1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഒമ്പതു സംവത്സരം വാണു.
1¶ No te tekau ma rua o nga tau o Ahata kingi o Hura i kingi ai a Hohea tama a Eraha ki Hamaria, ki a Iharaira, a e iwa nga tau i kingi ai ia.
2അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെ അല്ലതാനും.
2I kino tana mahi ki te titiro a Ihowa; otiia kihai i rite ki ta nga kingi o Iharaira i mua atu i a ia.
3അവന്റെ നേരെ അശ്ശൂര്‍ രാജാവായ ശല്‍മനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു.
3I whakaekea ia e Haramanehere kingi o Ahiria; a ka riro a Hohea hei pononga mana, ka mau hakari hoki ki a ia.
4എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.
4Na ka mau i te kingi o Ahiria e whakatupu he ana a Hohea; i tukua hoki e ia he karere ki a Ho kingi o Ihipa, a kihai i kawe hakari ki te kingi o Ahiria, pera i tana i kawe ai i era atu tau. Na tutakina ana ia e te kingi o Ahiria, hereherea ana ki te whare herehere.
5അശ്ശൂര്‍രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
5Katahi ka whakaekea te whenua katoa e te kingi o Ahiria, haere ana ia ki Hamaria, whakapaea ana, e toru tau.
6ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
6I te iwa o nga tau o Hohea ka horo Hamaria i te kingi o Ahiria, a whakahekea atu ana e ia a Iharaira ki Ahiria, a whakanohoia ana ki Haraha, ki Haporo, i te taha o te awa, o Kotana, a ki nga pa o nga Meri.
7യിസ്രായേല്‍മക്കള്‍ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്‍നിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
7¶ I pera ai, mo te hara o nga tama a Iharaira ki a Ihowa, ki to ratou Atua, nana nei ratou i kawe mai i te whenua o Ihipa i raro i te ringa o Parao kingi o Ihipa, mo ratou i wehi i nga atua ke,
8യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്‍രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
8A haere ana i runga i nga tikanga a nga iwi i peia nei e Ihowa i mua i nga tama a Iharaira, a nga kingi hoki o Iharaira i whakakingitia nei e ratou.
9യിസ്രായേല്‍മക്കള്‍ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.
9A mahi puku ana nga tama a Iharaira i nga mea kihai i tika ki ta Ihowa, ki ta to ratou Atua, hanga ana e ratou etahi wahi tiketike ma ratou ki o ratou pa katoa, ki te taumaihi a nga kaitutei, ki te pa whai taiepa.
10അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
10Whakaturia ana e ratou he whakapakoko, he Aherimi ki runga ki nga pukepuke tiketike katoa, ki raro hoki i nga rakau kouru nui katoa.
11യഹോവ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചു.
11Tahuna ana e ratou he whakakakara ki reira, ki nga wahi tiketike katoa, pera ana me nga iwi i whakahekea atu nei e Ihowa i mua i a ratou; mahia ana e ratou nga mahi kikino katoa hei whakapataritari i a Ihowa:
12ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ചെന്നു സേവിച്ചു.
12Mahi ana hoki ratou ki nga whakapakoko i ki ai a Ihowa ki a ratou, Kaua e meatia e koutou tenei mea.
13എന്നാല്‍ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നിങ്ങള്‍ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.
13Otiia i whakaaturia e Ihowa te he o Iharaira, o Hura, he mea korero na nga poropiti katoa, na nga matakite katoa; i mea ia, Hoki mai i o koutou ara he, puritia aku whakahau me aku tikanga, kia rite ki te ture katoa i whakahaua e ahau ki o koutou matua, ki taku i unga ai ki a koutou, he mea korero na aku pononga, na nga poropiti.
14എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
14Heoi kihai ratou i rongo, engari whakapakeke ana i o ratou kaki, kia pera me nga kaki o o ratou matua, kihai nei i whakapono ki a Ihowa, ki to ratou Atua.
15അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍ പിന്തുടര്‍ന്നു.
15Whakorekore ana ratou ki ana tikanga, ki tana kawenata hoki i whakaritea e ia ki o ratou matua, ki ana whakaaturanga i whakaaturia e ia ki a ratou; i whai ratou i nga mea tekateka noa, a teka noa iho ratou, arumia ana e ratou nga iwi i tetahi ta ha o ratou, i tetahi taha, era i ako ra a Ihowa ki a ratou, kia kaua e rite te mahi ki ta ratou.
16അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
16Na whakarerea ana e ratou nga whakahau katoa a Ihowa, a to ratou Atua, a hanga ana he whakapakoko whakarewa ma ratou, ko nga kuao kau e rua: i hanga ano e ratou he Ahera, a koropiko ana ki te ope katoa o te rangi, mahi ana ki a Paara.
17അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
17I meinga ano e ratou a ratou tama me a ratou tamahine kia tika na waenganui i te ahi: i tahuri ki nga tohu, ki nga karakia maori: i hoko hoki i a ratou hei mahi i te kino ki te titiro a Ihowa, hei whakapataritari i a ia.
18അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
18Na reira nui atu te riri o Ihowa ki a Iharaira, a nekehia atu ana ratou e ia i tona aroaro: kihai tetahi i mahue, ko te iwi anake o Hura.
19യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.
19Me Hura hoki, kihai ratou i pupuri i nga whakahau a Ihowa, a to ratou Atua, heoi haere ana i runga i nga tikanga i whakatakotoria e Iharaira.
20ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
20Na whakakorekore ana a Ihowa ki nga uri katoa o Iharaira, whakawhiua ana ratou e ia, hoatu ana ki nga ringa o nga kaipahua, a maka noatia atu ratou e ia i tona aroaro.
21അവന്‍ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
21I titorehia atu hoki e ia a Iharaira i te whare o Rawiri, a meinga ana e ratou a Ieropoama tama a Nepata hei kingi: na aia ana a Iharaira e Ieropoama, kia kaua e whai i a Ihowa, a nana ratou i hara ai, he nui te hara.
22അങ്ങനെ യിസ്രായേല്‍മക്കള്‍ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
22Na haere ana nga tama a Iharaira i nga hara katoa i hara ai a Ieropoama; kihai ratou i mawehe atu i reira.
23അവര്‍ അവയെ വിട്ടുമാറായ്കയാല്‍ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ യിസ്രായേലിനെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
23A nekehia atu ra ano a Iharaira e Ihowa i tona aroaro: ko tana hoki tena i ki ai, he mea korero na ana pononga katoa, na nga poropiti. Na ka whakahekea atu a Iharaira i to ratou whenua ki Ahiria a mohoa noa nei.
24അശ്ശൂര്‍ രാജാവു ബാബേല്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ചു; അവര്‍ ശമര്‍യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍ പാര്‍ത്തു.
24¶ Na ka kawea mai e te kingi o Ahiria he tangata i Papurona, i Kuta, i Awa, i Hamata, i Heparawaima, a whakanohoia ana ki nga pa o Hamaria, ki nga wahi o nga tama a Iharaira. Na kua riro a Hamaria i a ratou, a nohoia ana e ratou nga pa o reira.
25അവര്‍ അവിടെ പാര്‍പ്പാന്‍ തുടങ്ങിയപ്പോള്‍ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവ അവരില്‍ ചിലരെ കൊന്നുകളഞ്ഞു.
25Na i te timatanga o to ratou noho i reira, kihai ratou i wehi i a Ihowa. Heoi unga ana e Ihowa he raiona ki a ratou, a whakamatea iho etahi o ratou.
26അപ്പോള്‍ അവര്‍ അശ്ശൂര്‍ രാജാവിനെ അറിയിച്ചതുനീ കുടിനീക്കി ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ച ജാതികള്‍ ആദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കകൊണ്ടു അവന്‍ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവര്‍ ആ ദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കയാല്‍ അവ അവരെ കൊന്നുകളയുന്നു.
26Na reira ka korero etahi ki te kingi o Ahiria, ka mea, Ko nga iwi i whakahekea ra e koe, i whakanohoia ra ki nga pa o Hamaria, kahore e matau ki nga ritenga a te Atua o te whenua: na reira ka unga e ia he raiona ki a ratou, na ka whakamatea nei ratou, mo ratou kahore e matau ki nga ritenga a te Atua o te whenua.
27അതിന്നു അശ്ശൂര്‍ രാജാവുനിങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില്‍ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍ ; അവര്‍ ചെന്നു അവിടെ പാര്‍ക്കയും അവര്‍ ആ ദേശത്തെ ദൈവത്തിന്റെ മാര്‍ഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
27Katahi ka whakahau te kingi e Ahiria, ka mea, Mauria ki reira tetahi o nga tohunga i whakahekea mai nei e koutou i reira; a ma ratou e haere ki reira noho ai, mana hoki ratou e whakaako ki nga ritenga a te Atua o te whenua.
