1യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നുനിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്‍ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
1¶ Na ka tae iho etahi tangata i Huria ka whakaako i nga teina, Ki te kore koutou e kotia, kia rite ki ta Mohi, e kore koutou e taea te whakaora.
2പൌലൊസിന്നും ബര്‍ന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തര്‍ക്കവും ഉണ്ടായിട്ടു പൌലൊസും ബര്‍ന്നബാസും അവരില്‍ മറ്റു ചിലരും ഈ തര്‍ക്കസംഗതിയെപ്പറ്റി യെരൂശലേമില്‍ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകേണം എന്നു നിശ്ചയിച്ചു.
2Na kihai i iti te whawhai, te uiui a Paora raua ko Panapa ki a ratou, ka whakaritea ko Paora, ko Panapa, ko etahi atu hoki o ratou, e haere ki nga apotoro ki nga kaumatua ki Hiruharama, mo tenei putake.
3സഭ അവരെ യാത്ര അയച്ചിട്ടു അവര്‍ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കും മഹാസന്തോഷം വരുത്തി.
3Heoi arahina ana ratou e te hahi, haere ana ra Piniki, ra Hamaria, korero ana i te tahuritanga o nga Tauiwi: a hoatu ana e raua he hari nui ki nga teina katoa.
4അവര്‍ യെരൂശലേമില്‍ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവര്‍ അറിയിച്ചു.
4A, no to raua taenga ki Hiruharama, ka whakamanuhiritia raua e te hahi, e nga apotoro hoki ratou ko nga kaumatua, ka korerotia nga mea i mahi tahi ai te Atua me raua.
5എന്നാല്‍ പരീശപക്ഷത്തില്‍നിന്നു വിശ്വസിച്ചവര്‍ ചിലര്‍ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാന്‍ കല്പിക്കയും വേണം എന്നു പറഞ്ഞു.
5Na ko te whakatikanga o etahi tangata whakapono no te titorehanga ki nga Parihi, ka mea, Me kokoti ratou, me ako hoki kia whakaritea te ture a Mohi.
6ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തര്‍ക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു
6¶ Na ka huihui nga apotoro ratou ko nga kaumatua ki te whakaaro ki tenei mea.
7സഹോദരന്മാരേ, കുറെ നാള്‍ മുമ്പെ ദൈവം നിങ്ങളില്‍ വെച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങള്‍ അറിയുന്നു വല്ലോ.
7A, ka nui te tautohetohe, ka whakatika a Pita, ka mea ki a ratou, E nga tuakana, e matau ana koutou ki te whiriwhiringa a te Atua i mua rawa i roto i a koutou, ko toku mangai e rongo ai nga Tauiwi i te kupu o te rongopai, e whakapono ai hoki.
8ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്‍
8I whakaae hoki ki a ratou te Atua e matau nei aki nga ngakau, i a ia i hoatu ai i te Wairua Tapu ki a ratou, rite tahi ki tana ki a tatou;
9അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
9Kahore hoki i puta ke tona whakaaro ki a tatou, ki a ratou, i o ratou ngakau kua ma i a ia i runga i te whakapono.
10ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വെപ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?
10Ko tenei, he aha koutou ka whakamatautau ai i te Atua, ka whakatakoto ioka ai ki te kaki o nga akonga, he mea kihai nei i taea te mau e o tatou matua, e tatou ranei?
11കര്‍ത്താവയ യേശുവിന്റെ കൃപയാല്‍ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു
11Heoi ka whakapono nei tatou, tera tatou e ora i runga i te aroha noa o te Ariki, o Ihu Karaiti, ka pera tahi hoki me ratou.
12ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
12Na noho puku ana te mano katoa, whakarongo ana ki a Panapa raua ko Paora e korero ana i nga tohu, i nga mea whakamiharo, i mea ai te Atua kia mahia e raua i roto i nga Tauiwi.
13അവര്‍ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു
13A ka mutu ta raua, ka whakahoki a Hemi, ka mea, E nga tuakana, whakarongo ki ahau:
14സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊള്‍വിന്‍ ; ദൈവം തന്റെ നാമത്തിന്നായി ജാതികളില്‍നിന്നു ഒരു ജനത്തെ എടുത്തുകൊള്‍വാന്‍ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോന്‍ വിവരിച്ചുവല്ലോ.
14Kua korerotia e Himiona ta te Atua tirohanga mai i mua, tana tangohanga i tetahi iwi i roto i nga Tauiwi mo tona ingoa.
15ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.
15E rite ana ano ki tenei nga korero a nga poropiti; i tuhituhia ra,
16“അനന്തരം ഞാന്‍ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിര്‍ത്തും;
16I muri o enei mea ka hoki mai ahau, ka hanga ano e ahau te tapenakara o Rawiri, kua hinga nei; ka hanga ano e ahau ona wahi kua horoa, a ka whakaarahia e ahau:
17മനുഷ്യരില്‍ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന തദസകലജാതികളും കര്‍ത്താവിനെ അന്വേഷിക്കും എന്നു .
17Kia rapu ai nga toenga o nga tangata ki te Ariki, me nga Tauiwi katoa hoki i karangatia nei toku ingoa ki runga ki a ratou, e ai ta te Ariki, e mahi nei i enei mea katoa,
18ഇതു പൂര്‍വകാലം മുതല്‍ അറിയിക്കുന്ന കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18Nana nei i mea kia mohiotia enei mea katoa no te timatanga ra ano o te ao.
19ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
19Na ko toku whakaaro tenei, kia kaua e whakararua te hunga e tahuri ana mai ki te Atua i roto i nga Tauiwi:
20അവര്‍ വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വര്‍ജ്ജിച്ചിരിപ്പാന്‍ നാം അവര്‍ക്കും എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.
