Malayalam

Maori

Hebrews

7

1ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു
1¶ Ko tenei Merekihereke hoki, kingi o harema, tohunga o te Atua o te Runga Rawa, i tutaki nei ki a Aperahama i a ia e hoki ana i te patunga i nga kingi, i manaaki nei i a ia,
2മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്റെ രാജാവു എന്നും അര്‍ത്ഥം.
2A hoatu ana e Aperahama ki a ia nga whakatekau o nga mea katoa, ko te whakamaoritanga o tona ingoa i te tuatahi ko te Kingi o te tika, i to muri hoki ko te Kingi o Harema, ara ko te Kingi o te rangimarie:
3അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
3He mea matuakore, whaeakore, kahore nei ona whakapapa tupuna, kahore he timatanga o ona ra, kahore he mutunga o tona ora; he tangata kua whakaritea ki te Tama a te Atua, mau tonu ana ia hei tohunga.
4ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ.
4Na, whakaaroa te nui o tenei tangata i hoatu nei ki a ia e te tupuna nui, e Aperahama, nga whakatekau o nga taonga parakete.
5ലേവിപുത്രന്മാരില്‍ പൌരോഹിത്യം ഭലിക്കുന്നവര്‍ക്കും ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തില്‍നിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.
5Ko nga tama hoki a Riwai, ara nga mea kua riro nei i a ratou te mahi tohunga, he ture kei a ratou kia tangohia ta te ture i whakarite ai, nga whakatekau a te iwi, he mea na o ratou teina i puta mai nei ano i te hope o Aperahama:
6എന്നാല്‍ അവരുടെ വംശാവലിയില്‍ ഉള്‍പ്പെടാത്തവന്‍ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.
6Ko tenei tangata ia, ehara nei i te mea no to ratou kawai, riro ana i a ia nga whakatekau a Aperahama, a manaakitia ana e ia te tangata i a ia nei nga kupu whakaari.
7ഉയര്‍ന്നവന്‍ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തര്‍ക്കം ഏതുമില്ലല്ലോ.
7E kore rawa ia tenei e taea te whakateka, ara ko te mea iti e manaakitia ana e te mea nui.
8ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന്‍ തന്നേ.
8I konei e riro ana nga whakatekau i nga tangata, he matemate nei; i reira ia, i tera e kiia nei kei te ora ia.
9ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാംമുഖാന്തരം ദശാംശം കൊടുത്തിരിക്കുു എന്നു ഒരു വിധത്തില്‍ പറയാം.
9Me penei ano te ki, ko Riwai e tango whakatekau nei, hoatu ana e ia he whakatekau i ta Aperahama meatanga ra.
10അവന്റെ പിതാവിനെ മല്‍ക്കീസേദെക്‍ എതിരേറ്റപ്പോള്‍ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
10I roto tonu hoki ia i te hope o tona papa i te tutakitanga o Merekihereke ki a ia.
11ലേവ്യപൌരോഹിത്യത്താല്‍ സമ്പൂര്‍ണ്ണത വന്നെങ്കില്‍ — അതിന്‍ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം?
11¶ Na, ki te mea na ta te Riwai mahi tohunga i tino rite ai, a i na runga hoki i tera te rironga o te ture i te iwi, he aha atu te mea e whakatika ake ai tetahi atu tohunga i runga i to Merekihereke ritenga; te kiia ai i runga i to Arona ritenga?
12പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന്‍ ആവശ്യം.
12Ka whakaputaia ketia nei hoki te mahi tohunga, ina kua puta ke ano hoki te ture.
13എന്നാല്‍ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തിലുള്ളവന്‍ ; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.
13Ko te tangata hoki mona enei korero, he hapu ke tona, kahore nei tetahi o ratou i whakatata ki te aata.
14യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
14He mea takoto marama hoki tenei, i puta ake to tatou Ariki i roto i a Hura: hore rawa he kupu a Mohi mo te mahi tohunga a tera iwi.
15ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാല്‍ ഉളവായ വേറെ ഒരു പുരോഹിതന്‍
15A ka tino marama rawa ta matou i korero ai, ina whakatika ake tetahi atu tohunga i te ritenga o Merekihereke;
16മല്‍ക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കില്‍ അതു ഏറ്റവും അധികം തെളിയുന്നു.
16Ko tona whakatohungatanga nei hoki ehara i te mea no runga i te ture o nga tikanga o te kikokiko, engari no runga i te kaha o te ora e kore e mutu.
17നീ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.
17Kua whakaaturia mai nei hoki e ia, Hei tohunga koe ake ake i runga i te ritenga o Merekihereke.
18മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
18Kua whakakahoretia hoki te ture i whakatakotoria i mua, no te mea kahore ona kaha, kahore ona hua,
19നീക്കവും — ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
19Kahore hoki he mea i tino tika i te ture; kua mauria mai ano he mea e hira ake ai te tumanako, na reira nei tatou ka whakatata atu ki te Atua.
20അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു.
20Na kihai nei i mahue te oati:
21ഇവനോ “നീ എന്നേക്കും പുരോഹിതന്‍ എന്നു കര്‍ത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവന്‍ ഇട്ട ആണയോടുകൂടെ തന്നെ
21Ko era hoki kahore he oati i to ratou whakatohungatanga; he oati ia i to tenei, na tera i ki mai ra ki a ia, Kua oati te Ariki, a e kore e puta ke tona whakaaro, hei tohunga koe ake ake i runga i te ritenga o Merekihereke:
22ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീര്‍ന്നിരിക്കുന്നു.
22Koia i nui ke ai te pai o te kawenata ko Ihu nei tona kaiwhakamau.
23മരണംനിമിത്തം അവര്‍ക്കും നിലനില്പാന്‍ മുടക്കം വരികകൊണ്ടു പുരോഹിതന്മാര്‍ ആയിത്തീര്‍ന്നവര്‍ അനേകര്‍ ആകുന്നു.
23He tokomaha hoki ratou i whakatohungatia, ta te mea kihai i tukua e te mate kia tu tonu;
24ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
24Ko tenei ia, e mau tonu ana ake ake, e kore ano e puta ke tana mahi tohunga.
25അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം ചെയ്‍വാന്‍ സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു.
25Na, e taea ano e ia te tino whakaora te hunga e na runga atu ana i a ia ki te Atua; e ora tonu ana hoki ia hei inoi mo ratou.
26ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന്‍ , നിര്‍ദ്ദോഷന്‍ , നിര്‍മ്മലന്‍ , പാപികളോടു വേറുവിട്ടവന്‍ , സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍ ;
26He pai rawa hoki tenei tu tohunga nui mo tatou, te tapu, te kinokore, te pokekore, he mea motu ke i te hunga hara, kua whakanekehia ake ano hoki ki runga ake i nga rangi;
27ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
27Kahore ana mea e pera ai ia me nga tohunga nui, e whakaeke patunga tapu ai ia i ia ra, mo ona hara ake i te tuatahi, muri iho mo o te iwi; kotahi tonu hoki tana meatanga i tenei, i tana whakaekenga atu i a ia ake.
28ന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീര്‍ന്ന പുത്രനെ പുരോഹിതനാക്കുന്നു.
28Ko nga tohunga nui hoki e whakaturia ana e te ture, he tangata e pehia ana e te ngoikore; ko ta te kupu ia o te oati, i muri nei i te ture, ko te Tama, kua oti nei te mea kia tino tika ake ake.