28അങ്ങനെ അവര്‍ ശമര്‍യ്യയില്‍നിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരുത്തന്‍ വന്നു ബേഥേലില്‍ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.
28Katahi ka haere tetahi o nga tohunga i whakahekea atu i Hamaria, a noho ana ki Peteere, a nana ratou i whakaako ki te tikanga mo to ratou wehi i a Ihowa.
29എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.
29Otiia i hanga e tenei iwi, e tenei iwi he atua ake mona, a whakanohoia ana ki nga whare o nga wahi tiketike i hanga nei e nga Hamari; e tenei iwi, e tenei iwi ki o ratou pa i noho ai ratou.
30ബാബേല്‍കാര്‍ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍ നേര്‍ഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര്‍ അശീമയെ ഉണ്ടാക്കി;
30Na ka hangaia e nga tangata o Papurona a Hukoto Penoto; na nga tangata o Kutu i hanga Nerekara; na nga tangata o Hamata i hanga Ahima;
31അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
31A na nga Awi i hanga Nipihata raua ko Tarataka. I tahuna hoki e nga Heparawaimi a ratou tamariki ki te ahi, hei mea ki a Ataramereke raua ko Anamereke, atua o Heparawaima.
32അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍ അവര്‍ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍ യാഗം കഴിക്കയും ചെയ്യും.
32Heoi wehi ana ratou i a Ihowa, a whakatohungatia ana e ratou no ratou ano hei tohunga ma ratou mo nga wahi tiketike; a ko era hei kaimahi ma ratou mo nga mea tapu i nga whare o nga wahi tiketike.
33അങ്ങനെ അവര്‍ യഹോവയെ ഭജിക്കയും തങ്ങള്‍ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
33I wehi ratou i a Ihowa, me te mahi ano ki o ratou atua: pera ana i nga iwi i whakahekea atu nei ratou i reira.
34ഇന്നുവരെയും അവര്‍ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല്‍ എന്നു പേര്‍വിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
34Rite tonu ki o mua ritenga a ratou mahi a taea noatia tenei ra; kahore o ratou wehi i a Ihowa, kahore hoki a ratou mahi e rite ki a ratou tikanga, ki a ratou whakaritenga, ki te ture, ki te whakahau ranei i whakahau ai a Ihowa i nga tama a Hakop a, ko tana ingoa nei mona ko Iharaira;
35യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ
35I whakarite kawenata nei a Ihowa ki a ratou, i whakahau hoki i a ratou, i mea, Kaua e wehi i nga atua ke, kaua hoki e koropiko ki a ratou, kaua e mahi ki a ratou, kaua hoki e patu whakahere ki a ratou.
36നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.
36Engari a Ihowa, nana nei koutou i kawe mai i te whenua o Ihipa i runga i te kaha nui, i te ringa maro, ko ia ta koutou e wehi ai, ko ia ta koutou e koropiko ai; me patu whakahere ano ki a ia.
37അവന്‍ നിങ്ങള്‍ക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
37Na, ko nga tikanga me nga whakaritenga, ko te ture me te whakahau, kua oti na te tuhituhi e ia mo koutou, me pupuri e koutou, me mahi i nga ra katoa; kaua hoki e wehi i nga atua ke;
38ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.
38Kaua hoki e wareware ki te kawenata i whakaritea e ahau ki a koutou; kaua hoki e wehi ki nga atua ke;
39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍ ഭജിക്കേണം; എന്നാല്‍ അവന്‍ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്‍നിന്നു വിടുവിക്കും.
39Engari ko Ihowa, ko to koutou Atua, ta koutou e wehi ai, a mana koutou e whakaora i te ringa o o koutou hoariri katoa.
40എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.
40Otiia kihai ratou i rongo; na rite tonu ki nga ritenga o mua ta ratou i mea ai.
41അങ്ങനെ ഈ ജാതികള്‍ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
41Heoi wehi ana aua iwi i a Ihowa, me te mahi ano ki o ratou whakapakoko; i pera ano a ratou tamariki, me nga tamariki a a ratou tamariki, me o ratou matua, a taea noatia tenei ra.