Malayalam

Maori

2 Chronicles

10

1രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.
1¶ Na ka haere a Rehopoama ki Hekeme: kua tae mai hoki a Iharaira katoa ki Hekeme ki te whakakingi i a ia.
2എന്നാല്‍ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി മിസ്രയീമില്‍ പാര്‍ത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമില്‍നിന്നു മടങ്ങിവന്നു.
2A, no te rongonga o Ieropoama tama a Nepata; i Ihipa hoki ia, i rere hoki ki reira i te aroaro o Kingi Horomona; na hoki mai ana a Ieropoama i Ihipa.
3അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു
3Na ka tono tangata ratou ki te tiki i a ia. A ka haere a Ieropoama ratou ko Iharaira katoa, ka korero ki a Rehopoama, ka mea,
4നിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെ മേല്‍ വെച്ചു; ആകയാല്‍ നിന്റെ അപ്പന്റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേല്‍ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
4He pakeke te ioka i meatia e tou papa ki a matou: na mau e whakamama ake te mahi pakeke a tou papa me tana ioka taimaha i meatia e ia ki a matou, a ka mahi matou ki a koe.
5അവന്‍ അവരോടുമൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
5Na ka mea ia ki a ratou, Kia toru ra, ka hoki mai ki ahau. Na haere ana te iwi.
6രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
6Na ka runanga a Kingi Rehopoama ki nga kaumatua i tu i te aroaro o tona papa, o Horomona, i a ia i te ora, ka mea, Ki to koutou whakaaro me pehea te kupu e whakahokia e ahau ki tenei iwi?
7അതിന്നു അവര്‍ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
7Na ka korero ratou ki a ia, ka mea, Ki te mea ka pai tau ki tenei iwi, a ka whakamanawareka koe i a ratou, a ka pai nga korero e korerotia e koe ki a ratou, na ko ratou hei pononga mau i nga ra katoa.
8എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പില്‍ നിലക്കുന്ന യൌവനക്കാരോടു ആലോചിച്ചു
8Otiia whakarerea ake e ia te whakaaro i whakatakotoria mana e nga kaumatua, a runanga ana ki nga taitama i kaumatua ngatahi nei me ia, i tu nei ki tona aroaro.
9നിന്റെ അപ്പന്‍ ഞങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
9I mea ia ki a ratou, Ki to koutou whakaaro me pehea te kupu e whakahokia e tatou ki tenei hunga i korero mai nei ki ahau, i mea mai nei, Whakamamakia ake te ioka i meatia e tou papa ki a matou?
10അവനോടു കൂടെ വളര്‍ന്നിരുന്ന യൌവനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചുനീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയേക്കാള്‍ വണ്ണമുള്ളതായിരിക്കും.
10Na ka korero ki a ia nga taitama i kaumatua ngatahi nei me ia, ka mea, Kia penei tau ki atu ki tenei hunga i korero mai nei ki a koe, i mea mai nei, I whakataimahatia e tou papa to matou ioka, na kia mama tau ki a matou; kia penei tau ki atu ki a ratou, ko toku maihao iti, ka nui atu i te hope o toku papa.
11എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
11Na, i whakawaha e toku papa he ioka taimaha ki a koutou, ka tapiritia e ahau tetahi atu mea ki to koutou ioka; he wepu ta toku papa i whiu ai i a koutou, otiia ka whiua koutou e ahau ki te kopiona.
12മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍വന്നു.
12¶ Heoi kua tae a Ieropoama ratou ko te iwi katoa ki a Rehopoama i te toru o nga ra; ko ta te kingi hoki tena i korero ai, i a ia i mea ra, Hoki mai ki ahau i te toru o nga ra.
13എന്നാല്‍ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു
13A pakeke tonu ta te kingi i whakahoki ai ki a ratou; whakarerea ake e Rehopoama te whakaaro o nga kaumatua,
14യൌവനക്കാരുടെ ആലോചനപ്രകാരം അവരോടുഎന്റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
14Ka korero ki a ratou i runga i to nga taitama whakaaro, a ka mea, I whakataimahatia to koutou ioka e toku papa, heoi ka tapiritia atu ano e ahau: i whiua koutou e toku papa ki te wepu, ka whiua ia koutou e ahau ki te kopiona.
15ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല്‍ സംഭവിച്ചു.
15Heoi kihai i rongo te kingi ki ta te iwi; na te Atua hoki te take, kia mana ai tana kupu i korero ai a Ihowa, na te mangai o Ahia Hironi ki a Ieropoama tama a Nepata.
16രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല്‍ ഞങ്ങള്‍ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
16A, no te kitenga o Iharaira katoa kihai te kingi i rongo ki ta ratou, ka utua e te iwi te kingi; ka mea ratou, Ko te aha ianei to matou wahi i a Rawiri? kahore nei hoki o tatou wahi tupu i te tama a Hehe: ki o koutou teneti, e Iharaira! na kia w hai kanohi koe ki tou whare, e Rawiri! Heoi haere ana a Iharaira katoa ki tona teneti, ki tona teneti.
17യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
17Ko nga tama ia a Iharaira e noho ana i nga pa o Hura, ko Rehopoama i kingi mo ratou.
18പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേല്‍വിചാരകനായ ഹദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേല്യര്‍ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോയി.
18Katahi ka tono a Kingi Rehopoama i te rangatira takoha, i a Harorama; a akina ana ia e nga tama a Iharaira ki te kohatu, a mate iho. Na hohoro tonu te eke o Kingi Rehopoama ki tona hariata, a rere ana ki Hiruharama.
19ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനിലക്കുന്നു.
19Heoi whakakeke ana a Iharaira ki te whare o Rawiri, a taea noatia tenei ra.