1രെഹബെയാം യെരൂശലേമില്‍ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തില്‍നിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.
1¶ Na, i te taenga o Rehopoama ki Hiruharama, ka huihuia e ia te whare o Hura raua ko Pineamine, kotahi rau e waru tekau mano; he hunga whiriwhiri, he hunga whawhai, hei whawhai ki a Iharaira, kia hoki ai te kingitanga ki a Rehopoama.
2എന്നാല്‍ ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
2Na ka puta te kupu a Ihowa ki a Hemaia tangata a te Atua; i mea ia,
3ശലോമോന്റെ മകനായി യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക
3Korero ki a Rehopoama tama a Horomona, kingi o Hura, ki a Iharaira katoa hoki i a Hura, i a Pineamine, mea atu,
4നിങ്ങള്‍ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.
4Ko te kupu tenei a Ihowa, Kei haere koutou ki runga, kei whawhai ki o koutou tuakana. Hoki atu ki tona whare, ki tona whare; naku hoki tenei mea. Heoi rongo tonu ratou ki nga kupu a Ihowa, a hoki ana, kihai i haere ki te whawhai ki a Ieropoama.
5രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു യെഹൂദയില്‍ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.
5Na ka noho a Rehopoama ki Hiruharama, a hanga ana e ia etahi pa tiaki ki Hura.
6അവന്‍ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം
6Nana i hanga a Peterehema, a Etema, a Tekoa,
7ഏതാം, തെക്കോവ, ബേത്ത്-സൂര്‍, സോഖോ,
7A Peteturu, a Hoko, a Aturama,
8,9 അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം,
8A Kata, a Mareha, a Tiwhi,
9ലാഖീശ്, അസേക്കാ, സോരാ, അയ്യാലോന്‍ , ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.
9A Aroaraima, a Rakihi, a Ateka,
10അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയില്‍ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
10A Toraha, a Atarono, a Heperona. I a Hura enei raua ko Pineamine, he pa taiepa.
11അവന്‍ ഔരോ പട്ടണത്തിലും വന്‍ പരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു.
11I hanga ano e ia kia kaha etahi pa taiepa, whakawhiwhi rawa ki te rangatira mo roto, ki tona nui ano hoki o te kai, o te hinu, o te waina,
12എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില്‍ നിന്നും അവന്റെ അടുക്കല്‍ വന്നുചേര്‍ന്നു.
12Ki te pukupuku, ki te tao ano hoki i roto i tenei pa, i tenei pa; no ka tino kaha rawa; i a ia hoki a Hura raua ko Pineamine.
13യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളകൂട്ടികള്‍ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,
13¶ Na, ko nga tohunga me nga Riwaiti puta noa i a Iharaira, haere ana ratou ki a ia i o ratou rohe katoa.
14ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
14I whakarerea hoki e nga Riwaiti o ratou wahi i nga pa, me o ratou kainga ake, a haere ana ki Hura, ki Hiruharama: i peia hoki ratou e Ieropoama ratou ko ana tama, kei mahi tohunga ratou ki a Ihowa.
15അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളില്‍നിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍ യെരൂശലേമില്‍ വന്നു.
15I whakaritea ano e ia etahi tohunga mana ki nga wahi tiketike, ki nga koati toa, ki nga kuao kau i hanga e ia.
16ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
16Na i muri i a ratou ko te hunga o nga iwi katoa o Iharaira i homai nei i o ratou ngakau ki te rapu i a Ihowa, i te Atua o Iharaira, haere ana ratou ki Hiruharama ki te mea patunga tapu ki a Ihowa, ki te Atua o o ratou matua.
17രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
17Heoi na ratou i whakau te kingitanga o Hura, i whakakaha hoki a Rehopoama tama a Horomona, e toru tau: e toru hoki nga tau i haere ai ratou i te ara o Rawiri raua ko Horomona.
18അവള്‍ അവന്നു യെയൂശ്, ശെമര്‍യ്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
18Na ka tangohia e Rehopoama hei wahine mana a Maharata tamahine a Terimoto tama a Rawiri, a raua ko Apihaira tamahine a Eriapa tama a Hehe;
19അവളുടെശേഷം അവന്‍ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവള്‍ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
19Na, ko ana tama i whanau i tenei; ko Ieuhu, ko Hemaria, ko Tahama.
20രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവന്‍ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
20A i muri i tenei wahine ka tangohia e ia ko Maaka tamahine a Apoharama. Na, ko ana tama i whanau i tenei; ko Apia, ko Atai, ko Tita, ko Heromiti.
21രെഹബെയാം മയഖയുടെ മകനായ അബീയാവെ രാജാവാക്കുവാന്‍ ഭാവിച്ചതുകൊണ്ടു അവനെ അവന്റെ സഹോദരന്മാരില്‍ തലവനും പ്രധാനിയുമായി നിയമിച്ചു.
21Na ko Maaka tamahine a Apoharama ta Rehopoama i matenui ai o ana wahine katoa, o ana wahine iti ano hoki: kotahi tekau ma waru nga wahine i tangohia e ia, e ono tekau nga wahine i tangohia e ia, e ono tekau nga wahine iti; a e rua tekau ma waru ana tama i whanau, e ono tekau nga tamahine.
22അവന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചുയെഹൂദയുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെ ഒക്കെയും പിരിച്ചയച്ചു, അവര്‍ക്കും ധാരാളം ഭക്ഷണസാധനങ്ങള്‍ കൊടുക്കയും അവര്‍ക്കുംവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.
22Na ka meinga e Rehopoama ko Apia tama a Maaka hei upoko, hei rangatira, i roto i ona tuakana, teina; ko ia hoki tana i mea ai hei kingi.
23Na ka mahi tupato ia, a whakamararatia atu ana e ia ana tama ki nga whenua katoa o Hura, o Pineamine, ki nga pa taiepa katoa: nui atu hoki te kai i hoatu e ia ki a ratou. He tokomaha hoki nga wahine i rapua e ia ma ratou.