Malayalam

Maori

2 Samuel

12

1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല്‍ അയച്ചു. അവന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഒരു പട്ടണത്തില്‍ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ ധനവാന്‍ , മറ്റവന്‍ ദരിദ്രന്‍ .
1¶ Na ka tonoa a Natana e Ihowa ki a Rawiri: a ka tae atu ia ki a ia, ka mea ki a ia, Tokorua nga tangata i te pa kotahi; he taonga o tetahi, he rawakore tetahi.
2ധനവാന്നു ആടുമാടുകള്‍ അനവധി ഉണ്ടായിരുന്നു.
2He tini noa iho nga hipi, nga kau a te tangata taonga:
3ദരിദ്രന്നോ താന്‍ വിലെക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു; അതു അവന്‍ തിന്നുന്നതില്‍ ഔഹരി തിന്നുകയും അവന്‍ കുടിക്കുന്നതില്‍ ഔഹരി കുടിക്കയും അവന്റെ മടിയില്‍ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
3Hore rawa ia he mea a te rawakore; heoi ano he reme uha kotahi nei, he mea nohinohi nana i hoki mai i whangai haere; a i tupu tahi ake ratou me ana tamariki: i kai tana ake taro, i inu hoki i roto i tana ake kapu, i takoto ki tona uma; a i rite t onu he tamahine ki a ia.
4ധനവാന്റെ അടുക്കല്‍ ഒരു വഴിയാത്രക്കാരന്‍ വന്നു; തന്റെ അടുക്കല്‍ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‍വാന്‍ സ്വന്ത ആടുമാടുകളില്‍ ഒന്നിനെ എടുപ്പാന്‍ മനസ്സാകാതെ, അവന്‍ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കല്‍ വന്ന ആള്‍ക്കുവേണ്ടി പാകം ചെയ്തു.
4Na ka tea he pahi ki te tangata taonga, a ka manawapa tera ki te tango i tetahi o ana hipi, o ana kau, kia taka ma te manuhuri i haere mai ki a ia; heoi tangohia ana e ia te reme a te tangata rawakore, taka ana e ia ma te tangata i haere nei ki a ia.
5അപ്പോള്‍ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന്‍ നാഥാനോടുയഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍ .
5Ko te tino muranga o te riri o Rawiri ki taua tangata, ka mea ki a Natana, E ora ana a Ihowa, e tika ana kia mate te tangata nana tenei mahi.
6അവന്‍ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
6Ko te reme hoki, kia wha ana e hoatu ai hei utu; mona i mea i tenei mea, mona hoki kihai i aroha.
7നാഥാന്‍ ദാവീദിനോടു പറഞ്ഞതുആ മനുഷ്യന്‍ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നു വിടുവിച്ചു.
7Na ka mea a Natana ki a Rawiri, Ko taua tangata ra, ko koe. Ko te kupu tenei a Ihowa, a te Atua o Iharaira, Naku koe i whakawahi hei kingi mo Iharaira, naku hoki koe i whakaora i te ringa o Haora;
8ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
8A hoatu ana e ahau te whare o tou ariki ki a koe, me nga wahine a tou ariki ki tou uma: i hoatu ano e ahau te whare o Iharaira raua ko Hura ki a koe; a mehemea i iti tenei, kua tapiritia atu e ahau mau era atu mea ano.
9നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.
9He aha koe i whakahawea ai ki te kupu a Ihowa? i mea ai i tenei kino i tana tirohanga? Ko Uria Hiti i patua e koe ki te hoari, a tangohia ana tana wahine hei wahine mau; ko ia hoki tukitukia ana e koe ki te hoari a nga tama a Amona.
10നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
10Na reira e kore te hoari e whakakorea atu aianei i roto i tou whare a ake ake, mou i whakahawea ki ahau, i tango hoki i te wahine a Uria Hiti hei wahine mau.
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
11Ko te kupu tenei a Ihowa, Nana, ka whakaara ahau i te kino mou i roto i tou whare, a ka tango i au wahine i tau tirohanga, ka hoatu ki tou hoa, na ka takotoria e ia au wahine i te tirohanga a te ra i runga nei.
12നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
12I meatia pukutia hoki tenei mea e koe: ko ahau ia ka mea i tenei mea ki mua i a Iharaira katoa, ki mua ano i te ra.
13ദാവീദ് നാഥാനോടുഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടുയഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
13Na ka mea a Rawiri ki a Natana, Kua hara ahau ki a Ihowa. A ka mea a Natana ki a Rawiri, Kua kauparea atu ano tou hara e Ihowa; e kore koe e mate.
14എങ്കിലും നീ ഈ പ്രവൃത്തിയില്‍ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍ തന്റെ വീട്ടിലേക്കു പോയി.
14Otira, i te mea na tenei mahi au i whai take nui ai nga hoariri o Ihowa ki te kohukohu, he pono ka mate te tamaiti ka whanau nei ki a koe.
15ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
15¶ Na haere ana a Natana ki tona whare. A ka pakia e Ihowa te tamaiti a Rawiri i whanau nei i te wahine a Uria: he nui hoki te mate.
16ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
16Na ka inoi a Rawiri ki te Atua mo te tamaiti; a nohopuku ana a Rawiri, haere ana ki roto, pau noa taua po e takoto ana i te whenua.
17അവന്റെ ഗൃഹപ്രമാണികള്‍ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാന്‍ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാല്‍ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
