Malayalam

Maori

Isaiah

9

1എന്നാല്‍ കഷ്ടതയില്‍ ഇരുന്ന ദേശത്തിന്നു തിമിരം നില്‍ക്കയില്ല; പണ്ടു അവന്‍ സെബൂലൂന്‍ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതില്‍ അവന്‍ കടല്‍വഴിയായി യോര്‍ദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
1¶ Otiia e kore e pouri tonu ia i mamae nei. I te wa i mua i whakaititia e ia te whenua o Hepurona me te whenua o Napatari: i te wa ia i muri nei ka whakakororiatia e ia, i te ara o te moana, i tawahi o Horano, i Kariri o nga tauiwi.
2ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു.
2Ko te hunga i haereere i te pouri, kua kite i te marama nui: ko nga tangata e noho ana i te whenua o te atarangi o te mate, kua whiti te marama ki a ratou.
3നീ വര്‍ദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വര്‍ദ്ധിപ്പിക്കുന്നു; അവര്‍ നിന്റെ സന്നിധിയില്‍ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോള്‍ ആനന്ദിക്കുന്നതു പോലെയും ആകുന്നു.
3Kua whakatokomahatia e koe te iwi, kua whakanuia e koe to ratou koa; koa noa iho ratou ki tou aroaro, me te mea e koa ana ki te kotinga witi, e whakamanamana ana ranei ki nga taonga parakete e wehewehea ana.
4അവന്‍ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.
4Whati pu hoki i a koe te ioka o tana kawenga, te rakau whiu mo tona pokohiwi, te rakau o tona kaiwhakatupu kino, koia ano kei to te ra i a Miriana.
5ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.
5Ko nga mea whawhai katoa hoki a te tangata whawhai mo te ngangau, ko nga kakahu i okeokea ki te toto, hei tahunga ena, hei kai ma te ahi.
6നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.
6Kua whanau nei hoki he tamaiti ma tatou, kua homai he tama ki a tatou; a ki runga ki tona pokohiwi te rangatiratanga; na, ko te ingoa e huaina ki a ia ko Whakamiharo, ko Kaiwhakatakoto Whakaaro, ko te Atua Kaha Rawa, ko te Matua Mutungakore, ko t e Rangatira o te Rongomau.
8കര്‍ത്താവു യാക്കോബില്‍ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേല്‍ വീണും ഇരിക്കുന്നു.
7Kahore he mutunga o te nui haere o tona kingitanga, o te mau o tana rongo, ki runga ki te torona o Rawiri, ki runga hoki i tona rangatiratanga, kia u ai, kia mau ai hoki i runga i te whakawa, i runga i te tika aianei a ake tonu atu. Ka oti tenei i te ngakau whakapuke o Ihowa o nga mano.
9ഇഷ്ടികകള്‍ വീണുപോയി എങ്കിലും ഞങ്ങള്‍ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങള്‍ അവേക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും
8¶ I unga e te Ariki he kupu ki a Hakopa, kua tau ano ki a Iharaira.
10എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗര്‍വ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്‍യ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
9A ka mohio te iwi katoa, a Eparaima ratou ko te tangata o Hamaria, he whakapehapeha nei, he ngakau nui nei to ratou ki te ki mai,
11അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയര്‍ത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
10Kua horo nga pereki, a ma tatou e hanga ki te kohatu tarai; kua oti nga hikamora te tapahi, ka puta ke i a tatou he hita.
12അരാമ്യര്‍ കിഴക്കും ഫെലിസ്ത്യര്‍ പടിഞ്ഞാറും തന്നേ; അവര്‍ യിസ്രായേലിനെ വായ് പിളര്‍ന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
11No reira ka whakaarahia e Ihowa nga hoariri o Retini ki a ia, a ka oho i a ia ona hoa whawhai;
13എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
12Ko nga Hiriani ki mua, ko nga Pirihitini ki muri, hamama tonu ki te kai i a Iharaira. Ahakoa ko tenei katoa e kore tona riri e tahuri ke, engari maro tonu tona ringa.
14അതുകൊണ്ടു യഹോവ യിസ്രായേലില്‍നിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തില്‍ തന്നേ ഛേദിച്ചുകളയും.
13Na kihai ano te iwi i tahuri ki to ratou kaiwhiu, kihai ano hoki i rapu i a Ihowa o nga mano.
15മൂപ്പനും മൂന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകന്‍ തന്നേ വാല്‍.
14Mo reira ka tapahia e Ihowa te upoko o Iharaira me te hiawero, te nikau me te wiwi, i te ra kotahi.
16ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാല്‍ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.
15Ko te kaumatua me te tangata ingoa nui, ko ia te upoko; ko te poropiti whakaako teka, ko ia te hiawero.
17അതുകൊണ്ടു കര്‍ത്താവു അവരുടെ യൌവനക്കാരില്‍ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
16Ko nga kaiarahi hoki o tenei iwi hei whakapohehe i a ratou, a pau ake a ratou i arahi ai.
18ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളില്‍ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.
17Mo reira kahore o te Ariki koa ki a ratou taitamariki, e kore ano e tohungia a ratou pani, a ratou pouaru; no te mea he noa ratou katoa, he kaimahi i te kino, he wairangi te korero a nga mangai katoa. Ahakoa ko tenei katoa, e kore tona riri e ta huri ke, engari maro tonu tona ringa.
19സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
18Kei te toro nei hoki te kino, ano he ahi: pau ake i a ia nga tataramoa me nga tumatakuru; na ka ka ki nga rakau pururu o te ngahere, ka pupu ake nga kapua pongere o te paowa whakarunga.
20ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന്‍ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
19Na te riri o Ihowa o nga mano i toro ai te whenua; a ko te iwi, ano he kai ma te ahi; e kore tona tuakana, tona teina e tohungia e tetahi.
21മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
20A ka kapohia e tetahi mana i te taha ki matau, a ka matekai ano; a ka kai ia i te taha ki maui, a e kore ratou e makona; ka kainga e ratou, e tena, e tena o ratou te kikokiko o tona ake ringa:
21A Manahi ki a Eparaima; a Eparaima ki a Manahi; a ko raua tokorua ki a Hura. Ahakoa ko tenei katoa, e kore tona riri e tahuri ke, engari maro tonu tona ringa.