1ശൌല്‍ ഫെലിസ്ത്യരെ ഔടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോള്‍ ദാവീദ് ഏന്‍ -ഗെദിമരുഭൂമിയില്‍ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
1¶ A, no te hokinga o Haora i te whai i nga Pirihitini, na ka korerotia te korero ki a ia, Nana, kei te koraha o Enekeri a Rawiri.
2അപ്പോള്‍ ശൌല്‍ എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാന്‍ കാട്ടാട്ടിന്‍ പാറകളില്‍ ചെന്നു.
2Katahi ka takiritia e Haora etahi tangata, e toru mano, he hunga whiriwhiri roto i a Iharaira katoa, a haere ana ki te rapu i a Rawiri ratou ko ana tangata ki nga kamaka o nga koati mohoao.
3അവന്‍ വഴിയരികെയുള്ള ആട്ടിന്‍ തൊഴുത്തിങ്കല്‍ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ കാല്‍മടക്കത്തിന്നു അതില്‍ കടന്നു; എന്നാല്‍ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളില്‍ പാര്‍ത്തിരുന്നു.
3A ka tae ki nga taiepa hipi i te ara, he ana hoki kei reira, a ka haere atu a Haora ki te uhi i ona waewae, heoi i nga wahi i roto rawa o te ana a Rawiri ratou ko ana tangata e noho ana.
4ദാവീദിന്റെ ആളുകള്‍ അവനോടുഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കയ്യില്‍ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
4Na ka mea nga tangata a Rawiri ki a ia, Na, ko te ra tenei i mea ai a Ihowa ki a koe, Nana, ka hoatu e ahau tou hoariri ki tou ringa, a ka meatia e koe ki a ia ta tou hinengaro e pai ai. Katahi ka whakatika a Rawiri, a tapahia pukutia ana e ia te pito o te koroka o Haora.
5ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതില്‍ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.
5A muri iho ka whakawiri te ngakau o Rawiri i roto i a ia, mona i tapahi i te pito o te koroka o Haora.
6അവന്‍ തന്റെ ആളുകളോടുയഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്കു ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
6Na ka mea ia ki ana tangata, Ma Ihowa ahau e arai kei meatia tenei mea ki toku ariki, ki ta Ihowa i whakawahi ai, kia totoro atu toku ringa ki a ia, ko ta Ihowa hoki ia i whakawahi ai.
7ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമര്‍ത്തി; ശൌലിനെ ദ്രോഹിപ്പാന്‍ അവരെ അനുവദിച്ചതുമില്ല. ശൌല്‍ ഗുഹയില്‍നിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.
7Ko nga kupu enei a Rawiri i haukotia ai e ia ana tangata, a kihai i tukua kia whakatika ki a Haora. Na whakatika ana a Haora i roto i te ana, a haere ana i tona ara.
8ദാവീദും എഴുന്നേറ്റു ഗുഹയില്‍നിന്നു പുറത്തിറങ്ങി ശൌലിനോടുഎന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
8Ka whakatika a Rawiri i muri, a puta ana ano i te ana, ka karanga i muri i a Haora, ka mea, E toku ariki, e te kingi. A, i te tirohanga o Haora ki muri i a ia, ka tuohu te mata o Rawiri, a piko ana ki te whenua.
9ദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാല്‍ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേള്‍ക്കുന്നതു എന്തു?
9¶ Na ka mea a Rawiri ki a Haora, He aha koe i whakarongo ai ki nga kupu a te tangata ina mea, Kei te rapu a Rawiri i te he mou?
10യഹോവ ഇന്നു ഗുഹയില്‍വെച്ചു നിന്നെ എന്റെ കയ്യില്‍ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന്‍ കയ്യെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.
10Na kua kite nei ou kanohi i tenei ra i ta Ihowa homaitanga i a koe inaianei ki toku ringa i roto i te ana; a i ki mai etahi kia patua koe; otiia i tohu toku kanohi i a koe; i mea hoki ahau, E kore toku ringa e totoro ki toku ariki; ko ta Ihowa i a i whakawahi ai.
11എന്റെ പിതാവേ, കാണ്‍ക, എന്റെ കയ്യില്‍ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാണ്‍ക; നിന്റെ മേലങ്കിയുടെ അറ്റം ഞാന്‍ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാല്‍ എന്റെ കയ്യില്‍ ദോഷവും ദ്രോഹവും ഇല്ല; ഞാന്‍ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്‍ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന്‍ തേടിനടക്കുന്നു.
