1അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
1¶ Na, ka haereere raua i Amapipori, i Aporonia, ka tae ki Teharonika; he whare karakia no nga Hurai i reira:
2പൌലൊസ് പതിവു പോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
2A ka tomo atu a Paora ki a ratou, he tikanga hoki nana, a e toru nga hapati i korerorero ai ki a ratou i roto i nga karaipiture,
3ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
3I whakapuaki ai, i korero ai, kua takoto hoki te tikanga kia mamae a te Karaiti, kia ara mai hoki i te hunga mate; a ko tenei Ihu, e kauwhautia nei e ahau ki a koutou, ko ia te Karaiti.
4അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്‍ന്നു.
4Na ka whakapono etahi o ratou, ka piri hoki ki a Paora raua ko Hira; he tokomaha hoki o nga Kariki karakia, kihai hoki i ruarua nga wahine rangatira.
5യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.
5Heoi ka hae nga Hurai, ka tango ki a ratou i etahi tangata kikino o te hunga mangere, ka huihuia nga tangata, ka whakaohotia te pa; na ko te huakanga ki te whare o Hahona, ka mea kia whakaputaina raua ki te iwi.
6അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടുഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;
6A, no te korenga i kitea raua, ka toia e ratou a Hahona ratou ko etahi teina ki nga rangatira o te pa, ka karanga, Kua tae mai ki konei nga tangata i whakatutungia ai te ao;
7യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു.
7Kua puritia hoki e Hahona; e tika ke ana nga mahi a tenei hunga katoa i nga ture a Hiha, e mea ana, tera atu tetahi kingi, ko Ihu.
8ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.
8Na, ka rongo te mano ratou ko nga rangatira o te pa ki enei mea, ka pororaru.
9യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
9Na ka tango ratou i etahi moni pupuri i a Hahona ratou ko era atu, a tukua atu ana ratou.
10സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.
10¶ Na tonoa tonutia atu e nga teina a Paora raua ko Hira i te po ki Peria: i to raua taenga atu, ka haere ki te whare karakia o nga Hurai.
11അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
11Engari enei i nui atu te ahua rangatira i to nga tangata o Teharonika, i hohoro tonu ratou te tango i te kupu, a i tenei ra, i tenei ra i rapu i roto i nga karaipiture i te tikanga o enei mea.
12അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
12Na he tokomaha o ratou i whakapono; kihai hoki i tokoiti nga wahine rangatira o nga Kariki, me nga tane hoki.
13പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര്‍ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.
13Otira, i te mohiotanga o nga Hurai o Teharonika, tera te kupu a te Atua te kauwhautia ana e Paora ki Peria, ka haere hoki ratou ki reira ki te whakaoho, ki te whakararuraru i nga mano.
14ഉടനെ സഹോദരന്മാര്‍ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാര്‍ത്തു.
14Na tonoa tonutia atu e nga teina a Paora kia haere tae noa ki te moana: ko Hira ia raua ko Timoti i noho ki reira.
15പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
15Na ka kawea a Paora e ona kaiarahi ki Atena: a, ka riro he kupu ki a Hira raua ko Timoti kia hohoro te haere ki a ia, ka hoki ratou.
16അഥേനയില്‍ പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.
16¶ Na, i a Paora e tatari ana ki a raua i Atene, ka oho tona wairua i roto i a ia, i tana kitenga i te pa e ki ana i te whakapakoko.
17അവന്‍ പള്ളിയില്‍വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
17Na totohe ana ia i roto i te whare karakia ki nga Hurai ratou ko nga tangata karakia, i te kainga hoko hoki i nga ra katoa ki nga tangata i pono ki a ia.
18എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു
18A ka ngangare ki a ia etahi tohunga o nga Epikureana, o nga Toika. Ko etahi i mea, he aha ta tenei tangata korerorero e mea nei? i mea etahi, Me te mea he kaiwhakapuaki ia i etahi atua tauhou: mo tana kauwhau i a Ihu, i te aranga, ki a ratou.
19പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നുനീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങള്‍ക്കു അറിയാമോ?
19Na ka mau ratou ki a ia, ka kawea ki Areopaka, ka mea, Kia mohio matou, he aha ranei tenei ako hou e korerotia nei e koe?
20നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
20Poka ke hoki nga mea e mauria mai nei e koe ki o matou taringa: koia matou i mea ai kia mohio, he aha enei mea.
21എന്നാല്‍ അഥേനര്‍ ഒക്കെയും അവിടെ വന്നു പാര്‍ക്കുംന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
21Ka mutu hoki ta nga tangata katoa o Atene, ratou ko nga manuhiri e noho ana i reira, e watea ai, ko te korero ranei, ko te whakarongo ranei ki tetahi mea hou.
22പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു.
22¶ Na ka tu a Paora i waenganui o Areopaka, ka mea, E nga tangata o Atene, i nga mea katoa ka kite ahau he ahua nui ke to koutou wehi ki nga atua maori.
23ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നതു തന്നേ ഞാന്‍ നിങ്ങളോടു അറിയിക്കുന്നു.
23I ahau hoki e haereere ana, e matakitaki ana i nga mea e karakia nei koutou, ka kite ahau i tetahi aata i tuhia nei i runga, KI TE ATUA NGARO. Heoi ko ta koutou e karakia kuware nei, ko ia taku e whakaatu nei ki a koutou.
24ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
24Ko te Atua, nana nei i hanga te ao me nga mea katoa i roto, ko ia nei te Ariki o te rangi, o te whenua, e kore ia e noho ki nga whare i hanga e te ringa;
25കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
25E kore ano e mahia he mea mana e te ringa tangata, me te mea he mate nona ki tetahi aha ranei, ko ia hoki hei homai i te ora, i te manawa, i nga mea katoa, ki nga tangata katoa;
26ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.
26Kotahi ano te toto i hanga ai e ia nga iwi katoa o nga tangata, hei noho ki te mata katoa o te whenua, nana hoki i whakatakoto o ratou wa i whakaritea i mua, me nga kaha o to ratou nohoanga;
27അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.
27Kia rapu ai ratou i te Atua, me kore e whawha, e kite i a ia, ahakoa ra kahore ia i matara atu i a tatou katoa:
28അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
28Nana hoki tatou i ora ai, i korikori ai, i noho ai; i pera hoki te korero a etahi o o koutou kaitito, Ko tatou hoki tona uri.
29നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുംന്ന പൊന്‍ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
29Na, he uri nei tatou no te Atua, e kore e tika kia mea tatou, kei te rite te Atua ki te koura, ki te hiriwa, ki te kohatu, ki te mea i whakairoa e te mohio, e te whakaaro o te tangata.
30എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
30Na kahore i whakaaroa e te Atua nga wa o te kuwaretanga; inaianei ia kua whakahau ia i nga tangata katoa o nga wahi katoa kia ripeneta:
31താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
31Kua rite hoki i a ia he ra e whakawa ai ia i te ao i runga i te tika, ara ma te tangata kua whakaritea nei e ia; kua tukua nei hoki he tohu ki nga tangata katoa, i tana whakaarahanga i a ia i te hunga mate.
32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.
32¶ Na ka rangona e ratou te aranga o te hunga mate, ka tawai etahi; ko etahi i mea, Taihoa matou e whakarongo ano ki tenei mea i a koe.
33അങ്ങനെ പൌലൊസ് അവരുടെ നടുവില്‍ നിന്നു പോയി
33Heoi puta atu ana a Paora i waenganui i a ratou.
34ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.
34Ko etahi tangata ia i piri ki a ia, i whakapono; i roto i a ratou a Rionaihia no Areopaka, ko tetahi wahine, ko Ramari te ingoa, ratou ko etahi atu.