Malayalam

Maori

Genesis

35

1അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.
1¶ Na ka mea te atua ki a Hakopa, Whakatika, haere ake ki Peteere, ki reira noho ai; ka hanga hoki ki reira i tetahi aata ma te Atua i puta mai nei ki a koe, i tou rerenga mai i te aroaro o Ehau, o tou tuakana.
2അപ്പോള്‍ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍ .
2Katahi ka mea a Hakopa ki tona whare, ki ona tangata katoa hoki, Whakarerea atu nga atua ke i roto i a koutou, e pure i a koutou, a kakahuria etahi kakahu ke mo koutou:
3നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാര്‍ത്ഥന കേള്‍ക്കയും ഞാന്‍ പോയ വഴിയില്‍ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാന്‍ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.
3A whakatika tatou, ka haere ake ki Peteere; a ka hanga e ahau ki reira tetahi aata ma te Atua i whakarongo mai nei ki ahau i te ra i pouri ai ahau, i tata ano hoki ki ahau i te huarahi i haere ai ahau.
4അങ്ങനെ അവര്‍ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കല്‍ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു.
4Na ka homai e ratou ki a Hakopa nga atua ke katoa i roto i to ratou ringa, me nga whakakai i o ratou taringa; a ka huna e Hakopa ki raro i te oki i Hekeme.
5പിന്നെ അവര്‍ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേല്‍ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടര്‍ന്നില്ല.
5Na ka turia atu e ratou: i runga ano te wehi o te Atua i nga pa i tetahi taha i tetahi taha o ratou, a kihai ratou i whai i nga tama a Hakopa.
6യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന്‍ ദേശത്തിലെ ലൂസ് എന്ന ബേഥേലില്‍ എത്തി.
6¶ Heoi ka tae a Hakopa ki Rutu, ki tera hoki i te whenua o Kanaana, ara ki Peteere, a ia me tona nuinga katoa.
7അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പില്‍നിന്നു ഔടിപ്പോകുമ്പോള്‍ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ഏല്‍-ബേഥേല്‍ എന്നു പേര്‍ വിളിച്ചു.
7A ka hanga e ia he aata ki reira, a huaina iho e ia taua wahi ko Erepeteere: no te mea hoki i puta mai te Atua ki a ia i reira, i tona rerenga i te aroaro o tona tuakana.
8റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിന്‍ കീഴില്‍ അടക്കി; അതിന്നു അല്ലോന്‍ -ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.
8Na ka mate a Tepora kaiwhakangote o Ripeka, a ka tanumia ki raro i Peteere, ki raro i te oki; a ka huaina to reira ingoa ko Aronipakuta.
9യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.
9I puta mai ano te Atua ki a Hakopa i tona haerenga mai i Paranaarama, i manaaki hoki a ia.
10ദൈവം അവനോടുനിന്റെ പേര്‍ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേല്‍ എന്നു പേരിട്ടു.
10A ka mea te Atua ki a ia, Ko Hakopa tou ingoa: e kore tou ingoa e huaina ko Hakopa a muri ake nei, engari ko Iharaira hei ingoa mou. Na huaina ana e ia tona ingoa ko Iharaira.
11ദൈവം പിന്നെയും അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.
11I mea ano te Atua ki a ia, Ko ahau te Atua Kaha Rawa: kia hua koe, kia tini; kia puta he iwi, he huinga iwi ano hoki i roto i a koe, kia puta ano hoki nga kingi i roto i tou hope;
12ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.
12Ko te whenua hoki i hoatu e ahau ki a Aperahama raua ko Ihaka, ka hoatu ano e ahau ki a koe, ka hoatu ano hoki e ahau tena whenua ki ou uri i muri i a koe.
13അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.
13Na ka mawehe atu te Atua i a ia ki runga, i te wahi i korero ai ia ki a ia.
