1ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
1¶ Ka korerotia enei mea e Ihu, na ka anga ake ona kanohi ki te rangi, ka mea, E Pa, kua taea te haora: whakakororiatia tau Tama, kia whakakororiatia ai ano hoki koe e tau Tama:
2നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികരാം നല്‍ക്കിയിരിക്കുന്നുവല്ലോ.
2Kua tukua mai nei hoki e koe ki a ia nga tikanga mo nga kikokiko katoa, kia hoatu e ia te ora tonu ki te hunga katoa kua homai nei e koe ki a ia.
3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു.
3Ko te ora tonu hoki tenei, kia matau ratou ki a koe, ko koe anake te Atua pono, ki a Ihu Karaiti ano hoki i tonoa mai nei e koe.
4ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
4Kua whakakororiatia koe e ahau i runga i te whenua: ka oti i ahau te mahi i homai e koe kia mahia e ahau.
5ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.
5Na kia whai kororia ahau aianei i a koe ake, e Pa; hei te kororia i whiwhi ai ahau i a koe i mua atu o te ao.
6നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
6¶ Kua whakapuakina e ahau tou ingoa ki nga tangata i homai nei e koe ki ahau i roto i te ao; nou ratou, nau ano hoki ratou i homai ki ahau: a kua puritia e ratou tau kupu.
7നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.
7Katahi ratou ka matau nau nga mea katoa i homai nei e koe ki ahau;
8നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കും കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
8No te mea kua hoatu e ahau ki a ratou nga kupu i homai nei e koe ki ahau; a kua tango ratou, kua tino matau ano, i haere mai ahau i a koe, kua whakapono ratou, nau ahau i tono mai.
9ഞാന്‍ അവര്‍ക്കും വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കും വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു.
9Mo ratou taku inoi: kahore aku inoi mo te ao, engari mo au i homai ai ki ahau; nau hoki ratou.
10എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.
10Ko aku mea katoa nau, naku hoki au; a ka whai kororia ahau i a ratou.
11ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.
11¶ Na heoi ano toku noho ki te ao; kei te ao nei ano enei, ko ahau ia ka haere atu ki a koe. E te Matua tapu, puritia i runga i tou ingoa te hunga kua homai nei e koe ki ahau, kia kotahi ai ratou, me taua nei.
12അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.
12I ahau ano e noho ana i a ratou i te ao, i puritia ratou e ahau i runga i tou ingoa; kua tiakina e ahau au i homai ai ki ahau, a kahore tetahi o ratou i ngaro, ko te tama anake o te ngaromanga; kia rite ai te karaipiture.
13ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്കും ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.
13Na ka haere atu nei ahau ki a koe; a e korerotia ana e ahau enei mea i te ao nei, kia tino nui ai toku koa i roto i a ratou.
14ഞാന്‍ അവര്‍ക്കും നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
14Kua hoatu e ahau tau kupu ki a ratou; e kino ana hoki te ao ki a ratou, notemea ehara ratou i te ao, me ahau hoki ehara i te ao.
15അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു.
15Kahore aku inoi kia tangohia atu ratou e koe i te ao, engari kia tiakina ratou e koe kei kino.
16ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
16Ehara ratou i te ao, me ahau hoki ehara i te ao.
17സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
17¶ Whakatapua ratou e koe i runga i tou pono: ko tau kupu te pono.
18നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
18Nau ahau i tono mai ki te ao, he pena ano taku tono i a ratou ki te ao.
19അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
19He whakaaro hoki ki a ratou i whakatapu ai ahau i ahau, kia tapu ai hoki ratou i te pono.
20ഇവര്‍ക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കും വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.
20¶ Ehara taku i te inoi mo enei anake, engari mo te hunga e meinga e ta ratou kupu kia whakapono ki ahau:
21നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.
21Kia kotahi ai ratou katoa; me koe hoki, e pa, i roto i ahau, me ahau ano i roto i a koe, kia kotahi ai hoki ratou i roto i a taua: kia whakapono ai te ao, nau ahau i tono mai.
22നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു;
22Kua hoatu ano e ahau ki a ratou te kororia i homai e koe ki ahau; kia kotahi ai ratou, me taua nei hoki he kotahi.
23നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
23Ko ahau i roto i a ratou, ko koe hoki i roto i ahau, kia tino tutuki ai ratou ki te kotahitanga: kia mohio ai ano te ao, nau ahau i tono mai, he rite hoki tou aroha ki a ratou ki tou aroha ki ahau.
24പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
24¶ E Pa, e mea ana ahau kia noho tahi ki ahau, ki te wahi e noho ai ahau, au i homai ai ki ahau; kia kite ai ratou i toku kororia kua homai nei e koe ki ahau: no mua atu hoki i te hanganga o te ao tou aroha ki ahau.
25നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
25E te Matua tika, ahakoa te ao te mohio ki a koe, e mohio ana ahau ki a koe, a kua mohio ano enei, nau ahau i tono mai.
26നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
26Kua whakapuakina ano tou ingoa e ahau ki a ratou, a ka whakapuakina ano: kia mau ai i roto i a ratou te aroha i arohaina ai ahau e koe, me ahau ano i roto i a ratou.