Malayalam

Maori

Isaiah

14

1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാര്‍പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേര്‍ന്നുകൊള്ളും.
1¶ No te mea ka aroha a Ihowa ki a Hakopa, ka whiriwhiria ano a Iharaira e ia; ka meinga hoki ratou kia ata noho ki to ratou ake oneone; ka piri ano te tangata ke ki a ratou, ka uru ano hoki ki roto ki te whare o Hakopa.
2ജാതികള്‍ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേല്‍ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര്‍ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
2E tango ano nga iwi i a ratou, e kawe i a ratou ki to ratou wahi, riro tonu iho ratou i te whare o Iharaira hei pononga tane, hei pononga wahine i te oneone a Ihowa: a hei whakarau mo ratou o ratou kaiwhakarau, ko ratou ano hei rangatira mo o rat ou kaitukino.
3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നലകുന്ന നാളില്‍
3Na, i te ra e meinga ai koe e Ihowa kia okioki i tou pouri, i tou pawera, i te mahi pakeke ano hoki i whakamahia ai koe,
4നീ ബാബേല്‍രാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലുംപീഡിപ്പിക്കുന്നവന്‍ എങ്ങനെ ഇല്ലാതെയായി! സ്വര്‍ണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
4¶ Ko reira maranga ai tenei pepeha au mo te kingi o Papurona, ka mea hoki koe, Anana! mutu pu ta te kaitukino, mutu pu ta te pa koura!
5യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
5Whati ana i a Ihowa te tokotoko o te hunga kino, te hepeta o nga kingi;
6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്‍ക്കും അടത്തുകൂടാത്ത ഉപദ്രവത്താല്‍ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.
6Nana i patu nga iwi, me te riri, me te patu kihai i tamutu, nana i whakahaere nga iwi i runga i te riri, me te whakatupu kino, kahore he kaiaraarai.
7സര്‍വ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവര്‍ ആര്‍ത്തു പാടുന്നു.
7Kua whai okiokinga, kua ata noho te whenua katoa; pakaru mai ana ta ratou waiata.
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചുനീ വീണുകിടന്നതുമുതല്‍ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.
8Ae, kei te koa nga kauri ki a koe, ratou ko nga hita o Repanona, e ki ana, No tou taunga ano ki raro i kore ai te kaitapahi e tae mai ki a matou.
9നിന്റെ വരവിങ്കല്‍ നിന്നെ എതിരേല്പാന്‍ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്‍ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്‍നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
9Ko te reinga i raro, oho ana i a koe, he tutakitanga ki a koe i tou taenga atu; he meatanga ki a koe i whakaarahia ai e ia nga tupapaku, nga mea nunui o te whenua; maranga ana i a ia nga kingi katoa o nga iwi i runga i o ratou torona.
10അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായ്തീര്‍ന്നുവോ? എന്നു പറയും.
10Ka korero ratou katoa ki a koe, ka mea, Ko koe ano hoki, kua ngoikore penei me matou? kua rite koe ki a matou?
11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്കു പുതെപ്പായിരിക്കുന്നു.
11Kua oti tou kororia te whakahoki iho ki te reinga, me te rangi ano o au hatere: ko te whariki mou ko te kutukutu, ko te hipoki mou ko nga toke.
12അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
12Anana! tou takanga iho i te rangi, e Tawera, e te tama a te ata! te tapahanga iho i a koe ki raro, nau nei i tuku nga iwi ki raro!
13“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;
13I mea hoki tou ngakau, Ka piki ahau ki te rangi, ka whakanekehia ake e ahau toku torona ki runga i nga whetu a te Atua, ka noho ano ahau ki te maunga o te whakaminenga, ki nga taha rawa ki te raki.
14ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞതു.
14Ka pikitia e ahau a runga ake o nga wahi tiketike o nga kapua; ka rite ahau ki te Runga Rawa.
15എന്നാല്‍ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
15Otira ka whakahokia iho koe ki te reinga, ki nga pito rawa o te rua.
16നിന്നെ കാണുന്നവര്‍ നിന്നെ ഉറ്റുനോക്കിഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
16Ko te hunga e kite i a koe, matatau tonu ta ratou titiro ki a koe, me ta ratou ata whakaaroaro ano, Ko te tangata ianei tenei i wiri ai te whenua, i ngaueue ai nga rangatiratanga;
17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവന്‍ ഇവനല്ലയോ എന്നു നിരൂപിക്കും.