20Engari kia tuhi atu tatou ki a ratou, kia mawehe atu ratou i nga poke o nga whakapakoko, i te moe tahae, i te mea kua notia te kaki, i te toro.
21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളില്‍ വായിച്ചുവരുന്നതിനാല്‍ പൂര്‍വകാലംമുതല്‍ പട്ടണം തോറും അതു പ്രസംഗിക്കുന്നവര്‍ ഉണ്ടല്ലോ.
21No nga whakatupuranga hoki o mua nga kaikauwhau i a Mohi i tenei pa, i tenei pa, he mea korero i roto i nga whare karakia i nga hapati katoa.
22അപ്പോള്‍ തങ്ങളില്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബര്‍ന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്‍വസഭയും നിര്‍ണ്ണയിച്ചു, സഹോദരന്മാരില്‍ പ്രമാണപ്പെട്ട പുരുഷന്മാരായ ബര്‍ശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
22¶ Katahi ka pai nga apotoro ratou ko nga kaumatua me te hahi katoa, kia whiriwhiria etahi tangata i roto i a ratou, kia tonoa hei hoa mo Paora raua ko Panapa ki Anatioka; a Hura, i huaina nei ko Panapa, raua ko Hira, he hunga ingoa nui i roto i ng a teina:
23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില്‍ നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കും വന്ദനം.
23Ka tuhia hoki enei mea hei mauranga; Na nga apotoro ratou ko nga kaumatua, ko nga tuakana, ki nga teina o roto i nga Tauiwi, i Anatioka, i Hiria, i Kirikia; tena koutou:
24ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്കകൊണ്ടു
24Na, ka rongo nei matou, tera etahi i haere atu nei i a matou, i whakararu i a koutou ki nga korero, i whakapohehe i o koutou ngakau, kahore nei a matou kupu ki a ratou:
25ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
25Kotahi tonu to matou whakaaro he pai kia whiriwhiria etahi tangata, kia tonoa atu ki a koutou, hei hoa mo a matou tangata e aroha nei, mo Panapa raua ko Paora;
26പ്രീയ ബര്‍ന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കല്‍ അയക്കേണം എന്നു ഞങ്ങള്‍ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
26He hunga i tuku nei i a raua ki te mate hei mea mo te ingoa o to tatou Ariki, o Ihu Karaiti.
27ആകയാല്‍ ഞങ്ങള്‍ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര്‍ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
27Na kua tonoa atu nei e matou a Hura raua ko Hira, ma raua hoki e korero a kupu atu aua mea ano.
28വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.
28I pai hoki ki te Wairua Tapu, ki a matou hoki, kia kaua e utaina ki a koutou tetahi atu whakataimaha, ko enei mea tika anake;
29ഇവ വര്‍ജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്നു; ശുഭമായിരിപ്പിന്‍ .
29Kia mawehe koutou i nga mea e patua ana ma nga whakapakoko, i te toto, i te mea kua notia te kaki, i te moe tahae: ka tiaki koutou i a koutou i enei mea, ka pai ta koutou mahi. Kia ora koutou.
30അങ്ങനെ അവര്‍ വിടവാങ്ങി അന്ത്യൊക്ക്യയില്‍ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
30A, no to ratou tukunga atu, ka haere ki Anatioka: na ka huihuia te mano, ka hoatu te pukapuka.
31അവര്‍ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.
31A ka oti te korero, ka koa ratou mo te kupu whakahauora.
32യൂദയും ശീലാസും പ്രവാചകന്മാര്‍ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.
32Na he maha nga kupu a Hura raua ko Hira i whakahau ai, i whakau ai i nga teina; he poropiti hoki raua.
33കുറെനാള്‍ താമസിച്ചശേഷം സഹോദരന്മാര്‍ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
33A, ka roa iho raua ki reira, ka tukua raua e nga teina i runga i te rangimarie ki te hunga nana raua i tono atu.
34എന്നാല്‍ പൌലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യയില്‍ പാര്‍ത്തു മറ്റു പലരോടും കൂടി കര്‍ത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.
34Heoi i pai a Hira kia noho ki reira.
35കുറെനാള്‍ കഴിഞ്ഞിട്ടു പൌലൊസ് ബര്‍ന്നബാസിനോടുനാം കര്‍ത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
35Ko Paora ia raua ko Panapa i noho i Anatioka, i whakaako, i kauwhau i te kupu a te Ariki, ratou tahi ko tera hunga tokomaha.
36മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.
36¶ Na muri iho i etahi ra ka ki atu a Paora ki a Panapa, Taua ka hoki, ka tirotiro i nga teina i nga pa katoa i kauwhautia ai e taua te kupu a te Ariki, i to ratou peheatanga.
37പൌലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.
37A ka mea a Panapa kia mauria hei hoa a Hoani, e huaina nei ko Maka.
38അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍ പിരിഞ്ഞു. ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍കയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
38Otiia kihai a Paora i pai kia haere i to raua tira te tangata i whakarere ra i a raua i Pamapuria, kihai hoki i haere tahi me raua ki te mahi.
39പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാല്‍ കര്‍ത്താവിന്റെ കൃപയില്‍ ഭരമേല്പിക്കപ്പെട്ടിട്ടു
39Heoi nui atu to raua ngangare, i mawehe ai raua i a raua: a mauria ana e Panapa a Maka, rere ana ki Kaiperu;
40യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളില്‍ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
40Na tango ana a Paora i a Hira, haere ana, he mea tuku ki te aroha noa o te Atua e nga teina.
41A haere ana ia ra Hiria, ra Kirikia, whakau ana i nga hahi.