Malayalam

Maori

Exodus

37

1ബെസലേല്‍ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
1¶ I hanga ano e Petareere te aaka, he hitimi te rakau: e rua whatianga me te hawhe te roa, kotahi whatianga me he hawhe te whanui, kotahi whatianga me te hawhe te teitei:
2അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
2A i whakakikoruatia e ia ki te koura parakore a roto, a waho; i hanga ano e ia he niao koura a tawhio noa.
3അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊന്‍ വളയം വാര്‍പ്പിച്ചു.
3I whakarewaina ano nga mowhiti koura e wha mo ona koki e wha; e rua nga mowhiti mo tetahi taha, e rua hoki nga mowhiti mo tetahi taha.
4അവന്‍ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
4I hanga ano e ia he amo, he hitimi te rakau, a whakakikoruatia iho ki te koura.
5പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ചെലുത്തി.
5A i kuhua e ia nga amo ki nga mowhiti i nga taha o te aaka, hei amo mo te aaka.
6അവന്‍ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
6I hanga ano e ia te taupoki ki te koura parakore: e rua whatianga me te hawhe te roa, kotahi whatianga me te hawhe te whanui.
7അവന്‍ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
7I hanga ano nga kerupima e rua ki te koura, he mea patu tana mahina, ki nga pito e rua o te taupoki;
8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതില്‍ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.
8Kotahi te kerupi ki tenei pito, kotahi kerupi ki tera pito; i honoa nga kerupima ki te taupoki ki ona pito e rua.
9കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
9A i roha atu whakarunga nga parirau o nga kerupima, i uhi i te taupoki ki o raua parirau, me te anga ano o raua mata ki a raua; i anga whaka te taupoki nga mata o nga kerupima.
10അവന്‍ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
10¶ I hanga ano te tepu, he hitimi te rakau; e rua whatianga te roa, kotahi whatianga te whanui, kotahi whatianga me te hawhe te teitei:
11അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
11A i whakakikoruatia ki te koura parakore, i hanga ano hoki he niao koura mo taua mea a tawhio noa.
12ചുറ്റും അതിന്നു നാലു വിരല്‍ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വകൂ ഉണ്ടാക്കി.
12I hanga ano e ia he awhi mo taua mea, he whanui ringa te nui a tawhio noa; i hanga ano he niao koura mo te awhi a tawhio noa.
13അതിന്നു നാലു പൊന്‍ വളയം വാര്‍ത്തു നാലു കാലിന്റെയും ഔരോ പാര്‍ശ്വത്തില്‍ തറെച്ചു.
13A i whakarewaina nga mowhiti koura e wha, a whakanohoia iho nga mowhiti ki nga koki e wha i ona waewae e wha.
14മേശ ചുമക്കേണ്ടതിന്നു തണ്ടുകള്‍ ചെലുത്തുവാന്‍ വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരുന്നു.
14I te ritenga ake o te awhi nga mowhiti, hei kuhunga mo nga amo, hei maunga mo te tepu.
15മേശചുമക്കേണ്ടതിന്നുള്ള തണ്ടുകള്‍ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
15A i hanga e ia nga amo, he hitimi te rakau, a whakakikoruatia iho ki te koura, hei amo mo te tepu.
16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാന്‍ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
16I hanga ano nga oko mo runga i te tepu ki te koura parakore, ona rihi, ona koko, ona peihana me ona kapu mo nga ringihanga.
17അവന്‍ തങ്കംകൊണ്ടു നിലവിളകൂ ഉണ്ടാക്കി; വിളകൂ അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍നിന്നു തന്നേ ആയിരുന്നു.
17I hanga ano te turanga rama ki te koura parakore: ko tana hanganga i te turanga rama he mea patu; no reira ano tona take, tona peka, ona kapu, ona puku, me ona puawai.
18നിലവിളക്കിന്റെ ഒരു വശത്തു നിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാര്‍ശ്വങ്ങളില്‍നിന്നു പുറപ്പെട്ടു.
18A e ono nga peka i puta ake i ona taha; e toru nga peka o te turanga rama i tetahi taha, e toru hoki nga peka o te turanga rama i tetahi taha;
19ഒരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കില്‍നിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.
19E toru nga kapu, he mea rite ki te puawai aramona, te puku, me te puawai, ki tetahi peka; e toru hoki nga kapu, he mea rite ki te puawai aramona ki tetahi atu peka, te puku, me te puawai: he pera tonu i nga peka e ono e puta ake ana i te turanga rama.
20വിളകൂ തണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.
20A e wha nga kapu o te turanga rama, he mea rite ki te puawai aramona, me te puku, me te puawai o tetahi, o tetahi:
21അതില്‍ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതില്‍നിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.
21A e rua nga peka, kotahi puku, o raro ake, no taua koura ra ano, e rua hoki nga peka, kotahi puku, o raro ake no taua koura ra ano, e rua hoki nga peka, kotahi puku, o raro ake, no taua koura ra ano, rite tonu ki nga peka e ono e puta mai ana i roto i taua mea.
22മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.
22No te mea kotahi nga puku, nga peka: he koura parakore katoa; kotahi tonu, he mea patu.
23അവന്‍ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കം കൊണ്ടു ഉണ്ടാക്കി.
23I hanga ano hoki e ia ki te koura parakore nga rama e whitu o taua mea, me ona kuku, me ona oko ngarahu.
24ഒരു താലന്തു തങ്കംകൊണ്ടു അവന്‍ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
24Kotahi ano te taranata koura parakore i hanga ai taua mea, me ona oko katoa.
25അവന്‍ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകള്‍ അതില്‍ നിന്നു തന്നേ ആയിരുന്നു.
25¶ I hanga ano e ia te aata hei tahunga mea kakara, he hitimi te rakau: kotahi whatianga te roa, kotahi whatianga te whanui; he tapawha; e rua whatianga te teitei; no taua mea ra ano ona haona.
26അവന്‍ അതും അതിന്റെ മേല്പലകളയും ചുറ്റും അതിന്റെ പാര്‍ശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
26A whakakikoruatia iho e ia taua mea ki te koura parakore, a runga, me ona taha, a potae katoa, me ona haona: i hanga ano e ia he niao koura mo taua mea a tawhio noa.
27അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ വക്കിന്നു കീഴെ രണ്ടു പാര്‍ശ്വത്തിലുള്ള ഔരോ കോണിങ്കലും ഔരോ പൊന്‍ വളയം ഉണ്ടാക്കി.
27I hanga ano nga mowhiti koura e rua mo taua mea, mo raro iho i tona niao, ki ona koki e rua, ki ona taha e rua, hei kuhunga mo nga amo, hei amohanga.
28ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
28I hanga ano nga amo, he hitimi te rakau, a whakakikoruatia iho ki te koura.
29അവന്‍ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിര്‍മ്മല ധൂപവര്‍ഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.
29I hanga ano e ia te hinu tapu hei whakawahi, me te whakakakara parakore ki nga mea kakara, ta te kaiwhakaranu hoki e hanga ai.