17I mea nei i te ao hei koraha, wahia ana e ia ona pa: kihai i tuku i ana herehere ki to ratou wahi?
18ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തില്‍ മഹത്വത്തോടെ കിടന്നുറങ്ങുന്നു.
18Ko nga kingi katoa o nga iwi, ko ratou katoa, takoto ana i tona whare, i tona whare, i runga i te kororia.
19നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്‍നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.
19Ko koe ia he mea maka mai i tou urupa, ano he peka e whakariharihangia ana, he mea whakakakahu ki te hunga i patua, i werohia ki te hoari, e haere ana ki raro ki nga kohatu o te rua; ano he tinana i takatakahia e te waewae.
20നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര്‍ എന്നും നിലനില്‍ക്കയില്ല.
20E kore te tanumanga mou e huihuia ki to ratou, mou i whakangaro i tou whenua, i patu i tou iwi: e kore te uri o nga kaimahi i te kino e whai ingoa, ake ake.
21അവന്റെ മക്കള്‍ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങള്‍കൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവര്‍ക്കും അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊള്‍വിന്‍ .
21Kia tere te patu mo ana tamariki, mo te he o o ratou matua; kei kake, kei riro ano i a ratou te whenua, kei kapi te mata o te ao i o ratou pa.
22ഞാന്‍ അവര്‍ക്കും വിരോധമായി എഴുന്നേലക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലില്‍നിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
22Ka whakatika hoki ahau ki a ratou, e ai ta Ihowa o nga mano, ka tapahia atu ano e ahau i Papurona te ingoa me te toenga, te tama me te mokopuna, e ai ta Ihowa.
23ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
23Ka meinga ano a reira e ahau hei kainga mo te matuku, hei harotoroto wai; ka purumatia ano e ahau ki te puruma o te whakangaromanga, e ai ta Ihowa o nga mano.
24സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതുഞാന്‍ വിചാരിച്ചതുപോലെ സംഭവിക്കും; ഞാന്‍ നിര്‍ണ്ണയിച്ചതുപോലെ നിവൃത്തിയാകും.
24¶ Kua oati a Ihowa o nga mano, kua mea, Ina, u tonu taku i whakaaro ai: ko taku i whakatakoto ai, mau tonu;
25എന്റെ ദേശത്തുവെച്ചു ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്റെ പര്‍വ്വതങ്ങളില്‍വെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേല്‍ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളില്‍നിന്നു മാറിപ്പോകും.
25Mo te Ahiriana kia whati i ahau ki toku whenua, kia takatakahia ki runga ki oku maunga: ko reira tana ioka marere ai i runga i a ratou; a ka marere tana pikaunga i runga i o ratou pokohiwi.
26സര്‍വ്വഭൂമിയെയും കുറിച്ചു നിര്‍ണ്ണയിച്ചിരിക്കുന്ന നിര്‍ണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേല്‍ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.
26Ko te whakaaro tenei kei te takoto mo te whenua katoa: ko te ringa ano tenei e totoro atu nei ki nga iwi katoa.
27സൈന്യങ്ങളുടെ യഹോവ നിര്‍ണ്ണയിച്ചിരിക്കുന്നു; അതു ദുര്‍ബ്ബലമാക്കുന്നവനാര്‍? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്‍?
27Kua takoto hoki i a Ihowa o nga mano, a ma wai e whakataka? kua totoro tona ringa, a ko wai hei mea kia pepeke?
28ആഹാസ്രാജാവു മരിച്ച ആണ്ടില്‍ ഈ പ്രവാചകം ഉണ്ടായി
28No te tau i mate ai a Kingi Ahata tenei poropititanga.
29സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്‍പ്പത്തിന്റെ വേരില്‍നിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസര്‍പ്പമായിരിക്കും.
29Kei koa, e Pirihitia katoa, ki te whatinga o te rakau a te kaiwhiu i a koe: tera hoki e puta ake he neke i roto i te pakiaka o te nakahi, a ko tona hua he nakahi e rere ana me he ahi.
30എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാല്‍ നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന്‍ കൊല്ലും.
30Na ka kai nga matamua o nga ware, ka takoto nga rawakore, te ai he wehi; ka whakamatea ano e ahau tou pakiaka ki te hemokai, a ka patua ou morehu.
31വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളില്‍ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32 ജാതികളുടെ ദൂതന്മാര്‍ക്കും കിട്ടുന്ന മറുപടിയോയഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.
31Aue, e te kuwaha; hamama, e te pa; harotu kau koe, e Pirihitia katoa: e puta mai hoki te paowa i te raki: e kore tetahi e tu ke mai i te wa i whakaritea mona.
32A he aha te kupu e whakahokia ki nga karere o te iwi? Ina ra, na Ihowa a Hiona i whakatu, a ka ai a reira hei rerenga atu mo nga mea o tana iwi i tukinotia.