1ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
1¶ Tera tetahi tangata i te whenua o Uhu, ko Hopa tona ingoa; a ko taua tangata he tangata tapatahi, he tika, he tangata wehi ki te Atua, mawehe i te kino.
2അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
2Na ka puta ona uri, tokowhitu nga tama, tokotoru nga tamahine.
3അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏര്‍ കാളയും അഞ്ഞൂറു പെണ്‍ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകലപൂര്‍വ്വദിഗ്വാസികളിലും മഹാനായിരുന്നു.
3Ko ana rawa hoki, e whitu mano nga hipi, e toru mano nga kamera, ko nga kau, e rima rau nga ioka, e rima rau nga kaihe uha, a ko ana pononga he tini noa atu; na reira nui atu taua tangata i nga tangata katoa o te rawhiti.
4അവന്റെ പുത്രന്മാര്‍ ഔരോരുത്തന്‍ താന്താന്റെ ദിവസത്തില്‍ താന്താന്റെ വീട്ടില്‍ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
4¶ Na ka haere ana tama, ka taka he hakari ki o ratou whare, he ra ki to tenei, he ra ki to tenei; a ka tukua he karere hei karanga i o ratou tuahine tokotoru kia kai tahi, kia inu tahi ratou.
5എന്നാല്‍ വിരുന്നുനാളുകള്‍ വട്ടംതികയുമ്പോള്‍ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
5A ka taka nga ra o ta ratou kai hakari, ka unga tangata a Hopa, a whakatapua ana ratou, maranga wawe ana ia i te ata, whakaekea ana e ia he tahunga tinana, rite tonu ki a ratou katoa te maha; i mea hoki a Hopa, Tera pea kua hara aku tama, kua kan ga ki te Atua i roto i o ratou ngakau. Ko ta Hopa mahi tonu tenei i nga ra katoa.
6ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.
6¶ Na i tetahi o aua ra ka haere mai nga tama a te Atua, kia tu ai ratou i te aroaro o Ihowa, a haere ana mai a Hatana i roto i a ratou.
7യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
7Na ka mea a Ihowa ki a Hatana, I haere mai koe i hea? Ano ra ko Hatana ki a Ihowa, ka mea, I te kopikopiko, i te haereere i te whenua.
8യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്മേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
8Ano ra ko Ihowa ki a Hatana, Kua mahara ranei tou ngakau ki taku pononga, ki a Hopa, kahore hoki he rite mona i te whenua, he tangata ngakau tapatahi, he tika, e wehi ana i te Atua, e mawehe ana i te kino?
9അതിന്നു സാത്താന്‍ യഹോവയോടുവെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
9Ano ra ko Hatana ki a Ihowa, ka mea, He wehi noa ianei to Hopa i te Atua?
10നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
10He teka ianei kua oti ia te karapoti e koe ki te taiepa, me tona whare, me ana mea katoa? Kua manaakitia e koe te mahi a ona ringa, kua nui haere hoki ana kararehe i runga i te whenua.
11തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
11Engari totoro tou ringa, pa atu ki ana mea katoa; ina, ka kanga ia i a koe ki tou aroaro.
12ദൈവം സാത്താനോടുഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.
12Ano ra ko Ihowa ki a Hatana, Nana, ko ana mea katoa kei tou ringa, kaua ia tou ringa e totoro ki a ia. Heoi haere atu ana a Hatana i te aroaro o Ihowa.
13ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍
13¶ Na, i tetahi o nga ra i te mea e kai ana ana tama, ana tamahine, e inu waina ana i roto i te whare o to ratou tuakana,
14ഒരു ദൂതന്‍ അവന്റെ അടുക്കല്‍വന്നുകാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
14Ka haere mai tetahi karere ki a Hopa, ka mea, I te parau nga kau, me te kai ano nga kaihe i to ratou taha:
15പെട്ടെന്നു ശെബായര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
15Na ka kokiri mai nga Hapeana, kahakina ana ratou; ko nga tangata hoki, patua iho ki te mata o te hoari; ko ahau anake kua mawhiti mai, toku kotahi, hei korero ki a koe.
16അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ വേറൊരുത്തന്‍ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
16I tenei ano e korero ana, ka tae mai ano tetahi, ka mea, Kua taka iho he ahi na te Atua i te rangi, a toro ana i roto i nga hipi, i nga tangata, a pau noa, ko ahau anake kua mawhiti mai, toku kotahi, hei korero ki a koe.
17അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ മറ്റൊരുത്തന്‍ വന്നുപെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
17I tenei ano e korero ana, ka tae mai ano tetahi, ka mea, Wehea ake e nga Karari e toru nga matua, huaki ana ki nga kamera, kahakina ana e ratou; ko nga tangata patua iho ki te mata o te hoari, a ko ahau anake kua mawhiti mai, toku kotahi, hei ko rero ki a koe.
18അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.
18I tenei ano e korero ana, ka tae mai ano tetahi, ka mea, Ko au atama, ko au tamahine, i te kai, i te inu waina i roto i te whare o to ratou tuakana;
19പെട്ടെന്നു മരുഭൂമിയില്‍നിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചുഅതു യൌവനക്കാരുടെമേല്‍ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
19Na ko te putanga mai o tetahi hau nui i te koraha, patu pu ki nga koki e wha o te whare, hinga ana ki runga ki nga taitamariki; mate ake ratou; a ko ahau anake kua mawhiti mai, toku kotahi, hei korero ki a koe.
20അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു
20¶ Katahi ka whakatika a Hopa; haea ana e ia tona koroka; heua ana tona mahunga; takoto ana ki te whenua; koropiko ana,
21നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
21A ka mea ia, I puta tahanga mai ahau i te kopu o toku whaea, a ka hoki tahanga atu ano ahau ki reira. Na Ihowa i homai, na Ihowa i tango; kia whakapaingia te ingoa o Ihowa.
22ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.
22I tenei katoa kihai a Hopa i hara, kihai ano i whakauware ki ta te Atua.