Malayalam

Maori

2 Corinthians

9

1വിശുദ്ധന്മാര്‍ക്കും വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ ആവശ്യമില്ലല്ലോ.
1¶ Na, Mo te minitatanga ki te hunga tapu, kahore noa he tikanga i tuhituhi atu ai ahau ki a koutou:
2അഖായ കിഴാണ്ടുമുതല്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു.
2E mohio ana hoki ahau ki to koutou ngakau hihiko, i whakamanamanatia ai koutou e ahau ki nga tangata o Makeronia, ara ko ta Akaia kua rite noa ake i tera tau ra ano; a he tokomaha o ratou i oho i to koutou ngakau hihiri.
3നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്‍യ്യത്തില്‍ വ്യര്‍ത്ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാന്‍ സഹോദരന്മാരേ അയച്ചതു.
3Heoi kua tonoa atu nei e ahau nga teina, kei whakakahoretia tenei wahi o taku whakamanamana ki ta koutou mahi; kia rite ai ta koutou, kia pera ai me taku i mea ai:
4അല്ലെങ്കില്‍ പക്ഷെ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍ തന്നേ ഈ അതിധൈര്‍യ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
4Kei tupono ka haere atu i ahau etahi o Makeronia, a ka rokohanga atu kahore ano kia rite noa ta koutou, na, ko te whakama mo matou, e kore matou e ki mo koutou, i tenei whakamanamana e kaha nei.
5ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാന്‍ ആവശ്യം എന്നു ഞങ്ങള്‍ക്കു തോന്നി.
5Koia ahau i whakaaro ai he tika kia whakahaua nga teina, kia haere atu ratou i mua ki a koutou, kia wawe te rite i a ratou tenei manaaki a koutou kua korerotia ra, kia noho rite, kia tu a manaaki ai, kei rite ki te mea e manawapatia ana.
6എന്നാല്‍ ലോഭമായി വിതെക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ ധാരളമായി കൊയ്യും എന്നു ഔര്‍ത്തുകൊള്‍വിന്‍ .
6¶ Ko taku ia tenei, He torutoru a tetahi i rui ai, he torutoru ano ana e kokoti ai; a ko te mea he maha ana i rui ai, he maha ano ana e kokoti ai.
7അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിര്‍ബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
7Kia rite te mahi a ia tangata ki tana i whakaaro ai i roto i tona ngakau; kaua e tu a pouri, kaua e whakauaua: ko ta te Atua hoki e aroha ai, ko te tangata ringa mahorahora.
8നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്‍ണ്ണതൃപ്തിയുള്ളവരായി സകല സല്‍പ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളില്‍ സകലകൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആകുന്നു.
8E taea ano hoki e te Atua te mea kia hira nga aroha noa katoa ki a koutou; na, i te mea ka ranea na o koutou taonga i nga mea katoa i nga wa katoa, kia hira ano a koutou mahi pai katoa:
9“അവന്‍ വാരിവിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
9Kia rite ai ki te mea i tuhituhia, Kua titaritaria e ia, kua hoatu e ia ki te hunga rawakore: he pumau tonu tona tika ake ake.
10എന്നാല്‍ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നലകുന്നവന്‍ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്‍ദ്ധിപ്പിക്കയും ചെയ്യും.
10Na ma te kaihomai i te purapura ki te kaiwhakato, i te taro hoki hei kai, e homai, e mea kia maha ta koutou e whakato ai, e whakanui hoki nga hua o to koutou tika;
11ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്‍യ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര്‍ ആകും.
11Me te hua ano o koutou taonga i nga mea katoa hei ohaoha, e puta ai i a matou nga whakawhetai ki te Atua.
12ഈ നടത്തുന്ന ധര്‍മ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീര്‍ക്കുംന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു.
12Na tenei mahi hoki e minitatia nei i whiwhi ai te hunga tapu ki nga mea i kore i a ratou, a na reira ano i hua noa atu ai nga whakawhetai ki te Atua;
13ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്‍യ്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്വപ്പെടുത്തും.
13Na te mea hoki ka kitea koutou i tenei mahi minita, ka whakakororia ratou i te Atua mo koutou kua whakaae nei, kua ngohengohe nei ki te rongopai o te Karaiti, a mo to koutou pono ki a koutou ohaoha ki a ratou me te katoa;
14നിങ്ങള്‍ക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിച്ചു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും.
14I a ratou ano e inoi ana mo koutou, me te koingo ano ratou ki a koutou, he whakaaro hoki ki te aroha noa o te Atua ka nui rawa nei ki a koutou.
15പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.
15Me whakawhetai ki te Atua mo tana mea homai noa, e kore nei e taea te korero.