17Na ka whakatika nga kaumatua o tona whare ki a ia, ki te whakaara i a ia i te whenua: heoi kihai ia i pai, kihai hoki i kai tahi i ta ratou taro.
18എന്നാല്‍ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാന്‍ ഭൃത്യന്മാര്‍ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവന്‍ നമ്മുടെ വാക്കു കേള്‍ക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവന്‍ തനിക്കുതന്നേ വല്ല കേടും വരുത്തും എന്നു അവര്‍ പറഞ്ഞു.
18Na i te whitu o nga ra ka mate te tamaiti. A ka wehi nga tangata a Rawiri ki te mea ki a ia kua mate te tamaiti: i mea hoki ratou, Na i te mea e ora ana te tamaiti, i korero tatou ki a ia, a kihai ia i whakarongo ki to tatou reo: na, tera noa ak e te kino e mea ai ia ki a ia ano ki te korerotia e tatou ki a ia te matenga o te tamaiti.
19ഭൃത്യന്മാര്‍ തമ്മില്‍ മന്ത്രിക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞുമരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടുകുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവര്‍ പറഞ്ഞു.
19Otiia i kite a Rawiri i ana tangata e kowhetewhete ana ki a ratou ano, a ka mohio a Rawiri ki ana tangata, Kua mate ranei te tamaiti? A ka mea ratou, Kua mate.
20ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തില്‍ ചെന്നു നമസ്കരിച്ചു; അരമനയില്‍ വന്നു; അവന്റെ കല്പനപ്രകാരം അവര്‍ ഭക്ഷണം അവന്റെ മുമ്പില്‍വെച്ചു അവന്‍ ഭക്ഷിച്ചു.
20Katahi a Rawiri ka whakatika i te whenua, ka horoi i a ia, ka whakawahi i a ia, ka tango i etahi kakahu ke mona; a haere ana ki te whare o Ihowa ki te koropiko. Katahi ka haere ia ki tona whare. Na ka tonoa e ia, a ka whakatakotoria he taro mana, a kai ana ia.
21അവന്റെ ഭൃത്യന്മാര്‍ അവനോടുനീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നു വേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
21Katahi ka mea ana tangata ki a ia, He aha tenei mea i mea nei koe? I nohopuku koe, i tangi ki te tamaiti i a ia e ora ana: no te matenga ia o te tamaiti, na whakatika ana koe ki te kai taro.
22അതിന്നു അവന്‍ കുഞ്ഞു ജീവനോടിരുന്ന സമയം ഞാന്‍ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്‍ക്കും അറിയാം എന്നു ഞാന്‍ വിചാരിച്ചു.
22Ano ra ko ia, I te tamaiti e ora ana ano, i nohopuku ahau, i tangi: i mea hoki, Ko wai ka tohu, tera pea a Ihowa ka aroha ki ahau, a ka ora te tamaiti?
23ഇപ്പോഴോ അവന്‍ മരിച്ചുപോയി; ഇനി ഞാന്‍ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാന്‍ എനിക്കു കഴിയുമോ? ഞാന്‍ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
23Ko tenei, ka mate nei ia, kia nohopuku ahau hei aha? E taea ranei ia e ahau te whakahoki mai? Ko ahau e haere ki a ia, e kore ia e hoki mai ki ahau.
24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കല്‍ ചെന്നു അവളോടുകൂടെ ശയിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു; അവന്‍ അവന്നു ശലോമോന്‍ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
24Na ka whakamarie a Rawiri i tana wahine, i a Patehepa, a haere ana ki roto, ki a ia, a takoto tahi ana raua; a ka whanau ano ia, he tama, huaina iho tona ingoa ko Horomona; i arohaina ia e Ihowa;
25അവന്‍ നാഥാന്‍ പ്രവാചകനെ നിയോഗിച്ചു; അവന്‍ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേര്‍ വിളിച്ചു.
25I tono hoki ia na te ringa o Natana poropiti, a nana i hua tona ingoa ko Teriria; he whakaaro hoki ki a Ihowa.
26എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
26¶ A, i whawhai ano a Ioapa ki Rapa o nga tamariki a Amona; a horo ana i a ia te pa kingi.
27യോവാബ് ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
27Na ka tono tangata a Ioapa ki a Rawiri, ka mea, Kua tauria a Rapa e ahau, ae ra, kua horo i ahau te pa o nga wai.
28ആകയാല്‍ ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്‍ക എന്നു പറയിച്ചു.
28Na, tena, huihuia te nuinga o te iwi ki te whakapae i te pa, kia riro ai i a koe: kei riro mai te pa i ahau, a noku te ingoa e huaina ki reira.
29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
29Na huihuia ana te iwi katoa e Rawiri, a haere ana ki Rapa; na tauria ana a reira e ia, a riro ana i a ia.
30അവന്‍ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല്‍ രത്നം പതിച്ചിരുന്നു; അവര്‍ അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ നഗരത്തില്‍നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
30Tangohia ana e ia te karauna o to ratou kingi i tona matenga, ko tona taimaha kotahi taranata koura, a i roto nga kohatu utu nui; a potaea iho ki te matenga o Rawiri. A i whakaputaina e ia nga taonga o te pa, tona tini.
31അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
31Na, ko nga tangata i roto, whakaputaina ana e ia ki waho, a whakamahia ana ki nga kani, ki nga harou rino, ki nga toki rino; i meinga ano ratou kia tika na roto i te tahunga pereki. Ko tana hoki tenei i mea ai ki nga pa katoa o nga tamariki a Am ona. Na hoki ana a Rawiri te iwi katoa ki Hiruharama.