1അതുകൊണ്ടു നിര്‍ജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,
1¶ Na, kati tatou te korero i nga timatanga o ta te Karaiti ako, hoake tatou ki te tino tikanga; kaua e tuaruatia te whakatakoto i te turanga, ara i te ripeneta ki nga mahi mate, i te whakapono hoki ki te Atua,
2നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക.
2I te whakaako ki nga iriiri, ki te whakapanga o nga ringaringa, ki te aranga o nga tangata mate, ki te whakawakanga mutungakore.
3ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.
3A ka meatia ano tenei e tatou ki te tukua e te Atua.
4ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ടു സ്വര്‍ഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
4Ko te hunga hoki kua oti te whakamarama, kua pa ki te mea i homai i runga i te rangi, kua whiwhi ki te Wairua Tapu,
5ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍
5Kua kitea ano te pai o ta te Atua kupu, me nga mea kaha o te ao meake nei puta;
6തങ്ങള്‍ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല.
6Ki te taka atu ratou, e kore ratou e taea te whakahou ake ki te ripeneta; ka ripekatia houtia hoki te Tama a te Atua e ratou nei ano, ka meinga hoki kia tawaia nuitia.
7പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്‍ക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
7Ko te whenua hoki e inu nei i te ua honohono te heke ki runga ki a ia, a e mea ana i te otaota pai kia tupu ake ma te hunga i mahia ai, ka whiwhi ki ta te Atua manaaki:
8മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
8Ki te tupuria ia e te tataramoa, e te tumatakuru, ka whakakinoa, ka tata ki te kanga: ko tona whakamutunga ka tahuna.
9എന്നാല്‍ പ്രിയമുള്ളവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.
9¶ Otiia ahakoa penei noa ta matou korero, e u ana ano to matou whakaaro, e oku hoa aroha, ki nga mea pai ke atu kei a koutou, he mea hoki mo te whakaoranga.
10ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.
10E kore hoki te Atua e he, e wareware ki ta koutou mahi, ki te uaua o to koutou aroha, i whakakitea mai e koutou ki tona ingoa, i a koutou i atawhai i te hunga tapu, a ka atawhai nei ano.
11എന്നാല്‍ നിങ്ങള്‍ ഔരോരുത്തന്‍ പ്രത്യാശയുടെ പൂര്‍ണ്ണനിശ്ചയം പ്രാപിപ്പാന്‍ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
11Otiia e hiahia ana matou kia whakakitea taua uaua na ano e tenei, e tenei o koutou, kia taea rawatia te pumautanga o te whakaaro i tumanako ai koutou a te Mutunga ra ano:
12അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
12Kia kaua e puhoi, engari kia rite ki ta te hunga i whakapono, i whakamanawanui, a riro mai ana i a ratou nga mei i whakaaria mai.
13ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍ തന്നെക്കാള്‍ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാന്‍ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യ ചെയ്തു
13I ta te Atua whakaaringa mea ki a Aperahama, i te mea kahore tetahi i nui ake hei oatitanga, ka oatitia e ia a ia ake ano,
14“ഞാന്‍ നിന്നെ അനുഗ്രഹിക്കയും നിന്നെ വര്‍ദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
14Ka mea, Ina, ka manaakitia rawatia koe e ahau, ka whakanuia rawatia ano hoki koe.
15അങ്ങനെ അവന്‍ ദീര്‍ഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
15Heoi whakamanawanui ana ia, a riro ana i a ia te kupu whakaari.
16തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നതു; ആണ അവര്‍ക്കും ഉറപ്പിന്നായി സകലവാദത്തിന്റെയും തീര്‍ച്ചയാകുന്നു.
16Ko te mea nui ake hoki ta nga tangata e waiho ai hei oati: a ki a ratou hei mutunga mo nga whakahokihoki kupu katoa te oati whakau.
17അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്‍ക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
17No reira, i te mahara o te Atua kia tino whakakitea ki te hunga mo ratou nei te kupu whakaari te pumau o tona whakaaro, ka whakaurua mai e ia he oati,
18അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.
18Kia rua ai nga mea pumau, he mea e kore ai e ahei kia teka te Atua, ma reira ka kaha ai he whakamarie mo tatou, mo te hunga kua rere ki te pupuri i te mea e takoto mai nei i te aroaro, e tumanakohia atu nei:
19ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
19Hei punga ano tenei ma tatou mo te wairua, he tumanako mau tonu, u tonu, tae tonu atu ano hoki ki te mea i roto i te arai;
20അവിടേക്കു യേശു മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
20Ki te wahi kua tapoko atu nei a ihu ki reira, hei matamua mo tatou, i a ia i meinga hei tohunga nui mo a mua tonu atu, i runga i te ritenga o Merekihereke.