Malayalam

Maori

John

16

1നിങ്ങള്‍ ഇടറിപ്പോകാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
1¶ Kua korerotia e ahau enei mea ki a koutou, kei he koutou.
2അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
2Ka peia atu koutou i roto i nga whare karakia; a meake puta te wa e mea ai te kaiwhakamate i a koutou, he mahi pai tana ki te Atua.
3അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.
3Na e meatia enei mea, no te mea kahore ratou i mohio ki te Matua, kahore hoki ki ahau.
4അതിന്റെ നാഴിക വരുമ്പോള്‍ ഞാന്‍ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഔര്‍ക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.
4Otiia kua korerotia enei mea e ahau ki a koutou, mo te puta rawa mai o taua wa, ka mahara koutou ki aua mea, he mea korero naku ki a koutou. Na kihai enei mea i korerotia e ahau ki a koutou i te timatanga, no te mea e noho ana ahau i a koutou.
5ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നുനീ എവിടെ പോകുന്നു എന്നു നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല.
5Na e haere ana tenei ahau ki toku kaitono mai; a kahore tetahi o koutou i ui mai ki ahau, Ko hea koe?
6എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു.
6Otira i taku korerotanga i enei mea ki a koutou, ka ki o koutou ngakau i te pouri.
7എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.
7¶ He pono ia taku korero ki a koutou; Nui atu te pai mo koutou ki te haere ahau: ki te kahore hoki ahau e haere, e kore te Kaiwhakamarie e tae mai ki a koutou; a ki te haere ahau, maku ia e tono mai ki a koutou.
8അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
8Na ka tae mai ia, mana e whakaatu ki te ao te hara, te tika, me te whakawa:
9അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
9Te hara, mo ratou kahore e whakapono ki ahau;
10ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
10Te tika, no te mea e haere ana ahau ki toku Matua, a heoi ano to koutou kitenga i ahau;
11നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.
11Te whakawa, no te mea kua whakatikaia te whakawa mo te rangatira o tenei ao.
12ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.
12He maha atu ano nga mea hei korero maku ki a koutou, otira e kore e taea e koutou te mau aianei.
13സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.
13Otira kia tae mai ia, te Wairua o te pono, mana koutou e arahi ki te pono katoa: ehara hoki tana i te korero nana ake; engari ka korerotia e ia nga mea e rongo ai ia: mana hoki e whakakite ki a koutou nga mea e puta mai ana.
14അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
14Ka whakakororiatia ahau e ia: ka tango hoki ia i aku mea, a ka whakaaturia ki a koutou.
15പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍ നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരും എന്നു ഞാന്‍ പറഞ്ഞതു.
15Ko nga mea katoa a te Matua, naku: koia ahau i mea ai, ka tangohia e ia aku mea, a ka whakaaturia ki a koutou.
16കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും.
16¶ Taro ake, a e kore koutou e kite ano i ahau: a taro ake ano, ka kite koutou i ahau, no te mea ka haere ahau ki te Matua.
17അവന്റെ ശിഷ്യന്മാരില്‍ ചിലര്‍കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കല്‍ പോകുന്നു എന്നും അവന്‍ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മില്‍ ചോദിച്ചു.
17Na ka mea etahi o ana akonga tetahi ki tetahi, He aha tenei e mea nei ia ki a tatou, Taro ake, a e kore koutou e kite i ahau: a taro ake ano, ka kite koutou i ahau: me tenei, No te mea e haere ana ahau ki te Matua?
18കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു.
18Na ka mea ratou, he aha tenei e mea nei ia, Taro ake? e kore tatou e matau ki tana e mea nei.
19അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതുകുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ?
19A i mohio a Ihu e hiahia ana ratou ki te ui ki a ia, ka mea ki a ratou, E rapu ana koutou ki a koutou ano ki taku i mea ra, Taro ake a e kore koutou e kite i ahau: a, taro ake ano ka kite koutou i ahau?
20ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.
20He pono, he pono taku e mea nei ki a koutou, Ka tangi koutou, ka aue, ko te ao ia ka hari: e pouri ano koutou, otira ka meinga to koutou pouri hei hari.
21സ്ത്രീ പ്രസവിക്കുമ്പോള്‍ തന്റെ നാഴിക വന്നതു കൊണ്ടു അവള്‍ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്റെ കഷ്ടം പിന്നെ ഔര്‍ക്കുംന്നില്ല.
21I te mea ka whakamamae te wahine, ka pouri, no te mea ka tae tona wa: ka whanau tana tamaiti, heoi ano mahara ki te mamae, i te hari hoki, no te mea ka whanau he tangata ki te ao.
22അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ടു എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നു എടുത്തുകളകയില്ല.
22Na, tenei koutou te pouri nei: e kite ano ia ahau i a koutou, a ka hari o koutou ngakau, e kore hoki e tangohia i a koutou to koutou hari e tetahi.
23അന്നു നിങ്ങള്‍ എന്നോടു ഒന്നും ചോദിക്കയില്ല. ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്റെ നാമത്തില്‍ നിങ്ങള്‍ക്കു തരും.
23¶ Na a taua ra e kore koutou e ui ki tetahi mea i ahau. He pono, he pono taku e mea nei ki a koutou, Ko a koutou e inoi ai ki te Matua i runga i toku ingoa, e hoatu e ia ki a koutou.
24ഇന്നുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും.
24Kahore ano i inoia noatia e koutou tetahi mea i runga i toku ingoa: inoia, a ka whiwhi koutou, kia tino nui ai to koutou koa.
25ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
25He mea whakarite taku korero i enei mea ki a koutou: otiia meake puta te wa e kore ai ahau e korero kupu whakarite ki a koutou, engari ka marama tonu taku korero ki a koutou mo te Matua.
26അന്നു നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാന്‍ പറയുന്നില്ല.
26A taua ra ka inoi koutou i runga i toku ingoa; a e kore ahau e mea ki a koutou, e inoi ahau ki te Matua mo koutou:
27നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.
27E aroha ana hoki te Matua ake ano ki a koutou, mo koutou i aroha ki ahau, i whakapono hoki i haere mai ahau i te Matua.
28ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കല്‍ പോകുന്നു.
28¶ I haere mai ahau i te Matua, a kua tae mai nei ki te ao: ka mahue ano i ahau te ao, a ka haere ki te Matua.
29അതിന്നു അവന്റെ ശിഷ്യന്മാര്‍ഇപ്പോള്‍ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
29Ka mea ana akonga ki a ia, Na kua marama tau korero, ehara tau korero i te kupu whakarite.
30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
30Katahi matou ka mohio, tenei koe te mohio nei ki nga mea katoa, e kaore ano e mea ma tetahi e ui ki a koe: na konei matou i whakapono ai i haere mai koe i te Atua.
31യേശു അവരോടുഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
31Ka whakahokia e Ihu ki a ratou, Katahi koutou ka whakapono?
32നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാന്‍ ഏകനല്ല താനും.
32Na meake puta te wa, a kua puta nei ano, e whakamararatia ai koutou ki tona wahi, ki tona wahi, a ka waiho ko ahau anake; otiia he teka ko ahau anake, no te mea kei ahau nei te Matua.
33നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
33Kua korerotia e ahau enei mea ki a koutou, kia whai marietanga ai koutou i roto i ahau. Ko ta koutou i te ao nei, he mamate: otira kia maia; kua taea e ahau te ao.