1യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടില്‍ യെഹൂദാരാജാവായ അമസ്യാവിന്റെ മകന്‍ അസര്‍യ്യാവു രാജാവായി.
1¶ No te rua tekau ma whitu o nga tau o Ieropoama kingi o Iharaira i kingi ai a Ataria tama a Amatia, kingi o Hura.
2അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേര്‍.
2Tekau ma ono ona tau i a ia ka kingi nei, a e rima tekau ma rua nga tau i kingi ai ia ki Hiruharama. A ko te ingoa o tona whaea ko Iekoria, no Hiruharama.
3അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
3A i tika tana mahi ki te titiro a Ihowa, i rite ki nga mea katoa i mea ai a Amatia, tona papa.
4എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
4Otiia kihai i whakakahoretia nga wahi tiketike: i patu whakahere tonu ano te iwi, i tahu whakakakara ki nga wahi tiketike.
5എന്നാല്‍ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
5Na pakia ana te kingi e Ihowa, a he repera ia a mate noa, a noho ana ia i te whare wehe ke. Na ko Iotama, ko te tama a te kingi, te rangatira o te whare, hei kaiwhakarite mo te iwi o te whenua.
6അസര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
6Na, ko era atu meatanga a Ataria me ana mahi katoa, kihai ianei i tuhituhia ki te pukapuka o nga meatanga o nga ra o nga kingi o Hura?
7അസര്‍യ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
7Na ka moe a Ataria ki ona matua, a tanumia iho ki ona matua ki te pa o Rawiri; a ko Iotama, ko tana tama, te kingi i muri i a ia.
8യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ സെഖര്‍യ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ആറു മാസം വാണു.
8¶ No te toru tekau ma waru o nga tau o Ataria kingi o Hura i kingi ai a Hakaraia tama a Ieropoama ki a Iharaira, ki Hamaria, e ono nga marama.
9അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
9A he kino tana mahi ki te titiro a Ihowa, i rite ki ta ona matua i mea ai: kihai i mahue i a ia nga hara o Ieropoama tama a Nepata i hara ai a Iharaira.
10യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
10Na ka whakatupu a Harumu tama a Iapehe i te he mona, a patua ana e ia i te aroaro o te iwi, whakamatea iho, a ko ia te kingi i muri i a ia.
11സെഖര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
11Na, ko era atu meatanga a Hakaraia, nana, kua oti te tuhituhi ki te pukapuka o nga meatanga o nga ra o nga kingi o Iharaira.
12യഹോവ യേഹൂവോടുനിന്റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
12Ko te kupu hoki tena a Ihowa i korero ai ia ki a Iehu, i mea ai, E wha nga whakatupuranga o au tama e noho ki te torona o Iharaira. Na koia rawa ano ia.
13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്‍യ്യയില്‍ ഒരു മാസം വാണു.
13No te toru tekau ma iwa o nga tau o Utia kingi o Hura i kingi ai a Harumu tama a Iapehe, a kotahi tino marama i kingi ai ia ki Hamaria.
14എന്നാല്‍ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നു പുറപ്പെട്ടു ശമര്‍യ്യയില്‍ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്‍യ്യയില്‍വെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
14Na haere ake ana a Menaheme tama a Kari i Tirita, tae tonu ki Hamaria, patua iho e ia, a Harumu tama a Iapehe ki Hamaria, whakamatea iho; a ko ia te kingi i muri i a ia.
15ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
15Na, ko era atu meatanga a Harumu me tana he i whakatupuria e ia, nana kua oti te tuhituhi ki te pukapuka o nga meatanga o nga ra o nga kingi o Iharaira.
16മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടു അതിന്നു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതില്‍ തുറന്നു കൊടുക്കായ്കയാല്‍ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.
16Na ka patua e Menaheme a Tipiha me nga mea katoa i roto, me ona rohe katoa, o Tirita mai ano; mo ratou kihai i uaki ki a ia; koia i patua ai. Ripiripia ake hoki e ia nga wahine hapu katoa o reira.
17യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പത്തു സംവത്സരം വാണു.
17No te toru tekau ma iwa o nga tau o Ataria kingi o Hura i kingi ai a Menaheme tama a Kari ki a Iharaira ki Hamaria, a kotahi tekau ona tau i kingi ai.
18അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
18A he kino tana mahi ki te titiro a Ihowa. Kihai i mahue i a ia i ona ra katoa nga hara o Ieropoama tama a Nepata i mea nei i a Iharaira kia hara.
19അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
19Na ka whakaekea te whenua e Puru kingi o Ahiria; a ka hoatu e Menaheme etahi taranata hiriwa kotahi mano ki a Puru, kia ai ai tona ringa hei awhina mona, kia u ai te kingitanga ki tona ringa.
20അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
20Na tangohia ana e Menaheme te hiriwa i a Iharaira, i nga tangata taonga nui katoa, hei hoatu mana ki te kingi o Ahiria: e rima tekau hekere a tenei, a tenei. Na hoki ana te kingi o Ahiria, kihai hoki i noho ki taua whenua.
21മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
21Na, ko era atu meatanga a Menaheme me ana mahi katoa, kahore ianei i tuhituhia ki te pukapuka o nga meatanga o nga ra o nga kingi o Iharaira?
22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
22Na ka moe a Menaheme ki ona matua, a ko tana tama, ko Pekahia te kingi i muri i a ia.
23യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പതാം ആണ്ടില്‍ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ രണ്ടു സംവത്സരം വാണു.
23No te rima tekau o nga tau o Ataria kingi o Hura i kingi ai a Pekahia tama a Menaheme ki a Iharaira ki Hamaria, a e rua nga tau i kingi ai.
24അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
24A he kino tana mahi ki te titiro a Ihowa: kihai hoki i mahue i a ia nga hara o Ieropoama tama a Nepata i hara ai a Iharaira.
25എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
25Na ka whakatupuria he he mona e tetahi o ana rangatira, e Peka tama a Remaria, patua iho ia ki Hamaria ki te tino wahi o te whare o te kingi, ratou ko Arakopa, ko Arie, me ona hoa, nga Kireari, e rima tekau tangata. Na whakamatea ana ia e ia, ko ia ano te kingi i muri i a ia.
26പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
26Na, ko era atu meatanga a Pekahia me ana mahi katoa, nana, kua oti te tuhituhi ki te pukapuka o nga meatanga o nga ra o nga kingi o Iharaira.
27യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.
27No te rima tekau ma rua o nga tau o Ataria kingi o Hura i kingi ai a Peka tama a Remaria ki a Iharaira ki Hamaria, a e rua tekau nga tau i kingi ai.
28അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
28A he kino tana mahi ki te titiro a Ihowa; kihai i mahue i a ia nga hara o Ieropoama tama a Nepata i hara ai a Iharaira.
29യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
29I nga ra o Peka kingi o Iharaira, ka haere mai a Tikirata Pirehere kingi o Ahiria, a riro ana i a ia a Iiono, a Apere Petemaaka, a Ianoa, a Kerehe, a Hatoro, a Kireara, a Kariri, te whenua katoa o Napatari, whakahekea atu ana ratou e ia ki Ahiri a.
30എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
30Na ka whakatupu a Hohea tama a Eraha i te he mo Peka tama a Remaria, patua iho e ia, whakamatea iho; a ko ia te kingi i muri i a ia, i te rua tekau o nga tau o Iotama tama a Utia.
31പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
31Na, ko era atu meatanga a Peka me ana mahi katoa, nana, kua oti te tuhituhi ki te pukapuka o nga meatanga o nga ra o nga kingi o Iharaira.
32യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍ യോഥാം രാജാവായി.
32¶ No te rua o nga tau o Peka tama a Remaria kingi o Iharaira i kingi ai a Iotama tama a Utia kingi o Hura.
33അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.
33E rua tekau ma rima ona tau i a ia ka kingi nei, a kotahi tekau ma ono nga tau i kingi ai ia ki Hiruharama. A ko te ingoa o tona whaea ko Ieruha, he tamahine na Haroko.
34അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
34A i tika tana mahi ki te titiro a Ihowa, i rite ana mahi ki nga mea katoa a tona papa, a Utia.
35എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതു.
35Ko nga wahi tiketike ia kihai i whakakahoretia: i patu whakahere tonu te iwi, i tahu whakakakara ki nga wahi tiketike. Nana i hanga te kuwaha o runga o te whare o Ihowa.
36യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
36Na, ko era atu meatanga a Iotama me ana mahi katoa, kahore ianei i tuhituhia ki te pukapuka o nga meatanga o nga ra o nga kingi o Hura?
37ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
37I aua ra ka timata a Ihowa te unga i a Retini kingi o Hiria raua ko Peka tama a Remaria ki a Hura.
38യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.
38Na ka moe a Iotama ki ona matua, a tanumia iho ki ona matua ki te pa o tona tupuna, o Rawiri; a ko Ahata, ko tana tama, te kingi i muri i a ia.