Malayalam

Maori

John

21

1അതിന്റെ ശേഷം യേശു പിന്നെയും തിബെര്‍യ്യാസ് കടല്‍ക്കരയില്‍ വെച്ചു ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു
1¶ Muri iho i enei mea ka whakakite a Ihu i a ia ki nga akonga i te moana o Taipiria; ko tana whakakitenga tenei:
2ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
2E noho tahi ana a Haimona Pita, a Tamati, ko Ririmu nei tona ingoa, a Natanahira o Kana o Kariri, nga tama a Heperi, me tetahi tokorua atu ano o ana akonga.
3ശിമോന്‍ പത്രൊസ് അവരോടുഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.
3Ka mea a Haimona Pita ki a ratou, Ka haere ahau ki te hao. Ka mea ratou ki a ia, Ko tatou tahi e haere. Haere ana ratou, eke ana ki runga ki te kaipuke; a i taua po kihai i mau tetahi mea.
4പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല.
4Na ka puao te ata, ko Ihu e tu ana i tatahi: otiia kihai nga akonga i mohio ko Ihu ia.
5യേശു അവരോടുകുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു.
5Na ko te meatanga a Ihu ki a ratou, E tama ma, kahore a koutou kai? Ka whakahokia e ratou ki a ia, Kahore.
6പടകിന്റെ വലത്തുഭാഗത്തു വല വീശുവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാന്‍ കഴിഞ്ഞില്ല.
6Ka mea ia ki a ratou, Maka te kupenga ki te taha matau o te kaipuke a ka mau etahi. Na, i ta ratou makanga atu, kihai i taea te kukume i te tini o nga ika.
7യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോടുഅതു കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവു ആകുന്നു എന്നു ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.
7Katahi ka mea te akonga i arohaina e Ihu ki a Pita, Ko te Ariki. A, no te rongonga o Haimona Pita, ko te Ariki, ka whitikiria tona kakahu, e tu kau ana hoki ia, a rere ana ki te moana.
8ശേഷം ശിഷ്യന്മാര്‍ കരയില്‍ നിന്നു ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകില്‍ വന്നു.
8Ko era akonga ia i hoe i runga i te poti, kihai hoki i mamao atu i te whenua, me te mea e rua rau whatianga, e kukume ana i te kupenga, i nga ika.
9കരെക്കു ഇറെങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
9Heoi, no to ratou unga ki uta, ka kite i te kapura waro me nga ika e takoto ana i runga, me tetahi taro.
10യേശു അവരോടുഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
10Ka mea a Ihu ki a ratou, Homai etahi o nga ika kua mau na i a koutou.
11ശിമോന്‍ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
11Na haere ana a Haimona Pita, a kumea ana e ia te kupenga ki uta, ki tonu i nga ika nunui, kotahi rau e rima tekau ma toru: a, ahakoa tini, kihai i pakaru te kupenga.
12യേശു അവരോടുവന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരില്‍ ഒരുത്തനുംനീ ആര്‍ എന്നു അവനോടു ചോദിപ്പാന്‍ തുനിഞ്ഞില്ല.
12Ka mea a Ihu ki a ratou, haere mai kai te kai. heoi kihai tetahi o nga akonga i maia ki te ui ki a ia, Ko wai koe? i mohio hoki ko te Ariki.
13യേശു വന്നു അപ്പം എടുത്തു അവര്‍ക്കും കൊടുത്തു; മീനും അങ്ങനെ തന്നേ യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി.
13Na ka haere a Ihu, ka mau ki te taro, a hoatu ana e ia ki a ratou, me nga ika.
14യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി.
14Ko te toru tenei o nga putanga o Ihu ki ana akonga, i muri i tona aranga ake i te hunga mate.
15അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു.
15¶ A ka mutu ta ratou kai, ka mea a Ihu ki a Haimona Pita, E Haimona, tama a Hona, rahi atu ranei tou aroha ki ahau i to enei? Ka mea tera ki a ia, Ae, e te Ariki; e mohio ana koe e aroha ana ahau ki a koe. Ka mea ia ki a ia, Whangainga aku reme.
16രണ്ടാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവന്‍ അവനോടു പറഞ്ഞു.
16Ka mea ano ia ki a ia, ko te rua o nga meatanga, E Haimona, tama a Hona, e aroha ana koe ki ahau? Ka mea tera ki a ia, Ae, e te Ariki; e mohio ana koe e aroha ana ahau ki a koe. Ka mea ia ki a ia, Heparatia aku hipi.
17മൂന്നാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചുകര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടുഎന്റെ ആടുകളെ മേയ്ക്ക.
17Ka mea ia ki a ia, ko te toru o nga meatanga, E Haimona, tama a Hona, e aroha ana koe ki ahau? Ka pouri a Pita no te mea ka toru rawa ana meatanga ki a ia, E aroha ana koe ki ahau? Ka mea ano ki a ia, E te Ariki, e mohio ana koe ki nga mea katoa; e mohio ana koe e aroha ana ahau ki a koe. Ka mea a Ihu ki a ia, Whangainga aku hipi.
18ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുനീ യൌവനക്കാരന്‍ ആയിരുന്നപ്പോള്‍ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
18He pono, he pono taku e mea nei ki a koe, I tou tamarikitanga, i whitiki koe i a koe, i haere ki tau wahi i pai ai: ka koroheketia koe, ka whakamarokia e koe ou ringa, he tangata ke hoki mana koe e whitiki, e kawe ki te wahi e kore ai koe e pai.
19അതിനാല്‍ അവന്‍ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
19I korerotia tenei e ia, hei tohu mo te mate e whakakororia ai ia i te Atua. A ka puaki tenei kupu ana, ka mea ia ki a ia, Haere mai i muri i ahau.
20പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടുകര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചതു ഇവന്‍ തന്നേ.
20¶ No te tahuritanga o Pita, ka kite i te akonga i aroha ai a Ihu e aru ana; ko tera hoki i whakawhirinaki ra ki tonu uma i te hapa, i mea ra, E te Ariki, ko wai te kaituku mou?
21അവനെ പത്രൊസ് കണ്ടിട്ടുകര്‍ത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.
21A, i te kitenga o Pita i a ia, ka mea ki a Ihu, E te Ariki, e aha ra tenei?
22യേശു അവനോടുഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
22Ka mea a Ihu ki a ia, Ki te pai ahau kia noho tonu ia kia tae mai ra ano ahau, hei aha mau? haere mai koe i muri i ahau.
23ആകയാല്‍ ആ ശിഷ്യന്‍ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോഅവര്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.
23Heoi ka puta atu tenei kupu ki nga hoa, e kore taua akonga e mate: otiia kihai a Ihu i mea ki a ia, E kore ia e mate; engari, Ki te pai ahau kia noho tonu ia kia tae mai ra ano ahau, hei aha mau?
24ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു.
24Ko taua akonga tenei e whakaatu nei i enei mea, ko te kaituhituhi hoki ia i enei mea: e mohio ana ano matou e tika ana tana whakaatu.
25യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.
25Na tera atu ano tona tini o nga mea i mea ai a Ihu me i tuhia katoatia, e mea ana ahau, e kore pea te ao nei e whai takotoranga mo nga pukapuka e tuhia. Amine.