Malayalam

Maori

Deuteronomy

7

1നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളകയും
1¶ E kawe a Ihowa, tou Atua, i a koe ki te whenua e haere atu nei koe ki reira ki te tango, a ka peia nga iwi maha i tou aroaro, te Hiti, te Kirikahi, te Amori, te Kanaani, te Perihi, te Hiwi, me te Iepuhi, nga iwi e whitu, he nui ake, he kaha ake i a koe;
2നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
2A ka tukua ratou e Ihowa, e tou Atua, ki tou aroaro, na me patu ratou e koe, me whakamoti rawa ratou: kaua e whakaritea he kawenata ki a ratou, kaua hoki ratou e tohungia.
3അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാര്‍ക്കും എടുക്കയോ ചെയ്യരുതു.
3Kaua hoki koe e marenarena ki a ratou; ko tau tamahine kaua e tukua atu ma tana tama, ko tana tamahine hoki kaua e tangohia ma tau tama.
4അന്യദൈവങ്ങളെ സേവിപ്പാന്‍ തക്കവണ്ണം അവര്‍ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തില്‍ നശിപ്പിക്കും.
4No te mea ka whakariroia ketia e ia tau tama, kei whai i ahau, kia mahi ai ratou ki nga atua ke: a ka mura te riri o Ihowa ki a koutou, ka huna whakarere hoki ia i a koe.
5ആകയാല്‍ നിങ്ങള്‍ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
5Engari me penei ta koutou ki a ratou; ko a ratou aata, wahia, ko a ratou pou, pakarua, ko a ratou Aherimi, tuaina, ko a ratou whakapakoko, tahuna ki te ahi:
6നിന്റെ ദൈവമായ യഹോവേക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
6No te mea he iwi tapu koe na Ihowa, na tou Atua: i whiriwhiria ai koe e e Ihowa, e tou Atua, kia waiho ai hei iwi motuhake mana i nga iwi katoa i te mata o te whenua.
7നിങ്ങള്‍ സംഖ്യയില്‍ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങള്‍ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.
7Ehara i te nui no koutou i nga iwi katoa i matenui ai a Ihowa ki a koutou, i whiriwhiri ai i a koutou; he iti rawa hoki koutou i nga iwi katoa;
8യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല്‍ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്‍നിന്നു വീണ്ടെടുത്തതു.
8Engari he aroha no Ihowa ki a koutou, he whakamana hoki nana i te oati i oati ai ia ki o koutou matua, i whakaputa mai ai a Ihowa i a koutou ki te ringa kaha, i hoko ai i a koe i roto i te whare pononga, i te ringa hoki o Parao, o te kingi o Ihip a.
9ആകയാല്‍ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവന്‍ തന്നേ സത്യദൈവം എന്നു നീ അറിയേണംഅവന്‍ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
9Na kia mohio koe ki a Ihowa, ki tou Atua, ko te Atua ia, ko te Atua pono, e pupuri ana i te kawenata, i te atawhai mo te hunga e aroha ana ki a ia, e pupuri ana i ana whakahau a mano noa nga whakatupuranga;
10തന്നെ പകെക്കുന്നവരെ നശിപ്പിപ്പാന്‍ അവര്‍ക്കും നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവന്‍ താമസിയാതെ നേരിട്ടു പകരം കൊടുക്കും.
10E hoatu ana ano e ia ki to ratou aroaro te utu mo te hunga e kino ana ki a ia, ara he whakangaro mo ratou: e kore ia e whakaroa ki te tangata e kino ana ki a ia, ka hoatu ano e ia he utu ki tona aroaro.
11ആകയാല്‍ ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.
11Ina, puritia nga whakahau, nga tikanga, me nga whakaritenga e whakahau nei ahau ki a koe i tenei ra kia mahia.
12നിങ്ങള്‍ ഈ വിധികള്‍ കേട്ടു പ്രമാണിച്ചു നടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.
12¶ A tenei ake, ki te rongo koutou ki enei whakaritenga, ki te puritia, ki te mahia, na ka whakamana e Ihowa, e tou Atua, te kawenata ki a koe, me te atawhai i oati ai ia ki ou matua:
13അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗര്‍ഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.
