Malayalam

Maori

Acts

14

1ഇക്കോന്യയില്‍ അവര്‍ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയില്‍ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാന്‍ തക്കവണ്ണം സംസാരിച്ചു.
1¶ Na i Ikoniuma ka haere tahi raua ki roto ki te whare karakia o nga Hurai, a ka korero, no ka whakapono tona tini o nga Hurai, o nga Kariki.
2വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.
2Na nga Hurai whakateka ia i whakaoho, i whakakino nga ngakau o nga Tauiwi ki nga teina.
3എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.
3Na he nui te wa i noho ai raua i reira, i maia ai te korero i nga mea a te Ariki, nana i whakaae te kupu o tona aroha noa, me te homai ano e ia nga tohu me nga mea whakamiharo kia meatia e o raua ringa.
4എന്നാല്‍ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
4Otiia i wehewehea nga tangata o te pa: ko etahi i u ki nga Hurai, ko etahi ki nga apotoro.
5അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോള്‍ അവര്‍ അതു ഗ്രഹിച്ചു ലുസ്ത്ര,
5A, i nga Tauiwi ratou ko nga Hurai, ko o ratou rangatira hoki e huaki ana ki te whakatupu kino, ki te aki i a raua ki te kohatu,
6ദെര്‍ബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
6Ka tupato raua, a rere ana ki Raihitara, ki Rerepe, ki nga pa o Raikaonia, ki pahaki tata atu ano hoki:
7ഔടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
7A kauwhautia ana e raua te rongopai ki reira.
8ലുസ്ത്രയില്‍ അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷന്‍ ഇരുന്നിരുന്നു.
8¶ I Raihitara hoki e noho ana tetahi tangata waewae ngoikore, he kopa no te kopu mai o tona whaea, kahore i haere i mua iho.
9അവന്‍ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവന്‍ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാന്‍ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു
9I rongo tenei i a Paora e korero ana: ko te tirohanga putanga atu o tera ki a ia, ka kite he whakapono tona e ora ai;
10നീ എഴുന്നേറ്റു കാലൂന്നി നിവിര്‍ന്നുനില്‍ക്ക എന്നു ഉറക്കെ പറഞ്ഞു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു
10He nui noa atu tona reo ki te karanga atu, E tu ou waewae ki runga. Na mokowhiti ake ana ia, haere ana.
11പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടുദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു.
11No te kitenga o nga tangata i ta Paora i mea ai, ka ara to ratou reo, ka mea i te reo o Raikaonia, Kua heke iho nga atua ki a tatou, no nga tangata te ahua.
12ബര്‍ന്നബാസിന്നു ഇന്ദ്രന്‍ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാല്‍ അവന്നു ബുധന്‍ എന്നു പേര്‍വിളിച്ചു.
12A huaina ana e ratou a Panapa ko Hupita, a Paora ko Merekurai, no te mea ko ia te pu korero.
13പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതന്‍ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കല്‍ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാന്‍ ഭാവിച്ചു.
13Na ka kawea mai e te tohunga o Hupita, i te ngutu nei o te pa tona temepara, he puru, he tupare ki nga kuwaha, ka mea kia patua he whakahere e ratou ko nga mano.
14ഇതു അപ്പൊസ്തലന്മാരായ ബര്‍ന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഔടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു
14Otira, i te rongonga o nga apotoro, o Panapa raua ko Paora, ka haehae i o raua kakahu, a rere ana ki roto ki nga tangata, ka karanga atu,
15പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നതു എന്തു? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രെ; നിങ്ങള്‍ ഈ വ്യര്‍ത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു.
15Ka mea, E mara ma, he aha koutou ka mea ai i enei mea? he tangata ano maua, he rite tahi ki a koutou te tu, e kauwhau ana hoki i te rongopai, kia tahuri ke koutou i enei mea tekateka noa ki te Atua ora, nana nei i hanga te rangi me te whenua, te moana me o reira mea katoa:
16കഴിഞ്ഞ കാലങ്ങളില്‍ അവന്‍ സകലജാതികളെയും സ്വന്ത വഴികളില്‍ നടപ്പാന്‍ സമ്മതിച്ചു.
16I nga whakatupuranga hoki kua pahemo atu, i tukua e ia nga iwi katoa kia haere i o ratou ake ara.
17എങ്കിലും അവന്‍ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങള്‍ക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാല്‍ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.
17Otiia kihai i tukua e ia kia kahore he kaiwhakaatu mona; i atawhai hoki ia, i homai ano e ia ki a koutou te ua o te rangi, me nga po hua, i makona ai o koutou ngakau i te kai, i te koa.
18അവര്‍ ഇങ്ങനെ പറഞ്ഞു തങ്ങള്‍ക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
18A ka korerotia enei kupu, na mutu whakauaua i a raua te mea a nga tangata ki te patu whakahere ma raua.
19എന്നാല്‍ അന്ത്യൊക്ക്യയില്‍ നിന്നും ഇക്കോന്യയില്‍ നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.
19¶ Otira ka haere mai etahi Hurai i Anatioka, i Ikoniuma: a ka whakakiki ratou i nga mano a akina ana a Paora ki te kohatu, toia ana ki waho o te pa, hua noa kua mate.
20എന്നാല്‍ ശിഷ്യന്മാര്‍ അവനെ ചുറ്റിനില്‍ക്കയില്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ ചെന്നു; പിറ്റെന്നാള്‍ ബര്‍ന്നബാസിനോടു കൂടി ദെര്‍ബ്ബെക്കു പോയി.
20Otiia i nga akonga e tu ana i tona taha, ka whakatika ia, haere ana ki roto ki te pa: a i te aonga ake ka haere raua ko Panapa ki Rerepe.
21ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവര്‍ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,
21A, no ka kauwhau raua i te rongopai ki taua pa, a he tokomaha ka meinga hei akonga, ka hoki raua ki Raihitara, ki Ikoniuma, ki Anatioka;
22വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
22Whakau ana i nga wairua o nga akonga, whakahau ana i a ratou kia mau tonu ki te whakapono, kua takoto hoki te tikanga, me na runga i nga matenga maha he ara atu mo tatou ki te rangatiratanga o te Atua.
23അവര്‍ സഭതോറും അവര്‍ക്കും മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭാരമേല്പിക്കയും ചെയ്തു.
23A, no ka whakaritea e raua he kaumatua mo ratou i tenei hahi, i tenei hahi, me te inoi ano raua, me te nohopuku, ka tukua atu ratou e raua ki te Ariki, i whakapono nei ratou.
24അവര്‍ പിസിദ്യയില്‍കൂടി കടന്നു പംഫുല്യയില്‍എത്തി,
24Na ka ka haere raua na waenganui o Pihiria, tae tonu atu ki Pamapuria.
25പെര്‍ഗ്ഗയില്‍വചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി
25A ka oti te kauwhau e raua te kupu ki Pereka, na ka haere raua ki raro ki Ataria.
26അവിടെ നിന്നു കപ്പല്‍ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
26A rere atu ana i reira ki Anatioka, ki te wahi i tukua ai raua ki te aroha noa o te Atua, mo te mahi ka oti nei i a raua.
27അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികള്‍ക്കു വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്തതും അറിയിച്ചു.
27Na ka tae raua, ka huihuia te hahi, ka korerotia nga mea i mahi tahi ai te Atua me raua, ko tana uakanga hoki i te tatau o te whakapono ki nga Tauiwi.
28പിന്നെ അവന്‍ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാര്‍ത്തു.
28A kihai i iti te wa i noho ai raua i reira ki nga akonga.