11Titiro mai ano hoki, e toku papa, ae ra, tirohia mai te pito o tou koroka i toku ringa nei; ta te mea i ahau nei i tapahi ai i te pito o tou koroka, a kihai i patu i a koe, na ka mohio koe, ka kite, kahore he kino, he tutu ranei i toku ringa; ka hore ano oku hara ki a koe; heoi e whaia nei ahau e koe kia whakamatea.
12യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാല്‍ എന്റെ കൈ നിന്റെമേല്‍ വീഴുകയില്ല.
12Ma Ihowa e whakarite ta taua whakawa, me Ihowa ano e rapu he utu moku i a koe; ko toku ringa ia e kore e pa ki a koe.
13ദുഷ്ടത ദുഷ്ടനില്‍നിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല്‍ പറയുന്നതു; എന്നാല്‍ എന്റെ കൈ നിന്റെമേല്‍ വീഴുകയില്ല.
13E ki nei hoki te whakatauki onamata, no te hunga kino mai te kino; na e kore toku ringa e pa ki a koe.
14ആരെ തേടിയാകുന്നു യിസ്രായേല്‍രാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
14He whai i a wai i puta mai ai te kingi o Iharaira? ko wai tenei te arumia nei e koe? he kuri mate, he puruhi.
15ആകയാല്‍ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യില്‍ നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
15Ma Ihowa e whakarongo, e whakarite ta taua whakawa, mana e titiro mai, e tohe taku tohe, e whakaora hoki ahau i roto i tou ringa.
16ദാവീദ് ശൌലിനോടു ഈ വാക്കുകള്‍ സംസാരിച്ചു തീര്‍ന്നശേഷം ശൌല്‍എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
16¶ A, i te mutunga o ta Rawiri korero i enei kupu ki a Haora, ka mea a Haora, Ko tou reo tena, e taku tama, e Rawiri? Na ka puaki nui te reo o Haora ka tangi.
17പിന്നെ അവന്‍ ദാവീദിനോടു പറഞ്ഞതുനീ എന്നെക്കാള്‍ നീതിമാന്‍ ; ഞാന്‍ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
17Na ka mea ia ki a Rawiri, Tika rawa koe i ahau; he pai hoki tau utu ki ahau, ko taku utu ia ki a koe he kino.
18യഹോവ എന്നെ നിന്റെ കയ്യില്‍ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാല്‍ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
18Kua whakakitea mai nei hoki e koe inaianei te pai o tau mahi ki ahau: i ta Ihowa tukunga putanga hoki i ahau ki tou ringa, na kihai koe i patu i ahau.
19ശത്രുവിനെ കണ്ടുകിട്ടിയാല്‍ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
19Ki te tupono hoki te tangata ki tona hoariri, tera ranei ia e tukua paitia atu e ia kia haere? Na ma Ihowa e homai te pai ki a koe hei utu mo tau mahi ki ahau i tenei ra.
20എന്നാല്‍ നീ രാജാവാകും; യിസ്രായേല്‍രാജത്വം നിന്റെ കയ്യില്‍ സ്ഥിരമാകും എന്നു ഞാന്‍ അറിയുന്നു.
20Na e mohio ana tenei ahau ko koe pu ano hei kingi, a ka pumau ki tou ringa te kingitanga o Iharaira.
21ആകയാല്‍ നീ എന്റെ ശേഷം എന്റെ സന്തതിയെ നിര്‍മ്മൂലമാക്കി എന്റെ പേര്‍ എന്റെ പിതൃഭവനത്തില്‍ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തില്‍ ഇപ്പോള്‍ എന്നോടു സത്യം ചെയ്യേണം.
21Na oatitia mai a Ihowa ki ahau e kore e hautopea atu e koe oku uri i muri i ahau, e kore ano hoki e huna e koe toku ingoa i roto i te whare o toku papa.
22അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌല്‍ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുര്‍ഗ്ഗത്തിലേക്കും പോയി.
22Na oati ana a Rawiri ki a Haora, a haere ana a Haora ki tona whare; ko Rawiri ia ratou ko ana tangata i haere ki te pourewa.