongo ai? E Ihowa, e te Atua o Iharaira, tena ra, whakaaturia mai ki tau pononga. Na ka mea a Ihowa, Ka haere mai ano ia.
12ദാവീദ് പിന്നെയുംകെയീലപൌരന്മാര്‍ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര്‍ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
12Ano ra ko Rawiri, Tera ranei nga tangata o Keira e tuku i a matou ko aku tangata ki te ringa o Haora? Na ka mea a Ihowa, Ka tuku ano.
13അപ്പോള്‍ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഔടിപ്പോയി എന്നു ശൌല്‍ അറിഞ്ഞപ്പോള്‍ അവന്‍ യാത്ര നിര്‍ത്തിവെച്ചു.
13Katahi a Rawiri ka whakatika, ratou ko ana tangata me te mea e ono rau a haere atu ana i Keira; i haere ratou i ta ratou haere noa atu. A ka korerotia ki a Haora kua rere atu a Rawiri i Keira, na kihai ia i haere atu.
14ദാവീദ് മരുഭൂമിയിലെ ദുര്‍ഗ്ഗങ്ങളില്‍ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടില്‍ പാര്‍ത്തു; ഇക്കാലത്തൊക്കെയും ശൌല്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യില്‍ ഏല്പിച്ചില്ല.
14¶ Na ka noho a Rawiri ki te koraha, ki nga pourewa, ka noho ki te whenua pukepuke i te koraha o Tiwhi. A rapua ana ia e Haora i nga ra katoa; otiia kihai ia i tukua e te Atua ki tona ringa.
15തന്റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടില്‍ ആയിരുന്നു.
15Na kua kite a Rawiri kua puta mai a Haora, e whai ana kia whakamatea ia; i te koraha ano hoki o Tiwhi a Rawiri, i roto i te ngahere.
16അനന്തരം ശൌലിന്റെ മകനായ യോനാഥാന്‍ പുറപ്പെട്ടു ആ കാട്ടില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു അവനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി അവനോടുഭയപ്പെടേണ്ടാ,
16Na ka whakatika a Honatana tama a Haora, a haere ana ki a Rawiri ki te ngahere, a whakakahangia ana e ia tona ringa i roto i te Atua.
17എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാന്‍ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.
17I mea hoki ia ki a ia, Kaua e wehi; e kore hoki te ringa o Haora, o toku papa e pono ki a koe; a ko koe ano hei kingi mo Iharaira, ko ahau hoki ki muri i a koe; e mohiotia ana ano tenei e Haora, e toku papa.
18ഇങ്ങനെ അവര്‍ തമ്മില്‍ യഹോവയുടെ സന്നിധിയില്‍ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടില്‍ താമസിക്കയും യോനാഥാന്‍ വീട്ടിലേക്കു പോകയും ചെയ്തു.
18Na whakarite kawenata ana raua i te aroaro o Ihowa: a noho ana a Rawiri i te ngahere, ko Honatana hoki i haere ki tona whare.
19അനന്തരം സീഫ്യര്‍ ഗിബെയയില്‍ ശൌലിന്റെ അടുക്കല്‍ വന്നുദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുര്‍ഗ്ഗങ്ങളില്‍ ഒളിച്ചിരിക്കുന്നു.
19¶ Katahi nga Tiwhi ka haere ki a Haora ki Kipea, ka mea, He teka ianei kei te piri a Rawiri i roto i a matou, i nga pourewa i te ngahere i Maunga Hakira, i te taha ki te tonga o Hehimono?
20ആകയാല്‍ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യില്‍ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങള്‍ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
20Na, tena ra, e te kingi, kua hiahia rawa nei hoki tou ngakau ki te haere ki raro; haere ake, a ma matou te tuku i a ia ki te ringa o te kingi.
21അതിന്നു ശൌല്‍ പറഞ്ഞതുനിങ്ങള്‍ക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങള്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍.
21Na ka mea a Haora, Kia manaakitia koutou e Ihowa; mo koutou i aroha ki ahau.
22നിങ്ങള്‍ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളില്‍ അവനെ കണ്ടവര്‍ ആരെല്ലാമെന്നും അറിഞ്ഞുകൊള്‍വിന്‍ ; അവന്‍ വലിയ ഉപായി ആകുന്നു എന്നു ഞാന്‍ കേട്ടിരിക്കുന്നു.
22Na haere, whakatikaia rawatia, kia mohiotia, kia kitea, tona wahi e haereere ai, i kitea hoki ia e wai ki reira; e korerotia ana hoki ki ahau he tupato rawa ia.
23ആകയാല്‍ അവന്‍ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിന്‍ ; ഞാന്‍ നിങ്ങളോടുകൂടെ പോരും; അവന്‍ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികില്‍ ഞാന്‍ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
23Tirohia iho, kia mohio hoki ki nga piringa katoa e piri ai ia, ka hoki mai ai ki ahau ina tino tika, a ka haere tahi atu tatou. Na ki te mea kei te whenua nei ia, maku ia e rapu atu i roto i nga mano katoa o Hura.
24അങ്ങനെ അവര്‍ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാല്‍ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോന്‍ മരുവില്‍ ആയിരുന്നു.
24Na whakatika ana ratou, haere ana ki Tiwhi ki mua i a Haora: i te koraha ia o Maono a Rawiri ratou ko ana tangata, i te mania i te ronga o Hehimono.
25ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാന്‍ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ മാവോന്‍ മരുവിലെ സേലയില്‍ ചെന്നു താമസിച്ചു. ശൌല്‍ അതു കേട്ടപ്പോള്‍ മാവോന്‍ മരുവില്‍ ദാവീദിനെ പിന്തുടര്‍ന്നു.
25Na ka haere a Haora ratou ko ana tangata ki te rapu i a ia. A ka korerotia ki a Rawiri, na ka haere atu ia ki raro, ki tetahi kamaka, a noho ana i te koraha o Maono. A ka rongo a Haora, na ka whaia e ia a Rawiri i te koraha o Maono.
26ശൌല്‍ പര്‍വ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പര്‍വ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാന്‍ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാന്‍ അടുത്തു.
26Na i tenei taha o te maunga a Haora e haere ana, i tera taha hoki o te maunga a Rawiri ratou ko ana tangata: a ka hohoro a Rawiri te haere atu i te wehi a Haora; e karapotia ana hoki a Rawiri ratou ko ana tangata e Haora ratou ko ana tangata, ki a hopukia.
27അപ്പോള്‍ ശൌലിന്റെ അടുക്കല്‍ ഒരു ദൂതന്‍ വന്നുക്ഷണം വരേണം; ഫെലിസ്ത്യര്‍ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.
27Otiia ko te taenga mai o te karere ki a Haora hei mea, Kia hohoro te haere mai; kua huaki mai hoki nga Pirihitini ki te whenua.
28ഉടനെ ശൌല്‍ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാല്‍ ആ സ്ഥലത്തിന്നു സേലഹമ്മാഹ്ളെക്കോത്ത് എന്നു പേരായി.
28Heoi ka hoki atu a Haora i te whai i a Rawiri, a haere ana ki te whawhai ki nga Pirihitini; na reira i huaina ai te ingoa o tera wahi, ko te Kohatu o nga wehewehenga.
29ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏന്‍ -ഗെദിയിലെ ദുര്‍ഗ്ഗങ്ങളില്‍ ചെന്നു പാര്‍ത്തു.
29Na haere atu ana a Rawiri i reira, a noho ana i nga pourewa i Enekeri.