13A ka aroha ia ki a koe, ka manaaki i a koe, ka whakanui hoki i a koe, ka manaaki ano hoki i te hua o tou kopu, i te hua o tou oneone, i tau witi, i tau waina, i tau hinu, i nga whanau a au kau, i nga kahui o au hipi, ki te whenua i oati ai ia ki ou matua kia hoatu ki a koe.
14നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്‍ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
14Ka manaakitia koe, nui atu i nga iwi katoa: e kore e pakoko te tane, te wahine ranei, i roto i a koe, i roto ranei i au kararehe.
15യഹോവ സകലരോഗവും നിങ്കല്‍നിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്വ്യാധികളില്‍ ഒന്നും അവന്‍ നിന്റെ മേല്‍ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.
15Ka tangohia atu ano e Ihowa nga turorotanga katoa, e kore rawa hoki ia e whakapa ki a koe i tetahi o nga mate nanakia o Ihipa, i kite ra koe; engari ka whakapakia atu e ia ki ou hoariri katoa.
16നിന്റെ ദൈവമായ യഹോവ നിന്റെ കയ്യില്‍ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.
16A ka whakapaua e koe nga iwi katoa e hoatu nei e Ihowa, e tou Atua, ki a koe; kaua tou kanohi e tohu i a ratou: aua ano koe e mahi ki o ratou atua; he rore hoki tena mou.
17ഈ ജാതികള്‍ എന്നെക്കാള്‍ പെരുപ്പം ഉള്ളവര്‍; അവരെ നീക്കിക്കളവാന്‍ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തില്‍ പറയുമായിരിക്കും എന്നാല്‍ അവരെ ഭയപ്പെടരുതു;
17Ki te mea koe i roto i tou ngakau, He nui nga iwi nei i ahau; me pehea e taea ai ratou te pei e ahau?
18നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി
18Kei wehi i a ratou, kia ata mahara ki nga mea i meatia e Ihowa, e tou Atua, ki a Parao, ki Ihipa katoa;
19നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഔര്‍ക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
19Ki nga whakamatau nunui i kite ra ou kanohi, ki nga tohu, ki nga merekara, ki te ringa kaha, ki te takakau maro, i tangohia mai ai koe e Ihowa, e tou Atua: ka peratia e Ihowa, e tou Atua, nga iwi katoa e wehi na koe.
20അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പില്‍നിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയില്‍ കടുന്നലിനെ അയക്കും.
20Ka tukua atu ano e Ihowa, e tou Atua, te horonete ki a ratou, kia moti ra ano nga mea i mahue, me nga mea i ngaro atu i ou kanohi.
21നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
21Kaua e wehi i a ratou: ta te mea kei waenganui i a koe a Ihowa, tou Atua; he Atua nui ia, e wehingia ana.
22ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തില്‍ നശിപ്പിച്ചുകൂടാ.
22A ka whakangaromia rikirikitia enei iwi e Ihowa, e tou Atua, i tou aroaro: e kore e ahei i a koe te huna wawe i a ratou, kei hira ake i a koe nga kirehe mohoao o te whenua.
23നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില്‍ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു ഇല്ലാതെയാക്കേണം.
23Otiia ka tukua atu ratou e Ihowa, e tou Atua, ki tou aroaro, a he nui te hunanga e huna ai ratou e ia, kia ngaro ra ano ratou.
24അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല.
24A ka hoatu e ia o ratou kingi ki tou ringa, a ka whakangaromia e koe o ratou ingoa i raro i te rangi: e kore e tu tetahi tangata ki tou aroaro, kia ngaro ra ano ratou i a koe.
25അവരുടെ ദേവപ്രതിമകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
25Ko nga whakapakoko o o ratou Atua me tahu ki te ahi: aua e minamina atu ki te hiriwa, ki te koura ranei e mau ana ki aua mea, kaua hoki e tangohia mou, kei mahangatia koe e ena mea: he mea whakarihariha hoki ena ki a Ihowa, ki tou Atua.
26നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടില്‍ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
26Kaua hoki e maua te mea whakarihariha ki roto ki tou whare; kei kanga koe, kei peratia me taua mea: engari kia tino whakarihariha koe, kia tino anuanu; he mea hoki kua oti te kanga.