Malayalam

Maori

Ephesians

4

1കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നതുനിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം
1¶ Koia ahau, ta te Ariki herehere, ka whakahau nei i a koutou kia rite ta koutou haere ki te karangatanga i karangatia ai koutou,
2പൂര്‍ണ്ണവിനയത്തോടും സൌമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും
2¶ Kia papaku rawa te ngakau, kia mahaki, kia manawanui, kia ata hanga tetahi ki tetahi, i runga i te aroha;
3ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍ .
3Me whai kia mau te kotahitanga o te Wairua, he mea paihere na te rangimarie.
4നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
4Kotahi tonu te tinana, kotahi te Wairua, pera hoki me to koutou karangatanga, kotahi tonu te mea o to koutou karangatanga hei tumanakotanga atu;
5കര്‍ത്താവു ഒരുവന്‍ , വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവര്‍ക്കും മീതെയുള്ളവനും
5Kotahi Ariki, kotahi whakapono, kotahi iriiri,
6എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍ .
6Kotahi Atua, ko te Matua o nga mea katoa, kei runga nei ia i nga mea katoa, puta noa ia i nga mea katoa, kei roto hoki i te katoa.
7എന്നാല്‍ നമ്മില്‍ ഔരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
7Kua oti ia te aroha noa te homai ki tenei, ki tenei, o tatou, i runga i te mehua o ta te Karaiti homaitanga.
8അതുകൊണ്ടു“അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
8Na reira hoki ia i mea ai, I tona kakenga ki runga, whakaraua ana e ia nga whakarau, a hoatu mea ana ia ma nga tangata.
9കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
9Na ko tenei, I kake ia ki runga i te aha, mehemea kahore ia i matua heke ki nga wahi o raro rawa o te whenua?
10ഇറങ്ങിയവന്‍ സകലത്തെയും നിറെക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
10Tera i heke ra, ko ia ano i kake atu nei ki runga ake i nga rangi katoa, kia ki ai nga mea katoa i a ia.
11അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
11A homai ana e ia ko etahi hei apotoro; ko etahi hei poropiti; ko etahi hei kaikauwhau i te rongopai; ko etahi hei hepara, hei kaiwhakaako;
12അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം
12Kia tino rite ai te hunga tapu mo te mahi minita, mo te hanga i te whare, ara i te tinana o te Karaiti:
13വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവര്‍ദ്ധനെക്കും ആകുന്നു.
13Kia tae katoa ra ano tatou ki te kotahitanga o te whakapono, o te matauranga hoki ki te Tama a te Atua, kia tino tangata, kia eke ki te mehua o te tino kaumatuatanga e tutuki ai ki to te Karaiti:
14അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്റെ ഔരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ
14Kia mutu ai to tatou tamarikitanga, te akina, te kahakahakina e nga hau katoa o te whakaako, he whakawiringa ke na te tangata, he maminga, he whakapohehe;
15സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും.
15Engari kia korero pono ai i runga i te aroha, kia tupu ai tatou ki roto ki a ia i nga mea katoa, ko te nei ia, ko te Karaiti:
16ശരീരം മുഴുവനും യുക്തമായി ചേര്‍ന്നും ഏകീഭവിച്ചും ഔരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വര്‍ദ്ധനെക്കായി അവനില്‍ നിന്നു വളര്‍ച്ച പ്രാപിക്കുന്നു.
16Nona nei te tinana katoa, he mea whakapiri marie, he mea ata hono e nga meatanga a nga hononga katoa, whakarite rawa ki te nui o te mahinga a ia wahi, a ia wahi, e mea ana i te tinana kia neke ake, hei whare e hanga ana i a ia i runga i te aroha.
17ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാല്‍ജാതികള്‍ തങ്ങളുടെ വ്യര്‍ത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുതു.
17¶ Na ko taku tenei e ki nei, e whakaatu nei i roto i te Ariki, kia kati ta koutou haere pera me era atu Tauiwi, e haere nei i roto i te whakahihi o to ratou hinengaro,
18അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,
18Kua oti nei te whakapouri o ratou whakaaro, kua tangata ke ki to te Atua ora, i te kuware o roto i a ratou, he pakeke hoki no o ratou ngakau:
19ദൈവത്തിന്റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
19Kahore o ratou ohoohonga, a tukua ana ratou e ratou ano ki te hiahia taikaha; riro pu ratou ki te mahi i nga mea poke katoa.
20നിങ്ങളോ യേശുവില്‍ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനില്‍ ഉപദേശം ലഭിച്ചു എങ്കില്‍
20Ko koutou ia kihai i pera to koutou ako i a te Karaiti;
21ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.
21Ki te mea kua rongo koutou ki a ia, kua whakaakona e ia ki nga mea e rite ana ki te pono i roto i a Ihu:
22മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
22Kia whakarerea e koutou te tangata tawhito, he ahua no to koutou whakahaere o mua; he mea pirau nei hoki ia i runga i nga hiahia tinihanga;
23നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
23Kia whakahoutia te wairua o to koutou hinengaro;
24സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍ .
24Kia kakahuria iho hoki ki a koutou te tangata hou, no ta te Atua nei te hanganga i runga i te tika, i te tapu o te pono.
25ആകയാല്‍ ഭോഷകു ഉപേക്ഷിച്ചു ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍ ; നാം തമ്മില്‍ അവയവങ്ങളല്ലോ.
25Heoi whakarerea atu te teka; kia pono te korero ki tona hoa, ki ona hoa: he wahi hoki tatou tetahi no tetahi.
26കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു.
26Kia riri, a kaua e hara: kei toene te ra ki to koutou riri:
27പിശാചിന്നു ഇടം കൊടുക്കരുതു.
27Kaua hoki tetahi wahi e tukua ki te rewera.
28കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
28Ko te tangata tahae, me whakamutu tana tahae: engari me mahi, ko ona ringa ano hei mahi i te mea pai, kia whai rawa ai ia hei hoatutanga mana ki te rawakore.
29കേള്‍ക്കുന്നവര്‍ക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവര്‍ദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുതു.
29Kei puta tetahi kupu kino i o koutou mangai, engari hei te mea e tau ana hei hanga i te pai, kia whiwhi ai ki te pai nga tangata e rongo ana.
30ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
30Kaua hoki e whakapouritia te Wairua Tapu o te Atua, nana nei koutou i hiri mo te ra o te whakaoranga.
31എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
31Kia wehea rawatia atu i roto i a koutou te nanakia, te riri, te aritarita, te ngaungau, te korero kino, me te mauahara katoa:
32നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍ .
32Kia ngawari to koutou tikanga tetahi ki tetahi, kia pai te ngakau, me te hohou roa iho i te rongo tetahi ki tetahi, kia pera ano me te Atua i hohou nei i te rongo ki a koutou i roto i a te Karaiti.