Malayalam

Maori

2 Kings

16

1രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.
1¶ No te tekau ma whitu o nga tau o Peka tama a Remaria i kingi ai a Ahata tama a Iotama kingi o Hura.
2ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
2E rua tekau nga tau o Ahata i a ia ka kingi nei; a kotahi tekau ma ono nga tau i kingi ai ia ki Hiruharama. Na kihai i tika tana mahi ki te titiro a Ihowa, a tona Atua, kihai i rite ki ta tona tupuna, ki ta Rawiri.
3അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
3Engari i haere ia i te ara o nga kingi o Iharaira, i mea hoki i tana tama kia tika na waenganui o te ahi, kia pera me nga meatanga whakarihariha a nga tauiwi i peia nei e Ihowa i te aroaro o nga tama a Iharaira.
4അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
4A i patu whakahere ia, i tahu whakakakara ki nga wahi tiketike, ki nga pukepuke, ki raro i nga rakau kouru nui.
5അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകന്‍ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല്‍ അവനെ ജയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
5¶ Katahi ka haere mai a Retini kingi o Hiria raua ko Peka tama a Remaria kingi o Iharaira ki Hiruharama, whawhai ai. Na whakapaea ana a Ahata e raua, otiia kihai i hinga i a raua.
6അന്നു അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്‍ത്തു യെഹൂദന്മാരെ ഏലത്തില്‍നിന്നു നീക്കിക്കളഞ്ഞു; അരാമ്യര്‍ ഏലത്തില്‍ വന്നു ഇന്നുവരെയും അവിടെ പാര്‍ക്കുംന്നു.
6I taua wa ka whakahokia e Retini kingi o Hiria a Erata ki Hiria, a peia ana nga Hurai i Erata: na haere mai ana nga Hiriani ki Erata, a nohoia ana a reira a taea noatia tenei ra.
7ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നും യിസ്രായേല്‍രാജാവിന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
7Heoi tukua ana e Ahata he karere ki a Tikirata Pirehere kingi o Ahiria hei ki atu, He pononga ahau nau, he tama hoki; haere mai, whakaorangia ahau i te ringa o te kingi o Hiria, i te ringa ano o te kingi o Iharaira, kua whakatika mai nei ki ahau.
8അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര്‍ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
8Na ka mau a Ahata ki te hiriwa, ki te koura i kitea ki te whare o Ihowa, ki nga taonga hoki o te whare o te kingi, a tukua ana e ia kia kawea hei hakari ki te kingi o Ahiria.
9അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
9Na rongo ana te kingi o Ahiria ki a ia: a haere ana te kingi o Ahiria ki Ramahiku, a riro ana i a ia, whakahekea ana e ia ona tangata ki Kiri, a patua ana a Retini.
10ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
10¶ Na haere ana a Kingi Ahata ki Ramahiku ki te whakatau i a Tikirata Pirehere kingi o Ahiria, a ka kite i te aata i Ramahiku: na ka tukua e Kingi Ahata ki a Uria tohunga te ahua o taua aata, me tona tauira me ona mahinga katoa.
11ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.
11Na ka hanga e te tohunga, e Uria, he aata: rite tonu ki nga mea katoa i tukua mai nei e Kingi Ahata i Ramahiku ta te tohunga, ta Uria i mahi ai, mo te tae rawa mai o Kingi Ahata i Ramahiku.
12രാജാവു ദമ്മേശെക്കില്‍നിന്നു വന്നപ്പോള്‍ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല്‍ ചെന്നു അതിന്മേല്‍ കയറി.
12A, no te taenga mai o te kingi i Ramahiku, ka kite te kingi i te aata: a ka whakatata te kingi ki te aata, ka tapae whakahere i runga.
13ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.
13Na ka tahuna e ia tana tahunga tinana me tana whakahere totokore, ka ringihia tana ringihanga, a tauhiuhia ana nga toto o ana whakahere mo te pai ki runga ki te aata.
14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
14Na, ko te aata parahi, ko tera i te aroaro o Ihowa, nekehia mai ana e ia i mua o te whare, i te takiwa o tana aata, o te whare o Ihowa, a whakaturia ana ki te taha tuaraki o tana aata.
15ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല്‍ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചു കൊള്ളാം.
15A ka whakahau a Kingi Ahata i te tohunga, i a Uria, ka mea, Tahuna ki te aata nui te tahunga tinana o te ata, te whakahere totokore o te ahiahi, te tahunga tinana a te kingi, me tana whakahere totokore, te tahunga tinana hoki a te iwi katoa o te whenua, me ta ratou whakahere totokore me a ratou ringihanga; a me tauhiuhi ano ki reira nga toto katoa o te tahunga tinana, me nga toto katoa o te patunga tapu: engari ko te aata parahi hei mea ui maku.
16ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.
16Na rite tonu ta Uria tohunga i mea ai ki nga mea katoa i whakahaua e Kingi Ahata.
17ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.
17¶ I tapahia hoki e Kingi Ahata nga awhi o nga turanga, tangohia ana e ia te takotoranga wai o runga o aua mea; i tangohia ano e ia te moana i runga i nga kau parahi, i era i raro i taua moana, a whakatakotoria ana ki runga ki te whariki kohatu;
18ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.
18A ko te taupoki mo te hapati i hanga nei ki roto ki te whare, me te tomokanga o te kingi i waho, whakaangahia ana e ia ki te whare o Ihowa, he whakaaro ki te kingi o Ahiria.
19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
19Na, ko era atu meatanga i mea ai a Ahata, kihai ianei i tuhituhia ki te pukapuka o nga meatanga o nga ra o nga kingi o Hura?
20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ ഹിസ്കീയാവു അവന്നു പകരം രാജാവായി.
20Na ka moe a Ahata ki ona matua, a tanumia iho ki ona matua, ki te pa o Rawiri: a ko Hetekia, ko tana tama, te kingi i muri i a ia.