Malayalam

Maori

Ephesians

2

1അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു.
1¶ Me koutou ano nana i whakaora, i te mea he tupapaku i nga he, i nga hara,
3അവരുടെ ഇടയില്‍ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു ജഡത്തിന്നും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല്‍ കോപത്തിന്റെ മക്കള്‍ ആയിരുന്നു.
2I haereerea ra e koutou i mua i runga i ta tenei ao tikanga, i ta te rangatira o te kaha o nga kapua, o te wairua e mahi nei inaianei i roto i nga tama a te tutu.
4കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം
3Ara i era hoa o tatou katoa i mua, i a tatou e noho ana i runga i nga hiahia o to tatou kikokiko, e mahi ana i nga mea e paingia ana e te kikokiko, e te whakaaro, i te maoritanga hoki he tamariki na te riri, he pera me era atu.
5അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു —
4¶ Ko ta te Atua ia tenei, ranea rawa hoki tana mahi tohu, nui atu tona aroha i arohaina mai ai tatou e ia,
6ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളില്‍ കാണിക്കേണ്ടതിന്നു
5I te mea he tupapaku tatou i nga he, whakaorangia ngatahitia ana tatou e ia me te Karaiti, he aroha noa i whakaorangia ai koutou;
7ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്പിച്ചു സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു.
6A whakaarahia ngatahitia ana e ia, whakanohoia ngatahitia ana ki nga wahi o te rangi i roto i a Karaiti Ihu:
8കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
7Kia whakakite ai e ia i nga wa e haere ake nei te hira o te taonga o tona aroha noa, i a ia ka manaaki i a tatou i roto i a Karaiti Ihu.
9ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.
8Na te aroha noa hoki koutou i whakaorangia ai i runga i te whakapono; ehara ano hoki tenei i te mea no koutou: he mea homai noa na te Atua:
10നാം അവന്റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
9Ehara i nga mahi, kei whakamanamana te tangata.
11ആകയാല്‍ നിങ്ങള്‍ മുമ്പെ പ്രകൃതിയാല്‍ ജാതികളായിരുന്നു; ജഡത്തില്‍ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര്‍ എന്നു പേരുള്ളവരാല്‍ അഗ്രചര്‍മ്മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു;
10He mahinga hoki tatou nana, he mea hanga i roto i a Karaiti Ihu mo nga mahi pai i whakaritea e te Atua i mua hei haereerenga mo tatou.
12അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ .
11¶ Na, kia mahara he tauiwi koutou i mua no te wahi ki te kikokiko, e kiia ana hoki ko te Kotingakore e tenei e kiia nei ko te Kotinga, ara to te kikokiko, he mea na te ringa;
13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്റെ രക്തത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു.
12I taua wa he mea motu ke atu koutou i a te Karaiti, ehara i te tangata whenua no Iharaira, he tangata ke ki nga kawenata o te mea i whakaaria mai i mua, kahore he tumanakotanga atu, he hunga Atuakore i te ao.
14അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല്‍ നീക്കി വേര്‍പ്പാടിന്റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു
13Na, inaianei i roto i a Karaiti Ihu, ko koutou, ko te hunga i tawhiti i mua, kua meinga e nga toto o te Karaiti kia tata.
15ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
14¶ Ko ia hoki to tatou maunga rongo, nana i mea nga mea e rua kia kotahi, whakahoroa iho e ia te patu e arai ana i waenga;
16ക്രൂശിന്മേല്‍വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
15Whakakahoretia ana hoki e ia ki tona kikokiko te mauahara, ara te ture i nga kupu ako, i nga tikanga; kia hanga ai i roto i a ia te tokorua hei tangata kotahi, hei tangata hou, kia mau ai te rongo i a ia;
17അവന്‍ വന്നു ദൂരത്തായിരുന്ന നിങ്ങള്‍ക്കു സമാധാനവും സമീപത്തുള്ളവര്‍ക്കും സമാധാനവും സുവിശേഷിച്ചു.
16Kia houhia ai ano hoki e ia te rongo a te tokorua ki te Atua i roto i te tinana kotahi, he meatanga na te ripeka, ma reira hoki e whakamate te mauahara;
18അവന്‍ മുഖാന്തരം നമുക്കു ഇരുപക്ഷക്കാര്‍ക്കും ഏകാത്മാവിനാല്‍ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.
17A haere mai ana ia, kauwhau ana i te maunga rongo ki a koutou i tawhiti, ki te hunga hoki e tata ana.
19ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
18Nana hoki tatou, te tokorua nei, i whai tatanga atu ai i roto i te Wairua kotahi ki te Matua.
20ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു.
19Na reira ehara koutou i te tangata ke, i te manene ranei; engari he tangata whenua koutou tahi ko te hunga tapu, no te whare hoki o te Atua;
21അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്നു കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു.
20He mea hanga ki runga ki te turanga o nga apotoro ratou ko nga poropiti, ko Ihu Karaiti ano hei tino kamaka mo te kokonga;
22അവനില്‍ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു.
21Kei roto nei i a ia tena whare, tena whare, he mea ata tatai marie, ka tupu hei whare tapu i roto i te Ariki;
22Me koutou ano e hanga tahitia ana i roto i a ia, hei nohoanga mo te Atua, he mea na te Wairua.