Malayalam

Maori

Isaiah

16

1നിങ്ങള്‍ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയില്‍നിന്നു മരുഭൂമിവഴിയായി സീയോന്‍ പുത്രിയുടെ പര്‍വ്വതത്തിലേക്കു കൊടുത്തയപ്പിന്‍ .
1¶ Unga e koutou nga reme ki te rangatira o te whenua, i Hera i te koraha, ki te maunga o te tamahine a Hiona.
2മോവാബിന്റെ പുത്രിമാര്‍ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്‍ന്നോന്റെ കടവുകളില്‍ ഇരിക്കും.
2Kei te manu haereere noa hoki, kei te mea i maka mai i te kohanga, te rite o nga tamahine a Moapa i nga kauanga i Aranono.
3ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.
3Kia takoto te whakaaro, whakaritea te whakawa; ko tou whakamarumaru i te poutumarotanga kia rite ki te po; huna te hunga i peia; kaua te atiutiu noa e whakaaturia.
4മോവാബിന്റെ ഭ്രഷ്ടന്മാര്‍ നിന്നോടുകൂടെ പാര്‍ത്തുകൊള്ളട്ടെ; കവര്‍ച്ചക്കാരന്റെ മുമ്പില്‍ നീ അവര്‍ക്കും ഒരു മറവായിരിക്ക; എന്നാല്‍ പീഡകന്‍ ഇല്ലാതെയാകും; കവര്‍ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര്‍ ദേശത്തുനിന്നു മുടിഞ്ഞുപോകും.
4Tukua aku whati kia noho ki a koe; tena ko Moapa, ko koe hei piringa mo ratou kei mate i te kaipahua: kua kore hoki te kaiwhakate, mutu pu ta te kaipahua, kua poto atu nga kaiwhakatupu kino i runga i te whenua.
5അങ്ങനെ ദയയാല്‍ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേല്‍ ദാവീദിന്റെ കൂടാരത്തില്‍നിന്നു ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
5A ka whakapumautia he torona i runga i te tohu tangata: ka nohoia e tetahi i runga i te pono, i roto ano i te teneti o Rawiri; me te whakawa, me te rapu i te tikanga o te whakawa, he hohoro hoki ki te mahi i te tika.
6ഞങ്ങള്‍ മോവാബിന്റെ ഗര്‍വ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവന്‍ മഹാഗര്‍വ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യര്‍ത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.
6¶ Kua rongo tatou ki te whakakake o Moapa; nui atu tona whakakake; ki tona whakapehapeha, ki tona whakakake, ki tona pukuriri; kahore he tikanga o ana whakamanamana.
7അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.
7Mo reira ka aue a Moapa ki a Moapa, ka aue katoa; ka tangi koutou ki nga keke karepe o Kiriharehete, kua moti rawa.
8ഹെശ്ബേന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്റെ ശാഖകള്‍ പടര്‍ന്നു കടല്‍ കടന്നിരുന്നു.
8Kua kahakore hoki nga mara o Hehepona, me te waina o Hipima; he mea whatiwhati na nga rangatira o nga iwi ona waina pai rawa, i tae nei ki Iatere rawa, i toro haere atu ki te koraha: i toha haere ona peka, i whiti ki tera taha o te moana.
9അതുകൊണ്ടു ഞാന്‍ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന്‍ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്‍ക്കനികള്‍ക്കും നിന്റെ കൊയ്ത്തിന്നും പോര്‍ വിളി നേരിട്ടിരിക്കുന്നു.
9Mo reira ka tangihia e ahau te waina o Hipima, kei te tangi mo Iatere te rite: ka whakamakuku ahau i a koe ki oku roimate, e Hehepona, e Ereare; kua tau hoki te hamama o te pakanga ki runga ki au hua raumati, ki runga ki tau tapahanga witi.
10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളില്‍ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാര്‍ ചക്കുകളില്‍ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആര്‍പ്പുവിളി ഞാന്‍ നിര്‍ത്തിക്കളഞ്ഞിരിക്കുന്നു.
10Kua tangohia atu te hari, me te koa i te mara momona; kahore hoki he waiata i nga mara waina, kahore he iere harakoa; e kore nga kaitakahi e takahi waina i a ratou poka waina; kua whakamutua e ahau te hamama o te mahinga waina.
11അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീര്‍ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
11Na reira, ano he hapa oku whekau e tangi ana ki a Moapa, a roto i ahau ki Kiriharehe.
12പിന്നെ മോവാബ് പൂജാഗിരിയില്‍ ചെന്നു പാടുപെട്ടു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിപ്പാന്‍ കടന്നാല്‍ അവന്‍ കൃതാര്‍ത്ഥനാകയില്ല.
12Na, ka puta mai a Moapa, ka mauiui i runga i te wahi tiketike, a ka haere ki tona wahi tapu inoi ai, heoi e kore e taea e ia.
13ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.
13Ko te kupu tenei i korerotia e Ihowa mo Moapa i mua.
14ഇപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നതോകൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സര്‍വ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.
14Engari kua korero a Ihowa inaianei, kua mea, Kia toru nga tau, kia rite ki nga tau o te kaimahi, ka whakahaweatia te kororia o Moapa, me tona mano tini; a ko te toenga he iti rawa, he kahore noa iho.