1പിറ്റെ ആണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു.
1¶ A, i te takanga o te tau, i te wa ano e haere ai nga kingi ki te whawhai, na ka unga e Rawiri a Ioapa ratou ko ana tangata, ko Iharaira katoa; a huna iho e ratou nga tama a Amona, whakapaea ana a Rapa. Ko Rawiri ia i noho ki Hiruharama.
2ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
2A, i te mea ka ahiahi, na ka maranga ake a Rawiri i tona moenga, a haereere ana i runga i te tuanui o te whare o te kingi: na ka kitea iho e ia i te tuanui tetahi wahine e kaukau ana; he ataahua rawa ano te wahine ki te titiro atu.
3ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവള്‍ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
3Na ka tono tangata te kingi, a ka ui mo taua wahine. Na ko te meatanga, Ehara ianei tenei i a Patehepa tamahine a Eriama, ko te wahine ia a Uria Hiti.
4ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവള്‍ അവന്റെ അടുക്കല്‍ വന്നു; അവള്‍ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവന്‍ അവളോടുകൂടെ ശയിച്ചു; അവള്‍ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
4Na ka unga etahi karere e Rawiri ki te tiki i a ia; a ka haere mai ia ki a ia; a takoto tahi ana raua; kua oti hoki tona poke te pure, a hoki ana ki tona whare.
5ആ സ്ത്രീ ഗര്‍ഭം ധരിച്ചു, താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വര്‍ത്തമാനം അയച്ചു.
5Na ka hapu te wahine, a ka tono tangata ki a Rawiri, ka mea, Kua hapu ahau.
6അപ്പോള്‍ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കല്‍ അയപ്പാന്‍ യോവാബിന്നു കല്പന അയച്ചു.
6¶ Na ka tono tangata a Rawiri ki a Ioapa, ka mea, Tena a Uria Hiti tonoa mai ki ahau. Na tonoa ana e Ioapa a Uria ki a Rawiri.
7ഊരീയാവു തന്റെ അടുക്കല്‍ വന്നപ്പോള്‍ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവര്‍ത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
7A, i te taenga mai o Uria ki a ia, ka ui a Rawiri i pehea a Ioapa, i pehea hoki te iwi, a i pehea te whawhai.
8പിന്നെ ദാവീദ് ഊരിയാവോടുനീ വീട്ടില്‍ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയില്‍നിന്നു പുറപ്പെട്ടപ്പോള്‍ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
8Na ka mea a Rawiri ki a Uria, Haere ki raro, ki tou whare ki te horoi i ou waewae. Na ka puta a Uria i te whare o te kingi; a i maua i muri i a ia tetahi kai a te kingi.
9ഊരീയാവോ തന്റെ വീട്ടില്‍ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്‍ക്കല്‍ കിടന്നുറിങ്ങി.
9Otiia moe ana a Uria ki te tatau o te whare o te kingi i roto i nga tangata katoa a tona ariki, kihai hoki i haere ki raro, ki tona whare.
10ഊരീയാവു വീട്ടില്‍ പോയില്ല എന്നറിഞ്ഞപ്പോള്‍ ദാവീദ് ഊരീയാവിനോടുനീ യാത്രയില്‍നിന്നു വന്നവനല്ലയോ? നിന്റെ വീട്ടില്‍ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
10A ka korerotia te korero ki a Rawiri, Kihai a Uria i haere ki raro, ki tona whare; na ka mea a Rawiri ki a Uria, He teka ianei katahi ano koe ka tae mai i te haere? he aha koe te haere ai ki raro, ki tou whare?
11ഊരീയാവു ദാവീദിനോടുപെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിന്‍ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടില്‍ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാന്‍ ചെയ്കയില്ല എന്നു പറഞ്ഞു.
11Na ka mea a Uria ki a Rawiri, Kei roto te aaka i te tihokahoka, me Iharaira, me Hura; kei te mata ano o te parae toku ariki, a Ioapa ratou ko nga tangata a toku ariki e noho ana; kia haere koia ahau ki toku whare ki te kai, ki te inu, ki te tako to ki taku wahine? e ora ana koe, e ora ana hoki tou wairua, e kore tenei mea e meatia e ahau.
12അപ്പോള്‍ ദാവീദ് ഊരീയാവിനോടുനീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമില്‍ താമസിച്ചു.
12Na ka mea a Rawiri ki a Uria, E noho ki konei i tenei ra ano, a apopo ahau unga ai i a koe. Heoi, noho ana a Uria i taua ra, i te aonga ake ano, ki Hiruharama.
13പിറ്റെന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവന്‍ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.
13Na ka karangatia ia e Rawiri, a kai ana; a meinga ana e ia kia haurangi: a i te ahiahi ka puta ki waho ki te takoto ki tona takotoranga i roto i nga tangata a tona ariki, kihai hoki i haere ki raro, ki tona whare.
14രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യില്‍ കൊടുത്തയച്ചു.
14¶ Na i te ata ka tuhituhia he pukapuka e Rawiri ki a Ioapa, o tonoa ana kia kawea e Uria.
15എഴുത്തില്‍പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയില്‍ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്‍ മാറുവിന്‍ എന്നു എഴുതിയിരുന്നു.
15I tuhituhi hoki ia ki te pukapuka, i mea, Me hoatu e koutou a Uria ki mua rawa, ki te wahi e nui rawa ana te whawhai, ka hoki ai i muri i a ia, kia patua ai ia, kia mate ai.
16അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാര്‍ നിലക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിര്‍ത്തി.
16Na i a Ioapa e whakapae ana i te pa, ka hoatu e ia a Uria ki te wahi i mohio ai ia kei reira nga toa.
17പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോള്‍ ദാവീദിന്റെ ചേവകരായ പടജ്ജനത്തില്‍ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
17Na, ko te putanga atu o nga tangata o te pa ki te whawhai ki a Ioapa, ka hinga etahi o te iwi, etahi o nga tangata ake a Rawiri; i mate ano a Uria Hiti.
18പിന്നെ യോവാബ് ആ യുദ്ധവര്‍ത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാന്‍ ആളയച്ചു.
18Katahi a Ioapa ka tono tangata hei korero ki a Rawiri i nga mea katoa o te whawhai.
19അവന്‍ ദൂതനോടു കല്പിച്ചതു എന്തെന്നാല്‍നീ യുദ്ധവര്‍ത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള്‍ രാജാവിന്റെ കോപം ജ്വലിച്ചു
19I ako ano ia te karere, i mea, E poto i a koe nga mea katoa o te whawhai te korero ki te kingi;
20നിങ്ങള്‍ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേല്‍ നിന്നു അവര്‍ എയ്യുമെന്നു നിങ്ങള്‍ക്കു അറിഞ്ഞുകൂടയോ?
20Na ki te ara te riri o te kingi, a ka mea ia ki a koe, He aha koutou i whakatata rawa ai ki te pa tatau ai? kahore ianei koutou i mohio ka kopere mai ratou i te taiepa?
21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു? നിങ്ങള്‍ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാല്‍നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
21Na wai a Apimereke tama a Ierupehete i patu? he teka ianei na te wahine i maka te wahi o runga o te kohatu huri ki runga ki a ia i te taiepa, a mate iho ai ki Tepehe? he aha koutou i whakatata atu ai ki te taiepa? Na mea atu, Kua mate ano tau po nonga, a Uria Hiti.
22ദൂതന്‍ ചെന്നു യോവാബ് പറഞ്ഞയച്ച വര്‍ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.
22Heoi haere ana te karere, a ka tae, korerotia ana e ia ki a Rawiri nga mea katoa i unga ai ia e Ioapa.
23ദൂതന്‍ ദാവീദിനോടു പറഞ്ഞതു എന്തെന്നാല്‍ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിന്‍ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാല്‍ ഞങ്ങള്‍ പട്ടണവാതില്‍ക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.
23I mea hoki te karere ki a Rawiri, I kaha rawa mai aua tangata ki a matou, a puta mai ana ki a matou ki te parae. Na whakaekea atu ana e matou, a tae noa ki te kuwaha o te keti.
24അപ്പോള്‍ വില്ലാളികള്‍ മതിലിന്മേല്‍നിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരില്‍ ചിലര്‍ പട്ടുപോയി, നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.
24Na ko te koperenga mai a nga kaikopere i te taiepa ki au tangata, mate iho etahi o nga tangata a te kingi; ko tau pononga hoki, ko Uria Hiti kua mate.
25അതിന്നു ദാവീദ് ദൂതനോടുഈ കാര്യത്തില്‍ വ്യസനം തോന്നരുതു; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.
25Katahi ka mea a Rawiri ki te karere, Kia penei tau ki atu ki a Ioapa, Kei he tenei mea ki tou whakaaro, he kai noa iho hoki ta te hoari i tetahi, i tetahi: kia kaha tau whawhai ki te pa, whakangaromia. Mau ano ia e whakatenatena.
26ഊരീയാവിന്റെ ഭാര്യ തന്റെ ഭര്‍ത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചു വിലപിച്ചു.
26A, i te rongonga o te wahine a Uria kua mate tana tahu a Uria, ka tangihia e ia tana tahu.
27വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയില്‍ വരുത്തി; അവള്‍ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നു.
27A ka pahemo te tangihanga, ka tono tangata a Rawiri ki te tiki i a ia ki tona whare, a ka waiho hei wahine. mana, a ka whanau ta raua tama. Otiia i kino ki ta Ihowa titro taua mea i mea ai a Rawiri.