14അവന്‍ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കല്‍ത്തൂണ്‍ നിര്‍ത്തി; അതിന്മേല്‍ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകര്‍ന്നു.
14Na ka whakaturia e Hakopa he pou ki te wahi i korero ai ia ki a ia, he pou kohatu: a ka ringihia e ia he ringihanga ki runga, a i ringihia hoki e ia he hinu ki runga.
15ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേല്‍ എന്നു പേരിട്ടു.
15A huaina iho e Hakopa te ingoa o te wahi i korero ai te Atua ki a ia, ko Peteere.
16അവര്‍ ബേഥേലില്‍നിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയില്‍ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേല്‍ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിന വേദനയുണ്ടായി.
16¶ Na ka hapainga atu e ratou i Peteere; a ka whano ka tae ratou ki Eparata: na ka whakawhanau a Rahera, ka whakauaua hoki tona whanautanga.
17അങ്ങനെ പ്രസവത്തില്‍ അവള്‍ക്കു കഠിനവേദനയായിരിക്കുമ്പോള്‍ സൂതികര്‍മ്മിണി അവളോടുഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.
17A, i te mea ka whakauaua tona whanautanga, ka mea te kaiwhakawhanau ki a ia, Kaua e wehi; ta te mea he tama ano tenei au.
18എന്നാല്‍ അവള്‍ മരിച്ചുപോയി; ജീവന്‍ പോകുന്ന സമയം അവള്‍ അവന്നു ബെനോനീ എന്നു പേര്‍ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീന്‍ എന്നു പേരിട്ടു.
18Na, i te mea ka haere tona wairua, i mate hoki ia, ka huaina e ia tona ingoa ko Penoni: na tona papa ia i hua ko Pineamine.
19റാഹേല്‍ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയില്‍ അടക്കം ചെയ്തു.
19Na ka mate a Rahera, ka tanumia ki te ara ki Eparata, koia nei a Peterehema.
20അവളുടെ കല്ലറയിന്മേല്‍ യാക്കോബ് ഒരു തൂണ്‍ നിര്‍ത്തി അതു റാഹേലിന്റെ കല്ലറത്തൂണ്‍ എന്ന പോരോടെ ഇന്നുവരെയും നിലക്കുന്നു.
20A ka whakaturia e Hakopa he pou ki runga ki tona rua: ko te pou ia o te rua o Rahera a tae noa ki tenei ra.
21പിന്നെ യിസ്രായേല്‍ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
21¶ Na ka turia atu e Iharaira, a ka whakaarahia e ia tona teneti ki tua atu i te pourewa i Erara.
22യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.
22A, i a Iharaira e noho ana i taua whenua, na ka haere a Reupena ka takoto ki a Piriha wahine iti a tona papa: a ka rongo a Iharaira. Na kotahi tekau ma rua nga tama a Hakopa:
23യാക്കോബിന്റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്‍യാക്കോബിന്റെ ആദ്യജാതന്‍ രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍ .
23Ko nga tama a Rea; ko Reupena, ko te matamua a Hakopa, ko Himiona, ko Riwai, ko Hura, ko Ihakara, ko Hepurona:
24റാഹേലിന്റെ പുത്രന്മാര്‍യോസേഫും ബെന്യാമീനും.
24Ko nga tama a Rahera; ko Hohepa raua ko Pineamine:
25റാഹേലിന്റെ ദാസിയായ ബില്‍ഹയുടെ പുത്രന്മാര്‍ദാനും നഫ്താലിയും.
25Ko nga tama a Piriha, pononga wahine a Rahera; ko Rana raua ko Napatari:
26ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാര്‍ ഗാദും ആശേരും. ഇവര്‍ യാക്കോബിന്നു പദ്ദന്‍ -അരാമില്‍വെച്ചു ജനിച്ച പുത്രന്മാര്‍.
26Ko nga tama a Tiripa, pononga wahine a Rea; ko Kara raua ko Ahera: ko nga tama enei a Hakopa i whanau nei mana ki Paranaarama.
27പിന്നെ യാക്കോബ് കിര്യാത്തര്‍ബ്ബാ എന്ന മമ്രേയില്‍ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്നഹെബ്രോന്‍ ഇതു തന്നേ.
27Na kua tae a Hakopa ki a Ihaka, ki tona papa, ki Mamere, ki te pa o Arapa, ara ki Heperona, ki te wahi hoki i noho ai a Aperahama raua ko Ihaka.
28യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.
28A kotahi rau e waru tekau tau nga ra o Ihaka.
29യിസ്ഹാക്‍ വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.
29Na ka hemo a Ihaka, ka mate, ka kohia atu ki tona iwi, he koroheke, kua maha hoki ona ra: a na ana tama, na Ehau raua ko Hakopa ia i tanu.